Updated on: 7 December, 2022 9:15 AM IST
ജില്ല, ജനറൽ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾക്ക് 9 കോടി: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ല, ജനറൽ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് 9 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലാ ജനറൽ ആശുപത്രികളിൽ മികച്ച ചികിത്സാ സേവനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നത്. അനസ്തീഷ്യ, കാർഡിയോളജി, റേഡിയോളജി, യൂറോളജി വിഭാഗങ്ങളിലും ഐസിയു, ഓപ്പറേഷൻ തീയറ്റർ എന്നിവിടങ്ങളിലും കൂടുതൽ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനാണ് തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ ആശുപത്രികളിൽ അനസ്തേഷ്യ വിഭാഗത്തിൽ രണ്ട് അനസ്തേഷ്യ വർക്ക് സ്റ്റേഷൻ, അഞ്ച് മൾട്ടിപാര മോണിറ്റർ, കാപ്നോഗ്രാം ഇൻവേസീവ് പ്രഷർ മോണിറ്റർ, കാർഡിയോളജി വിഭാഗത്തിൽ അഞ്ച് ഡിഫിബ്രിലേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ, രണ്ടു ഡിഫിബ്രിലേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ പേസിംഗ്, 1 ലൈവ് 4ഡി എക്കോ കാർഡിയോഗ്രാഫി സിസ്റ്റം, അഞ്ചു 12 ചാനൽ ഇസിജി മെഷീൻ, 4 മൂന്ന് ചാനൽ ഇസിജി മെഷീൻ, 3 ട്രോപ് ടി/ഐ അനലൈസർ, 1 ത്രെഡ്മിൽ ടെസ്റ്റ് മെഷീൻ എന്നിവ സജ്ജമാക്കുന്നതിന് തുകയനുവദിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഹൃദയം പണിമുടക്കാതിരിക്കാൻ വീട്ടിലുള്ള ഔഷധങ്ങൾക്ക് കഴിയും

തീവ്ര പരിചരണ വിഭാഗത്തിൽ 6 സെൻട്രൽ മോണിറ്ററിംഗ് സ്റ്റേഷൻ വിത്ത് മൾട്ടിപാര മോണിറ്റർ ആന്റ് കാപ്നോഗ്രാം, 4 ക്രാഷ് കാർട്ട്, 3 ഡിഫിബ്രിലേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ, 3 പോർട്ടബിൾ എക്കോ കാർഡിയോഗ്രാഫി, 23 ഐസിയു കട്ടിലുകൾ, 1 സെൻട്രൽ ഓക്സിജൻ , 29 ഓവർ ബെഡ് ടേബിൾ, 5 വെന്റിലേറ്റർ, 9 സിറിഞ്ച് പമ്പ്, ഓപ്പറേഷൻ തീയറ്ററിൽ 1 ഓട്ടോക്ലേവ് മെഷീൻ, 2 സിംഗിൾ ഡ്യൂം ഷാഡോലസ് സീലിംഗ് ഓപ്പറേഷൻ തീയറ്റർ ലൈറ്റ്, 1 ഡയത്തെർമി സർജിക്കൽ, റേഡിയോളജി വിഭാഗത്തിൽ 2 എക്സറേ മെഷീൻ 50 കെഡബ്ല്യു, 1 അൾട്രോസൗണ്ട് മെഷീൻ വിത്ത് ഡോപ്ലർ, യൂറോളജി വിഭാഗത്തിൽ 2 സിസ്റ്റോസ്‌കോപ്പി ഉപകരണങ്ങൾ, ടെലസ്‌കോപ്പ്, എച്ച് ഡി ക്യാമറ, 2 ഇലക്ട്രോ സർജിക്കൽ യൂണിറ്റ്, 1 പോർട്ടബിൾ യുഎസ്ജി ഡോപ്ലർ മെഷീൻ, 3 ടെലസ്‌കോപ്പ് 30 ഡിഗ്രി എന്നിവയ്ക്കായും തുകയനുവദിച്ചു.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നവീകരണത്തിനും സേവനങ്ങൾ നൽകുന്നതിനുമായി 1.06 കോടി രൂപയും തലശേരി താലൂക്ക് ആശുപത്രിയിൽ റാമ്പിന്റെ നവീകരണത്തിന് 40 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

English Summary: 9 crore for super specialty facilities in district and general hospitals: Minister Veena George
Published on: 07 December 2022, 09:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now