മനുഷ്യന്മാരും സസ്യങ്ങളും ഉൾക്കൊള്ളുന്ന പരിസ്ഥിതിയെ സംരക്ഷിക്കുന്ന ജൈവകൃഷി തന്നെയാണ് ഏറ്റവും സുരക്ഷിതമായി ചെയ്യാൻ കഴിയുന്ന കൃഷിരീതിയെന്ന് നമുക്കെല്ലാവർക്കും അറിയാം. നമ്മൾ ചെയ്യാൻ ഇഷ്ടപ്പെടുന്നതും ജൈവകൃഷി തന്നെയാണ്. അതിനാൽ, ജൈവ സാങ്കേതിക വിദ്യകൾ (organic techniques) ഉപയോഗിച്ചുകൊണ്ടുതന്നെ ജൈവകൃഷിയുടെ ലോകത്തിലേക്ക് നമുക്ക് ഒരു ചുവടുവെക്കാം.
രാസവസ്തുക്കൾ ഉപയോഗിക്കാതെ ജൈവ രീതിയിൽ കീടങ്ങളെ നിയന്ത്രിക്കാനുള്ള വിവിധ സാങ്കേതിക വിദ്യകളെ കുറിച്ച് നോക്കാം
1. സാംസ്കാരിക രീതികൾ (Cultural Practices)
കീടങ്ങളിൽ നിന്ന് വിളയെ സംരക്ഷിക്കുന്നതിനായി ചില പരമ്പരാഗത സാംസ്കാരിക രീതികൾ ഉപയോഗിക്കാവുന്നതാണ്. 1. Crop Rotation അതായത് വർഷം തോറും വ്യത്യസ്‌ത ഇനത്തിലുള്ള വിളകൾ കൃഷികൾ ചെയ്യുക എന്നതാണ് ഈ രീതി. കൃഷി ചെയ്യുന്ന ഏതെങ്കിലും തരത്തിലുള്ള സസ്യങ്ങളുമായി പൊരുത്തപ്പെടുന്നതിൽ നിന്ന് കീടങ്ങളെ തടയുന്നതിന് ഈ രീതികൊണ്ട് സഹായകമാകുന്നു. കൂടാതെ മണ്ണിൻറെ ഫലഭോയിഷ്ടത വർദ്ധിക്കാനും സഹായിക്കുന്നു. 2. Intercropping എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് , ഒരേ കൃഷിയിടത്ത് രണ്ടോ അതിലധികമോ വിളകൾ ഒരേസമയം കൃഷി ചെയ്യുക എന്നതാണ്. പക്ഷെ വിളകൾ തമ്മിൽ കൃത്യമായ അകലം നിലനിർത്തണം. ഈ രീതി കീടങ്ങളെ, അവ സ്ഥിരമായി ലക്ഷ്യമിട്ടിരിക്കുന്ന വിളകളിൽ നിന്നുള്ള ആകർഷണം അകറ്റാൻ സാധിക്കുന്നു.
2. ഒട്ടുന്ന കെണികൾ (Sticky Traps)
പേരു പോലെതന്നെ, പല നിറങ്ങളും ഉപയോഗിച്ചുകൊണ്ട് കെണികൾ നിർമ്മിക്കുന്നു. അതിൽ കീടങ്ങൾ ഒട്ടിപിടിക്കുന്നതിനായി പശകൾ ഉപയോഗിക്കുന്നു. ചില കീടങ്ങൾ പ്രത്യേകം നിറങ്ങളോട് ആകർഷിക്കപെടുന്നു. ഉദാഹരണമായി, കുക്കുമ്പർ ഇനത്തിൽ പെട്ട വിളകളിൽ വരുന്ന വണ്ടുകൾ വെള്ള നിറത്തോട് ആകർഷണമുള്ളവയാണ്. ഇതിനെ വെള്ള മൈബൈൽ കെണികളിൽ പശ തേച്ച് അവയെ ആകർഷിക്കാവുന്നതാണ്. വെള്ളീച്ച, പഴങ്ങളിൽ വരുന്ന ഈച്ചകൾ, സാധാരണയായി കാണപ്പെടുന്ന ഈച്ചകൾ, എന്നിവയെല്ലാം മഞ്ഞനിറത്തോട് ആകർഷണമുള്ളവയാണ്. അതുകൊണ്ട് 3-5 അടി ദൂരത്തിൽ മഞ്ഞ കെണികൾ വെക്കാം.
