1. Farm Tips

കീടങ്ങളെ തുരത്താന്‍ കോള പോലുള്ള കൃത്രിമ പാനീയങ്ങള്‍

വിവിധ തരം കൃത്രിമ പാനീയങ്ങള്ളായ കോളയും മറ്റും വിപണിയില്‍ വ്യാപകമാണ്.ഇവ ശരീരത്തിന് ദോഷമാണെങ്കിലും തുരത്താന്‍ ജൈവകൃഷിയില്‍ ഇത്തരം പാനീയങ്ങള്‍ കൊണ്ടു ചില ഉപയോഗങ്ങളുണ്ട്. അടുക്കളത്തോട്ടത്തിലും പൂന്തോട്ടത്തിലും ശല്യമാകുന്ന കീടങ്ങളെ വിവിധ തരം കോളകള്‍ ഉപയോഗിക്കാം.

KJ Staff

 കോള ഒരു കീടനാശിനി 

 

വിവിധ തരം കൃത്രിമ പാനീയങ്ങള്ളായ  കോളയും മറ്റും വിപണിയില്‍ വ്യാപകമാണ്.ഇവ ശരീരത്തിന് ദോഷമാണെങ്കിലും തുരത്താന്‍  ജൈവകൃഷിയില്‍ ഇത്തരം പാനീയങ്ങള്‍ കൊണ്ടു ചില ഉപയോഗങ്ങളുണ്ട്. അടുക്കളത്തോട്ടത്തിലും പൂന്തോട്ടത്തിലും ശല്യമാകുന്ന കീടങ്ങളെ വിവിധ തരം കോളകള്‍ ഉപയോഗിക്കാം.
 

1. റോസാപൂക്കളെ നശിപ്പിക്കുന്ന കീടങ്ങള്‍ക്കെതിരേ കോളകളെ പ്രയോഗിക്കാം. പൂക്കളില്‍ കോള പോലുള്ള പാനീയങ്ങള്‍ സ്പ്രേ ചെയ്താല്‍ കീടങ്ങളും വണ്ടുകളും നശിച്ചു പോകും.

 

2. കോളകൊണ്ട് കെണികളുമുണ്ടാക്കാം. ഒരു പരന്ന പാത്രത്തില്‍ കോള ഒഴിച്ച് തോട്ടത്തില്‍ കുഴിച്ചിടുക. പ്രാണികളും ഒച്ചുകളുമെല്ലാം ഇതില്‍ വീണു ചത്തുകൊള്ളും.

 
 
   
 

3. ഗ്രോബാഗില്‍ ശല്യമായി എത്തുന്ന ഒച്ചുകളെ തുരത്താനും കോള പോലുള്ള പാനീയങ്ങള്‍ ഉപയോഗിക്കാം. വീടിനോട് ചേര്‍ന്നും ജനല്‍പ്പടിയിലുമെല്ലാം വച്ച ഗ്രോബാഗിലും ചട്ടിയിലുമെല്ലാം ഇതു ധൈര്യമായി തളിക്കാം. കുട്ടികളും മറ്റും അടുത്തുവന്നാലും പേടിക്കേണ്ട കാര്യമില്ലല്ലോ.

 

4. ഉറുമ്പ്, പാറ്റ എന്നിവയുടെ ശല്യം കൂടുകയാണെങ്കില്‍ കോള തളിക്കാം. ഇവറ്റകളുടെ പുറത്ത് തളിക്കുന്നതാണ് നല്ലത്.

 

5. മിത്രകീടങ്ങളെ ആകര്‍ഷിക്കാനും കോളകള്‍ സഹായിക്കും. ഇവയുടെ മധുരം മിത്രകീടങ്ങളെ ആകര്‍ഷിക്കും.

English Summary: Artificial drinks and cola to remove pests in plants

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds