Updated on: 24 April, 2022 11:31 AM IST
7th Pay Commission: Pensioners can get up to Rs 1.25 lakh per month

കേന്ദ്ര സർക്കാർ ജീവനക്കാരുടെ മരണശേഷം ജീവിച്ചിരിക്കുന്ന മക്കൾക്ക് നൽകുന്ന ഫാമിലി പെൻഷൻ നിയമത്തിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തി. ഏഴാം ശമ്പള കമ്മീഷനു കീഴിലുള്ള പുതിയ നിയമങ്ങൾ അനുസരിച്ച്; മരണമടഞ്ഞ കേന്ദ്ര സർക്കാർ ജീവനക്കാരുടെ (പെൻഷൻ നിയമത്തിന് കീഴിലുള്ള) കുട്ടികൾക്ക് പ്രതിമാസം പരമാവധി 1.25 ലക്ഷം രൂപ വരെ ഇനി ലഭിക്കുന്നതായിരിക്കും.

സെൻട്രൽ സിവിൽ സർവീസസിൻ്റെ (സെൻട്രൽ സിവിൽ സർവീസസ്, 1972) റൂൾ 54-ന്റെ സബ് റൂൾ (11) പ്രകാരം, ഭാര്യയും ഭർത്താവും സർക്കാർ ജീവനക്കാരാണെങ്കിൽ, അവരുടെ കുട്ടികൾക്ക് രണ്ട് പെൻഷനുകൾ ലഭിക്കാൻ നിയമപ്രകാരം അർഹതയുണ്ട്.

വിരമിച്ചതിന് ശേഷം, രണ്ട് അംഗങ്ങളിൽ (ഭർത്താവോ ഭാര്യയോ) ഒരാൾ മരിച്ചാൽ, കുടുംബത്തിലെ മറ്റൊരു അംഗത്തിന് (ഭർത്താവ് അല്ലെങ്കിൽ ഭാര്യ) കുടുംബ പെൻഷൻ നൽകും. എന്നിരുന്നാലും, രണ്ട് അംഗങ്ങളും വിരമിച്ചതിന് ശേഷം മരിക്കുകയാണെങ്കിൽ, കുട്ടിക്ക് അല്ലെങ്കിൽ കുട്ടികൾക്ക് തുകയ്ക്ക് അർഹതയുണ്ട്.

നേരത്തെ, കുട്ടികൾക്ക് അർഹതയുണ്ടായിരുന്ന കുടുംബ പെൻഷൻ 45,000 രൂപയായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ, പെൻഷന്റെ പരമാവധി പരിധി 45,000 രൂപയിൽ നിന്ന് 1,25,000 രൂപയായി കേന്ദ്രസർക്കാർ ഉയർത്തിയിട്ടുണ്ട്.

ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പളം വർധിപ്പിച്ചതിന് പിന്നാലെയാണ് പരമാവധി പെൻഷൻ പരിധി ഉയർത്താനുള്ള തീരുമാനം. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം, ഒരു ജീവനക്കാരന് ഏറ്റവും ഉയർന്ന ശമ്പളം പ്രതിമാസം 2,50,000 രൂപയാണ്. അതിനാൽ, CCS റൂൾസിലെ റൂൾ 54-ന്റെ സബ് റൂൾ (11) മാറ്റി.

ബന്ധപ്പെട്ട വാർത്തകൾ : അടൽ പെൻഷൻ യോജന: റിട്ടയർമെന്റ് ലൈഫിൽ മാസം 10,000 രൂപ, നിക്ഷേപം ഇപ്പോൾ തന്നെ തുടങ്ങാം

അടുത്തിടെ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഡിഎ വർധിപ്പിച്ചിരുന്നു. ഈ പ്രഖ്യാപനത്തോടെ സർക്കാർ, ഡിഎ 31% ൽ നിന്ന് 34% ആയി ഉയർത്തി. ഡിഎ കുടിശ്ശികയും ധനമന്ത്രാലയം അംഗീകരിച്ചു. ജൂലൈയിൽ ഡിഎ വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
എന്നാൽ,

കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർഷത്തിൽ രണ്ടുതവണ ഭേദഗതി വരുത്തുന്നത് ശ്രദ്ധിക്കേണ്ടതാണ്. ആദ്യ പുനരവലോകനം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവ് ഉൾക്കൊള്ളുന്നു. രണ്ടാം കാലയളവ് ജൂലൈ മുതൽ ഡിസംബർ വരെയാണ്. മാർച്ചിൽ, ആദ്യത്തെ ഡിഎ പരിഷ്‌ക്കരണം പ്രഖ്യാപിച്ചു. ജൂലൈയിൽ ഒരിക്കൽ കൂടി മാറ്റും. അതിനിടെ, ക്ഷാമബത്തയുടെ സ്ഥിതിവിവരക്കണക്കുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതുവരെ നൽകിയ ഡാറ്റ അനുസരിച്ച്, അടുത്ത ക്ഷാമബത്തയിൽ വർദ്ധനവിന് സാധ്യത കുറവാണ് എന്നാണ് അറിയാൻ കഴിയുന്നത്. ജനുവരി, ഫെബ്രുവരിയിലെ എഐസിപിഐ സൂചിക ഡാറ്റ ഇപ്പോൾ എത്തി. 2021 ഡിസംബറിനെ അപേക്ഷിച്ച് ഇവ ഇടിവ് കാണിക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ : പുതിയ മാറ്റങ്ങളുമായി നാഷണൽ പെൻഷൻ സ്കീമിൽ നിക്ഷേപിക്കാം; ഭാവി ജീവിതം സുരക്ഷിതം

2021 ഡിസംബറിലെ AICPI കണക്ക് 125.4 ആയിരുന്നു. 2022 ജനുവരിയിൽ ഇത് 0.3 പോയിന്റ് കുറഞ്ഞ് 125.1 ആയി. അതിനെ തുടർന്ന് ഫെബ്രുവരിയിൽ 0.1 പോയിന്റ് ഇടിവുണ്ടായി. തുടർച്ചയായി രണ്ട് മാസത്തെ ഇടിവ് കാരണം, ജൂലൈയിൽ ക്ഷാമബത്ത കഷ്ടിച്ച് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കണക്ക് ഇനിയും കുറഞ്ഞാൽ ഡിഎയിൽ വർദ്ധനവുണ്ടാകില്ല. ഡിഎ 124ൽ താഴെയാണെങ്കിലും അത് സ്ഥിരമായി നിലനിർത്താവുന്നതാണ്.

English Summary: 7th Pay Commission: Pensioners can get up to Rs 1.25 lakh per month
Published on: 24 April 2022, 11:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now