1. Farm Tips

കൃഷിയെ സീരിയസ് ആയി എടുത്തവർക്കു തയ്യാറാക്കാൻ 4 ജൈവ കീടനാശിനികൾ.

ഗോമൂത്രവും പച്ചചാണകവും വേപ്പിലയും ചേർത്തുള്ള ഒരു ജൈവ പ്രതിരോധമാർഗ്ഗമാണിത്. പത്തു ലിറ്റര്‍ വെള്ളത്തില്‍ അരലിറ്റര്‍ ഗോമൂത്രവും 200 ഗ്രാം പച്ചച്ചാണകവും അരക്കിലോ വേപ്പിന്റെ ഇല അരച്ചു കുഴമ്പാക്കിയതും ചേര്‍ത്ത് നന്നായി ഇളക്കുക. രണ്ടുദിവസം മുഴുവന്‍ അനക്കാതെ വയ്ക്കുക. ദിവസവും രാവിലെയും വൈകിട്ടും മാത്രം നന്നായി ഇളക്കിക്കൊടുക്കുക. രണ്ടുദിവസത്തിനുശേഷം കണ്ണകലമുള്ള അരിപ്പയില്‍ ഒഴിച്ച് അരിച്ചെടുത്ത് ചെടികളിൽ കീടബാധയുള്ള ഇലകളിലോ തണ്ടുകളിലോ കായകളിലോ തളിക്കാം. ഇലകളുടെ അടിയിൽ തളിക്കാൻ മറക്കരുത്.Stir well only in the morning and evening during the day. After two days, it can be filtered through a sieve and sprayed on the infected leaves, twigs or fruits of the plant. Do not forget to spray the bottom of the leaves.

K B Bainda
Farmer CK Mani
CK Mani-Organic farmer

പ്രകൃതിക്കു ഗുണപരമായ ഒന്നാണ് ജൈവ കൃഷി. അതുകൊണ്ടാണ് ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാൻ എല്ലാവരും തയ്യാറാകുന്നതും. പ്രകൃതിക്കു ദോഷകരമായി ഭൂമി ഉഴുതുമറിച്ചാൽ സസ്യ ജന്തു ജാലങ്ങളുടെ നിലനിൽപ് പോലും തകരാറിലാകുമെന്ന വസ്തുത നമുക്കറിയാം.അതുകൊണ്ടു കൃഷിയിൽ ഒരിക്കലും രാസവളങ്ങളോ രാസകീടനാശിനികളോ പ്രയോഗിക്കരുത്. ജൈവ കൃഷിരീതിയിൽ കീടനാശിനികളുടെ ആക്രമണം കൂടുതലായിരിക്കും എന്ന പരാതി ഉണ്ട്. അതിനു പരിഹാരമായി നിരവധി ജൈവ വളക്കൂട്ടുകൾ നമുക്ക് തന്നെ തയ്യാറാക്കാവുന്നതേയുള്ളു.

1. നീമാസ്ത്രം


ഗോമൂത്രവും പച്ചചാണകവും വേപ്പിലയും ചേർത്തുള്ള ഒരു ജൈവ പ്രതിരോധമാർഗ്ഗമാണിത്. പത്തു ലിറ്റര്‍ വെള്ളത്തില്‍ അരലിറ്റര്‍ ഗോമൂത്രവും 200 ഗ്രാം പച്ചച്ചാണകവും അരക്കിലോ വേപ്പിന്റെ ഇല അരച്ചു കുഴമ്പാക്കിയതും ചേര്‍ത്ത് നന്നായി ഇളക്കുക. രണ്ടുദിവസം മുഴുവന്‍ അനക്കാതെ വയ്ക്കുക. ദിവസവും രാവിലെയും വൈകിട്ടും മാത്രം നന്നായി ഇളക്കിക്കൊടുക്കുക. രണ്ടുദിവസത്തിനുശേഷം കണ്ണകലമുള്ള അരിപ്പയില്‍ ഒഴിച്ച് അരിച്ചെടുത്ത് ചെടികളിൽ കീടബാധയുള്ള ഇലകളിലോ തണ്ടുകളിലോ കായകളിലോ തളിക്കാം. ഇലകളുടെ അടിയിൽ തളിക്കാൻ മറക്കരുത്.Stir well only in the morning and evening during the day. After two days, it can be filtered through a sieve and sprayed on the infected leaves, twigs or fruits of the plant. Do not forget to spray the bottom of the leaves.

