Updated on: 19 March, 2023 8:23 PM IST
സർക്കാർ സ്ഥാപനത്തിലെ കേന്ദ്രാവിഷ്‌കൃത പദ്ധതിയിലേക്ക് ജെൻഡർ സ്പെഷ്യലിസ്റ്റിനെ ആവശ്യമുണ്ട്

കോട്ടയം ജില്ലയിലെ ഒരു  സർക്കാർ   സ്ഥാപനത്തിലെ   കേന്ദ്രാവിഷ്‌കൃത പദ്ധതിയിലേക്ക്  ജെൻഡർ സ്പെഷ്യലിസ്റ്റ്   തസ്തികയിൽ  പട്ടികജാതിയിൽ  ഉൾപ്പെട്ടവർക്കായുള്ള  ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളേയും പരിഗണിക്കുന്നതാണ്. യോഗ്യത     സോഷ്യൽ വർക്ക്/മറ്റ് സാമൂഹിക വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദധാരികൾക്ക് മുൻഗണന.

ബന്ധപ്പെട്ട വാർത്തകൾ: ശുചിത്വ മിഷനിലെ 100 യങ് പ്രഫഷനൽ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

പ്രവർത്തി പരിചയം: ജെന്‍ഡര്‍ ഫോക്കസ്ഡ് വിഷയങ്ങളിൽ സർക്കാർ/സർക്കാരിതര ഓർഗനൈസേഷനുകളിൽ പ്രവർത്തിച്ചതിന്റെ കുറഞ്ഞത് മൂന്ന്  വർഷത്തെ പരിചയം അഭിലഷണീയം.   

ശമ്പള സ്കെയിൽ: 27500-27500 

പ്രായം  (2023 ജനുവരി ഒന്നിന് ) 18-41. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (18/03/2023)

നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ  യോഗ്യത,  എന്നിവ  തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സാഹിതം മാര്‍ച്ച് 27 നു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്‍റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻഓസി ഹാജരാക്കേണ്ടതാണ്.   

1960 ലെ ഷോപ്‌സ് ആന്‍റ് കൊമേഴ്‌സ്യൽ  എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ  സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ / ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.

English Summary: A Gender Specialist is required for a centralized project in a Govt organization
Published on: 19 March 2023, 08:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now