3. യന്ത്രങ്ങൾ കൊണ്ടോ ശരീരം കൊണ്ടോ ഉള്ള കീടനിയന്ത്രണം (Mechanical or Physical Pest Control)
കീടങ്ങളെ നിയന്ത്രിക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗമാണിത്. മുറിക്കൽ, പുതയിടൽ, ജൈവ മണ്ണുകൊണ്ടുള്ള കവറേജ്, എന്നിവയെല്ലാം ഇതിൽപ്പെടുന്നു. കയ്യുകൊണ്ട് കീടങ്ങളെ അകറ്റുന്നതും കളകൾ കയ്യുകൊണ്ട് വലിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. കീടങ്ങളെ അകറ്റാനായി ചില ഉപകരണങ്ങളും ലഭ്യമാണ്. കവറുകൾ, വലകൾ, എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. Insect vacuums ഉപയോഗിച്ച് ചെടികളിലെ മുകളിലെ കീടങ്ങളെ വലിച്ചെടുത്ത് അതിൻറെ ബോക്സിൽ ശേഖരിക്കാവുന്നതാണ്. Water spray കൊണ്ടും ചെടികളിലെ മുകളിലെ കീടങ്ങളെ അകറ്റാവുന്നതാണ്.
4. കീടങ്ങളെ നിയന്ത്രിക്കാനുള്ള ജൈവശാസ്ത്രപരമായ മാർഗം (Biological way of pest control)
പ്രയോജനകമായ സൂഷ്മാണുക്കളെ ഉപയോഗിച്ചാണ് ഈ പ്രക്രിയ ചെയ്യുന്നത്
5. ഓയിൽ സ്പ്രേ (Oil Sprays)
ഓയിൽ സ്പ്രേ കൊണ്ട് കീടങ്ങൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു. ഇത് ഫലപ്രദമായ രീതിയാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഈർപ്പം ആവശ്യമില്ലാത്ത ചെടികളിൽ തെളിക്കരുത്. വേനൽ കാലങ്ങളിൽ ഈ രീതി പ്രയോഗിക്കരുത്. പുഷ്‌പിക്കുന്ന കാലങ്ങളിൽ ഓയിൽ സ്പ്രേ ചെയ്യരുത്. നേർപ്പിച്ച ഓയിൽ ഉപയോഗിക്കുക.
6. പ്രകൃതിദത്തമായ കീടനാശിനികൾ (Bio-Pesticides)
ജൈവ കീടനാശിനികൾ സസ്യങ്ങൾക്കും കൃഷിക്കാർക്കും ദോഷം വരുത്തുന്നില്ല. ഇന്ത്യൻ കർഷകർ സാധാരണയായി ഉപയോഗിക്കുന്ന bio-pesticide ആണ് വേപ്പ്. വേപ്പിൻറെ വെള്ളം വിളകളിൽ തെളിക്കുന്നത് കീടങ്ങളെ നിയന്ത്രിക്കുന്നു. ഇത് പരിസ്ഥിതിയെ ബാധിക്കുന്നുമില്ല. വിളകളെയും നശിപ്പിക്കുന്നില്ല. ഇവ സാവധാനത്തിൽ പ്രവർത്തിക്കുന്ന കീടനാശിനിയാണ്.
ചെടികൾ തഴച്ചു വളരണോ മികച്ച 5 ജൈവ