Tomato
Tomato

ജൈവാസ്ത്രം


പലരും പറഞ്ഞുകേട്ടതും പ്രയോഗത്തിൽ വളരെ ഫലപ്രദമായതുമായ ജൈവകീടനാശിനിയാണ് ജൈവവസ്ത്രം. . ഞണ്ട്, പുകയില, സോപ്പ് , വേപ്പെണ്ണ, വെളുത്തുള്ളി, കാന്താരിമുളക് എന്നിവയാണ് ഇതിനു വേണ്ടത്.ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് കണ്ടു ആരും അത്ഭുതപ്പെടേണ്ട. ഉപയോഗത്തിൽ വളരെയധികം പ്രയോജനമുണ്ട് എന്ന് നിരവധി കർഷകർ അഭിപ്രായപ്പെട്ടതാണിത്.
മൂന്നോ നാലോ ഞണ്ടിനെ ചതച്ച് ഒന്നരലിറ്റര്‍ വെള്ളത്തില്‍ ഒരാഴ്ച വയ്ക്കുക. കാല്‍ക്കിലോ പുകയില 50 ഗ്രാം ബാര്‍സോപ്പ് ചീകിയതും ചേര്‍ത്ത് രണ്ടരലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുപ്പിച്ചശേഷം 100 മില്ലി വേപ്പെണ്ണയും 50 ഗ്രാം വെളുത്തുള്ളി ചതച്ചരച്ചതും 50 ഗ്രാം കാന്താരിമുളക് അരച്ചതും ചേര്‍ത്ത് ഞണ്ട് അഴുകിയ വെള്ളത്തില്‍ കലര്‍ത്തി നന്നായി ഇളക്കി പതപ്പിക്കുക. ഇപ്പോൾ നമ്മുടെ ജൈവാസ്ത്രം തയ്യാറായി. ഇവ അരിച്ചെടുത്ത് ഭരണിയിലാക്കി സൂക്ഷിക്കാവുന്നതാണ്. പച്ചത്തുള്ളന്‍, ഇലതീനിപ്പുഴു, മുഞ്ഞ, മിലിമൂട്ട, ഗല്‍ക്കകീടം, മൃദുല ശരീരികളായ കീടങ്ങള്‍ മുതലായവയെ ഫലപ്രദമായി നേരിടാനായി വെള്ളമൊഴിച്ചു നേര്‍പ്പിച്ച ജൈവാസ്ത്രം ചെടികളിൽ തളിക്കുക. ഇലയുടെ അടിയിലും തണ്ടുകളിലും ആയി തളിക്കണം.These can be filtered and stored in jars. Sprinkle water-diluted organic manure on the plants to effectively control green leafhoppers, leafhoppers, aphids, mildew, gall insects and soft-bodied pests. Sprinkle on the base and stalks of leaves.


3. ബ്രഹ്മാസ്ത്രം

ഗോമൂത്രവും കൂടെ നമ്മുടെ ചുറ്റുവട്ടത്തുള്ള ഇലകളും കൊണ്ടാണ് ഈ ജൈവ പാനീയം തയ്യാറാക്കുന്നത്. വേപ്പില, പപ്പായ ഇല, ആത്തയില, മാതളനാരങ്ങയില എന്നിവയാണ് ഇവിടെ ആവശ്യമുള്ള ഇലകൾ. ഈ ഇലകളെല്ലാം അരച്ച് കുഴമ്പു പരുവത്തിലാക്കുക. ഈ ഇലകളെല്ലാം 200 ഗ്രാം വീതമെടുത്തു, വേപ്പിലഅരച്ചതു മാത്രം 300 ഗ്രാം എടുക്കുക. ഇവ ഒരു ലിറ്റർ ഗോമൂത്രം ചേർത്ത് നന്നായി ഇളക്കുക. ഈ കുഴമ്പു ലായനി ഒരു മൺകലത്തിൽ ഒഴിച്ച് തിളപ്പിക്കുക. നന്നായി തണുത്തതിനു ശേഷം അരിച്ചു ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം. പിന്നീട് ആവശ്യമുള്ളപ്പോൾ ഈ ലായനി രണ്ടര മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ കലക്കി തണ്ടു തുരപ്പൻ പുഴുക്കൾ കായതുരപ്പന്‍പുഴുക്കള്‍ തുടങ്ങി നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെ തളിച്ച് നിയന്ത്രിക്കാം. ബ്രഹ്മാസ്ത്രം തയ്യാറാക്കിയത് ആറുമാസംവരെ സൂക്ഷിക്കാം.

