Updated on: 10 September, 2023 12:17 AM IST
മണ്ണുത്തി വെറ്ററിനറി ക്യാമ്പസിൽ മൾട്ടിമീഡിയ പ്രൊഡക്ഷൻ സ്റ്റുഡിയോ തുറന്നു

തൃശ്ശൂർ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി മണ്ണുത്തി ക്യാമ്പസിൽ സജ്ജമാക്കിയ 'മിറർ' മൾട്ടിമീഡിയ പ്രൊഡക്ഷൻ സ്റ്റുഡിയോ ഉദ്ഘാടനം ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നിരവധി പരീക്ഷണങ്ങൾക്ക്  പ്രോത്സാഹനവും പിന്തുണയും നൽകുന്നത് തുടരുമെന്ന് മന്ത്രി പറഞ്ഞു.

2022 -23 വർഷത്തെ സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ വിനിയോഗിച്ച് ക്യാമ്പസിലെ ആട് ഫാമിന് സമീപത്തുള്ള ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ കെട്ടിടത്തിലാണ് സ്റ്റുഡിയോ നിർമ്മിച്ചിരിക്കുന്നത്. 

സർവകലാശാലയുടെ വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ് ഓഡിയോ, വീഡിയോ സ്റ്റുഡിയോയിലൂടെ ഉദ്ദേശിക്കുന്നത്.

വൈസ് ചാൻസിലർ ഡോ. എം ആർ ശശീന്ദ്രനാഥ്  അധ്യക്ഷനായി. രജിസ്ട്രാർ ഡോ. പി സുധീർ ബാബു, എന്റർപ്രണർഷിപ്പ് ഡയറക്ടർ ഡോ. ടി എസ് രാജീവ്, അക്കാഡമിക് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. സി ലത, ഡീനുകളായ ഡോ. കെ വിജയകുമാർ, ഡോ. എസ് എൻ രാജകുമാർ തുടങ്ങിയവർ പങ്കെടുത്തു.

English Summary: A multimedia production studio was opened at Mannutthi Veterinary Campus
Published on: 10 September 2023, 12:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now