Updated on: 1 April, 2023 11:43 PM IST
'A Compendium of Agricultural Statistics: Kerala 2023' എന്ന പുസ്തകത്തിന്റെ പ്രകാശനം ബഹു:കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് നിർവഹിച്ചു

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷി അഡിഷണൽ ഡയറക്ടർ (പ്ലാനിങ്) ശ്രീ. ജോർജ് അലക്സാണ്ടറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 'A Compendium of Agricultural Statistics: Kerala 2023' എന്ന പുസ്തകത്തിന്റെ പ്രകാശനം ബഹു:കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് നിർവഹിച്ചു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് കാർഷികോല്പാദന കമ്മീഷണർ ഡോ.ബി അശോക് ഐ എ എസിനു പുസ്തകം കൈമാറിയാണ് പ്രകാശനം ചെയ്തത്. 20 കൊല്ലത്തെ കേരളത്തിലെ കാർഷിക സ്ഥിതിവിവരക്കണക്കുകളുടെ ഒരു സംഗ്രഹമാണ് പുസ്തകത്തിലുള്ളത്.

34 കൊല്ലത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും ഇന്ന് (31.03.2023) വിരമിക്കുന്ന ശ്രീ. ജോർജ് അലക്സാണ്ടർ കൃഷി ഡയറക്ടറുടെയും സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ മിഷൻ ഡയറക്ടർ ആയും ചുമതല വഹിച്ചിട്ടുണ്ട്. ചടങ്ങിൽ SHM മിഷൻ ഡയറക്ടർ ആരതി എൽ ആർ IES, കാർഷിക വില നിർണ്ണയ ബോർഡ് ചെയർമാൻ പി രാജശേഖരൻ, കൃഷി വകുപ്പ് അഡിഷണൽ സെക്രെട്ടറിമാരായ S സാബിർ ഹുസൈൻ , അജിത് ദാസ് A, ജെസ്സി ജോർജ്‌, കൃഷി അഡിഷണൽ ഡയറക്ടർമാരായ R. സുനിൽ കുമാർ, R.ശ്രീരേഖ , രാജേശ്വരി S.R, വീണ റാണി R, ഷേർലി.A M, സമേതി ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

English Summary: A Compendium of Agricultural Statistics: Kerala 2023 BOOK RELEASED
Published on: 01 April 2023, 11:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now