Farmer Sujith
Farmer Sujith


4. അഗ്നിഅസ്ത്രം

ഗോമൂത്രം, പുകയില, കാന്താരിമുളക്, വെളുത്തുള്ളി, വേപ്പില ഇത്രയുമാണ് ഇവിടെ ആവശ്യമുള്ളത്. ഒരുലിറ്റര്‍ പശുവിന്റെ മൂത്രത്തില്‍ അരച്ച പുകയിലയും 100 ഗ്രാം, എരിവുള്ള കാന്താരിമുളക് 50 ഗ്രാം വെളുത്തുള്ളിയും 50 ഗ്രാം അരക്കിലോ വേപ്പിലയും അരച്ചത് ചേര്‍ത്തിളക്കുക. ഈ ലായനിക്കൂട്ട് ഒരു മണ്‍പാത്രത്തില്‍ തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ ഇടവിട്ടിടവിട്ട് അഞ്ചുതവണഎങ്കിലും തിളപ്പിക്കണം. ഒരുദിവസം മുഴുവൻ വച്ച് തണുപ്പിക്കണം. പിന്നീട് ഒരു തുണിയിൽ അരിച്ചു നന്നായി പിഴിഞ്ഞെടുക്കുക. ശേഷം അരിച്ച് കുപ്പിയിലാക്കി വയ്ക്കാം.ഈ ലായനി പച്ചക്കറിവിളകളില്‍ ഒരു വിളക്കാലം മുഴുവന്‍ ഉപയോഗിക്കാവുന്നതാണ്. ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പന്‍ പുഴു, കായതുരപ്പന്‍ മുതലായ ഇരിഞ്ഞുതിന്നുന്ന പുഴുക്കളെ നിയന്ത്രിക്കാന്‍ ഇങ്ങിനെ തയ്യാറാക്കുന്ന അഗ്നിഅസ്ത്രം മൂന്നു മില്ലി ഒരുലിറ്റര്‍ എന്ന തോതില്‍ കലക്കി തളിക്കാം.


ജൈവ കീട നിയന്ത്രണ മാർഗങ്ങൾക്കു പുറമെ വിത്തുകൾ തെരഞ്ഞെടുക്കുമ്പോൾ കൂടുതൽ പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ കണ്ടെത്തുക. നമ്മുടെ പ്രദേശത്തിനനുയോജ്യമായവയാവും കണ്ടെത്തി നടുക. ഇത്തരം വിത്തുകൾ കണ്ടെത്തി കൃഷിയിറക്കിയാല്‍ കീടരോഗബാധ ലഘൂകരിക്കുന്നതിനും മെച്ചപ്പെട്ട വിളവുണ്ടാക്കുന്നതിനും സഹായകരമാകും. കൂടാതെ കീടത്തിന്റെ ആക്രമണം കാണുമ്പോള്‍തന്നെ അവ നശിപ്പിക്കുക. വലകൊണ്ടു പിടിച്ചു നശിപ്പിക്കാവുന്നതാണ്. ഇലകളിലെ അടിയും;ൽ കാണുന്നവയെ ഇലയുടെ പറിച്ചെടുത്തു നശിപ്പിക്കണം. ഒരു പരിധിവരെ ഇങ്ങനെ കീടനിയന്ത്രണം നടത്താം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അടുക്കള തോട്ടത്തിൽ എളുപ്പം വിളയുന്ന പച്ചക്കറികൾ

#Organic#Farmer#Agriculture#Krishi

English Summary: 4 organic pesticides to prepare for those who take agriculture seriously.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds