Updated on: 28 January, 2022 9:42 AM IST
2 ലക്ഷത്തിന്റെ കുടിശ്ശിക തുക ഉടനെത്തും

കേന്ദ്ര സർക്കാർ ജീവനക്കാർ ഇനിയും കൂടുതൽ കാത്തിരിക്കേണ്ടതായില്ല. നിങ്ങളുടെ ക്ഷാമബത്ത കുടിശ്ശിക (Dearness Allowance Arrears) ഈ ആഴ്ച തന്നെയെത്തും. 18 മാസങ്ങളായി കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക മുടങ്ങി കിടക്കുകയാണ്. ഈ തുക ജനുവരി അവസാനത്തോടെ ലഭിക്കുമെന്നതാണ് പുതിയ റിപ്പോർട്ട്.

ബന്ധപ്പെട്ട വാർത്തകൾ: 7th Pay Commission: സന്തോഷ വാർത്ത! കേന്ദ്ര സർക്കാർ ജീവനക്കാരുടെ എച്ച്ആർഎ വർധിപ്പിക്കും

കൂടാതെ, കുടിശ്ശിക സംബന്ധിച്ച് അടുത്ത യോഗത്തിൽ തീരുമാനമെടുക്കുമെന്നും അടുത്ത മാധ്യമവൃത്തങ്ങൾ വ്യക്തമാക്കുന്നു. ഏത് തീയതിയിലാണ് സർക്കാർ ഈ തുക അക്കൗണ്ടിൽ നിക്ഷേപിക്കുന്നതെന്ന വിവരങ്ങൾ യോഗത്തിലെ തീരുമാനത്തിൽ അറിയാൻ സാധിക്കും.
കേന്ദ്ര സർക്കാർ ജീവനക്കാർക്കായി ഏകദേശം 2 ലക്ഷം രൂപ വരെയാണ് കുടിശ്ശിക ശേഷിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ മുതൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻ ഗുണഭോക്താക്കളുടെയും ക്ഷാമബത്ത 17 ശതമാനത്തിൽ നിന്ന് 31 ശതമാനമായി വർധിപ്പിച്ചിരുന്നു. ഈ രണ്ട് തുകയുമാണ് മോദി സർക്കാർ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനായി നിശ്ചയിച്ചിട്ടുള്ളത്.

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 48 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷം പെൻഷൻ ഉപഭോക്താക്കൾക്കും ഒറ്റതവണയായി കുടിശ്ശിക തീർക്കാനാണ് ധാനകാര്യ മന്ത്രാലയം ഒരുങ്ങുന്നത്. ഇത് ഈ ആഴ്ച തന്നെ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പെൻഷനേഴ്സ് ഫോറം ഓഫ് ഇന്ത്യ കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരുന്നു. തുടർന്ന് 18 മാസത്തെ കുടിശ്ശിക ഉടൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകുകയും ചെയ്തു.
ഇതു കൂടാതെ, ഈ വിഷയത്തിൽ ഇടപെടാനും 2020 ജനുവരി 1 നും 2021 ജൂൺ 30നും ഇടയിൽ തടഞ്ഞുവച്ച ഡിഎ, ഡിആർ (DA, DR) കുടിശ്ശികകൾ എത്രയും വേഗം അനുവദിക്കാൻ ധനമന്ത്രാലയത്തോട് നിർദേശിക്കണമെന്നും ബി.എം.എസ് പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടിരുന്നു.

കുടിശ്ശിക തുക 2 ലക്ഷം രൂപ (Rs. 2 Lakhs DA Arrears)

ലെവൽ 1 വിഭാഗത്തിലുള്ള ജീവനക്കാർക്ക് 11,880 മുതൽ 37,000 രൂപ വരെയാണ് ഡിഎയായി ലഭിക്കുന്നത്. ലെവൽ 13, 14 വിഭാഗത്തിലുള്ള ജീവനക്കാർക്ക് 1,44,200 മുതൽ 2,18,200 രൂപ വരെയും കുടിശ്ശിക തുക ലഭിക്കുമെന്ന് വാർത്താമാധ്യമങ്ങൾ സൂചന നൽകി.
മിനിമം ഗ്രേഡ് വേതനം 1800 രൂപ (ലെവൽ-1 ബേസിക് പേ സ്‌കെയിൽ റേഞ്ച് 18,000 മുതൽ 56,900 വരെ) ഉള്ള കേന്ദ്ര ജീവനക്കാർ 4320 രൂപയ്ക്കായി കാത്തിരിക്കുന്നു. 2020 ജൂലൈ മുതൽ ഡിസംബർ വരെ കുറഞ്ഞ ഗ്രേഡ് പേയിൽ 3,240 രൂപ ഡിഎ കുടിശ്ശിക ലഭിക്കും.

ഡിയർനസ് അലവൻസ് എന്താണ്? (What is Dearness allowance?)

സർക്കാർ ജീവനക്കാർക്ക് അവരുടെ ജീവിതച്ചെലവ് മെച്ചപ്പെടുത്തുന്നതിനായി നൽകുന്ന പണമാണ് ഡിയർനസ് അലവൻസ് അഥവാ ക്ഷാമബത്ത (Dearness allowance). സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ ആനുകൂല്യം ലഭിക്കുന്നു. പണപ്പെരുപ്പം ഉയർന്നതിന് ശേഷവും ജീവനക്കാരുടെ ജീവിത നിലവാരത്തിൽ വ്യത്യാസം വരാതിരിക്കാനാണ് ഈ പണം നൽകുന്നത്.

രണ്ടാം ലോക മഹായുദ്ധസമയത്താണ് ഇത് ആരംഭിച്ചത്. വർഷങ്ങൾക്കിപ്പുറം കേന്ദ്ര സർക്കാരിന്റെ എല്ലാ ജീവനക്കാർക്കും ഇത് ലഭ്യമാക്കി തുടങ്ങി. ഇതു കൂടാതെ, മുഴുവൻ ഡിയർനസ് അലവൻസും 34% വർധിപ്പിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.

ക്ഷാമബത്ത ഉയർത്തുന്നതിലൂടെ എച്ച്ആർഎ നിരക്ക് കൂടാനും സഹായിക്കും. മുൻവർഷത്തെ വർധനവ് കണക്കാക്കിയാൽ, നിലവിൽ ഡിഎ 31% ആണ്. ഇതുവഴി 18,000 രൂപ അടിസ്ഥാന ശമ്പളം ലഭിച്ചിരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 26,000 രൂപ ഇനി മുതൽ ലഭിക്കും.

English Summary: 7th Pay Commission: Employees To Get Their DA Arrears of Rs 2 Lakh This Week
Published on: 27 January 2022, 12:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now