Updated on: 11 April, 2024 10:06 PM IST
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ് പരീക്ഷയിൽ സ്വർണ മെഡൽ. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തിയ ഡി.എൻ.ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ്) 2023ലെ പരീക്ഷയിലാണ് വിവിധ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയത്. ദേശീയ തലത്തിൽ പ്രമുഖ സ്ഥാപനങ്ങളുൾപ്പെടെ എല്ലാ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നിന്നും വിവിധ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ ബിരുദം നേടിയവരാണ് ഈ പരീക്ഷയിൽ പങ്കെടുത്തത്. 

അതിലാണ് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ രാജ്യത്തെ മികച്ച നേട്ടം കൈവരിച്ചത്. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ അധ്യാപനത്തിലും മികവിന്റെ കേന്ദ്രങ്ങളാണെന്നതിന്റെ സാക്ഷ്യം കൂടിയാണിത്. സ്വർണ മെഡൽ നേടിയ എല്ലാ വിദ്യാർത്ഥികളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

എൻഡോക്രൈനോളജിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. വി. കാർത്തിക്, നെഫ്രോളജിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. രഞ്ജിനി രാധാകൃഷ്ണൻ, ഫോറൻസിക് മെഡിസിനിൽ തൃശൂർ മെഡിക്കൽ കോളേജിലെ ഡോ. രഹ്നാസ് അബ്ദുൾ അസീസ്, മൈക്രോബയോളജിയിൽ തൃശൂർ മെഡിക്കൽ കോളേജിലെ ഡോ. ടി.പി. സിതാര നാസർ, ന്യൂറോളജിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ. അജിത അഗസ്റ്റിൻ, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ. പി.ഡി. നിതിൻ, ഇ.എൻ.ടി. വിഭാഗത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോ. വി.എ. ഹംനാസ് എന്നിവരാണ് സ്വർണ മെഡൽ നേടിയത്.

അന്തർദേശീയ രംഗത്ത് ഏറെ മൂല്യമുള്ളതാണ് ഈ ബിരുദം. ഒരു സംസ്ഥാനത്ത് ദേശീയ തലത്തിൽ ഇത്രയേറെ സ്വർണ മെഡലുകൾ അതും സർക്കാർ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കുന്നത് ഇതാദ്യമായാണ്. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മികവാണ് ഇതിലൂടെ വെളിവാകുന്നത്. മേയ് 10ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് നടക്കുന്ന കോൺവക്കേഷനിൽ രാഷ്ട്രപതി സ്വർണ മെഡലുകൾ സമ്മാനിക്കും.

English Summary: A historic achievement for government medical colleges in the state
Published on: 11 April 2024, 08:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now