കോട്ടയം: തലയാഴം ഗ്രാമപഞ്ചായത്ത് വനംതെക്ക് പാടശേഖരത്തെ 285 ഏക്കര്‍ സ്ഥലത്ത് ഒരു നെല്ലും ഒരു മീനും പദ്ധതി നടപ്പാക്കുന്നു. 140 കര്‍ഷകരാണ് ഗുണഭോക്താക്കള്‍. ഫീഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷിയില്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഫിഷറീസ് വകുപ്പ് 342000 മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. കട്‌ല, രോഹു, ഗ്രാസ് കാര്‍പ്പ് എന്നീ ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങളെയാണ് നിക്ഷേപിച്ചത്. ഇരുപതുലക്ഷം രൂപയാണ് അടിസ്ഥാനസൗകര്യങ്ങള്‍ക്കായി കര്‍ഷകര്‍ ചെലവഴിച്ചത്. The farmers spent Rs 20 lakh on infrastructure.
യുടെ വിളവെടുപ്പ് കഴിയുന്നതോടെയാണ് മത്സ്യകൃഷി നടപ്പാക്കുന്നത്. മത്സ്യകൃപുഞ്ചകൃഷിയുടെ വിളവെടുപ്പിന് ശേഷം വിരിപ്പ് കൃഷിക്ക് വിത്ത് പാകും. രണ്ട് കൃഷികള്‍ വഴി കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനമാര്‍ഗ്ം കണ്ടെത്തുകയാണ് ലക്ഷ്യം. ഫിഷറീസ് കോ-ഓര്‍ഡിനേറ്റര്‍ എം.ബീനാമോള്‍, പ്രൊമോട്ടര്‍ പി.എസ് സരിത, കര്‍ഷകസമിതി പ്രസിഡന്റ് സിബിച്ചന്‍ ഇടത്തില്‍, സെക്രട്ടറി പ്രകാശന്‍ ചതുരത്തറ, വൈസ് പ്രസിഡന്റ് കിരണ്‍ കാട്ടുശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്: സുഭിക്ഷ കേരളം - മത്സ്യ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയാൻ
#farmer #agriculture #Krishi #Paddy #Fish #Krishijagran