2023-24 സാമ്പത്തിക വർഷത്തിൽ രജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം 5219.34 കോടി രൂപ ആയതായി രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ശ്രീധന്യാ സുരേഷ് അറിയിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ രജിസ്ട്രേഷന്റെ എണ്ണത്തിൽ വൻവർദ്ധനവുണ്ടാവുകയും, 5662.12 കോടി വരുമാനം നേടുകയും ചെയ്തിരുന്നു. 2022-23 സാമ്പത്തിവർഷത്തിൽ 10,36,863 ആധാരങ്ങൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2023-24 സാമ്പത്തിക വർഷത്തിൽ 8,86,065 ആധാരങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്.
എറണാകുളം ജില്ലയിലാണ് വരുമാനം കൂടുതൽ, 1166.69 കോടി രൂപ. ശതമാനക്കണക്കിൽ ഏറ്റവും കൂടുതൽ വരുമാനം വയനാട് ജില്ലയിലാണ്, 115.02 ശതമാനം. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾ വരുമാന ലക്ഷ്യത്തിന്റെ 90 ശതമാനത്തിലധികവും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകൾ 80 ശതമാനത്തിലധികവും നേടി.
Inspector General of Registration Sreedhanya Suresh informed that the income of the Registration Department for the financial year 2023-24 was Rs 5219.34 crore. In the financial year 2022-23, there was a huge increase in the number of registrations in the months of February and March, and the revenue was 5662.12 crores. As against 10,36,863 Aadhaars registered in FY 2022-23, only 8,86,065 Aadhaars were registered in FY 2023-24.
Ernakulam district has the highest revenue of Rs 1166.69 crore. Wayanad district has the highest income in percentage terms at 115.02 percent. Thiruvananthapuram, Idukki, Palakkad, Kozhikode, Kannur and Kasaragod districts achieved more than 90 percent of the revenue target and Kollam, Pathanamthitta, Alappuzha, Kottayam, Ernakulam, Thrissur and Malappuram districts achieved more than 80 percent.