Updated on: 19 May, 2023 3:36 PM IST
ആരോഗ്യമേഖലയ്ക്ക് കരുത്ത്; 57 ജനകീയാരോഗ്യ കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു

വയനാട്: ആരോഗ്യമേഖലയ്ക്ക് കരുത്തേകാൻ ജില്ലയിൽ 57 ജനകീയാരോഗ്യ കേന്ദ്രങ്ങൾ നാടിന് സമര്‍പ്പിച്ചു. 5,409 ആരോഗ്യ ഉപകേന്ദ്രങ്ങളെയാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കൂടാതെ, ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും മാതൃകാ ആരോഗ്യ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത ജനകീയാരോഗ്യ കേന്ദ്രങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

കൂടുതൽ വാർത്തകൾ: റേഷൻ കടകൾ വഴി 10 ലക്ഷം പേർക്ക് റാഗിപ്പൊടി നൽകും..കൂടുതൽ വാർത്തകൾ

ആരോഗ്യ സുരക്ഷയ്ക്ക് സർക്കാരിന്റെ പിന്തുണ..

ജനകീയാരോഗ്യ കേന്ദ്രങ്ങളിലൂടെ 9 പരിശോധനകൾ നടത്തുകയും 36 ഇനം മരുന്നുകൾ ലഭിക്കുകയും ചെയ്യും. സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ആര്‍ദ്രം മിഷനിലൂടെയാണ് ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയതും നവീകരിച്ച് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് ജനകീയ ആരോഗ്യ ക്ലബ്ബുകളും രൂപീകരിക്കും. ഒരു ജനകീയ ആരോഗ്യ കേന്ദ്രത്തിന് ഒരു ജനകീയ ആരോഗ്യ ക്ലബ് എന്ന രീതിയിലാണ് രൂപം നല്‍കുന്നത്.

ആരോഗ്യകരമായ ജീവിതശൈലി, വ്യായാമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ ജനകീയ ആരോഗ്യ ക്ലബ്ബിലൂടെ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കും. ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍, സാന്ത്വനപരിചരണം ആവശ്യമായവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലൊരുക്കാനും ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ സഹായിക്കും.

നാടിനായി 57 ജനകീയാരോഗ്യ കേന്ദ്രങ്ങൾ..

ബത്തേരി നിയോജക മണ്ഡലത്തിലെ അപ്പാട് ജനകീയാരോഗ്യ കേന്ദ്രം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയും, മാനന്തവാടി നിയോജക മണ്ഡലത്തിലെ കൂളിവയല്‍ ജനകീയാരോഗ്യ കേന്ദ്രം ഒ.ആര്‍ കേളു എം.എല്‍.എയും, കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മുണ്ടക്കുറ്റി ജനകീയാരോഗ്യ കേന്ദ്രം ടി. സിദ്ദീഖ് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. മീനങ്ങാടി അപ്പാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു.

മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ 17-ാം വാര്‍ഡിനെ ആരോഗ്യ ഗ്രാമമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ്, ഡിപിഎം സമീഹ സൈതലവി, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി കുഞ്ഞിക്കണ്ണന്‍, മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി നുസ്രത്ത്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാനന്തവാടി നിയോജക മണ്ഡലത്തിലെ കൂളിവയല്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ പ്രിയ സേനന്‍ പദ്ധതി വിശദീകരിച്ചു. കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മുണ്ടക്കുറ്റി ജനകീയാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. സുഷമ രാജ് പദ്ധതി വിശദീകരിച്ചു.

English Summary: 57 public health centers have been opened in kerala
Published on: 19 May 2023, 03:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now