Updated on: 24 May, 2023 6:08 PM IST
മരച്ചീനിയെ ബാധിക്കുന്ന മീലിമൂട്ടകൾ കൈകാര്യം ചെയ്യുന്നതിനുള്ള നയരേഖയ്ക്ക് രൂപം നൽകും

തിരുവനന്തപുരം: മീലിമൂട്ടകൾ ഉണ്ടാക്കുന്ന കൃഷി നഷ്ടത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള സിടിസിആർഐ ആസ്ഥാനത്തു വെച്ച് വിദഗ്ധരുടെ ചർച്ച നടന്നു.  എൻബിഎഐആർ, സിടിസിആർഐ, കേരള കാർഷിക സർവകലാശാലാ എന്നിവിടങ്ങളിലെ വിദഗ്ദ്ധ ശാസ്ത്രജ്ഞർ ചർച്ചകൾക്ക്  നേതൃത്വം നൽകി.

സംസ്ഥാനത്തെ എല്ലാ  കൃഷി വിജ്ഞാന കേന്ദ്രങ്ങൾ. കൃഷി വകുപ്പുദ്യോഗസ്ഥർ, തിരഞ്ഞെടുത്ത കർഷകർ, ഗവേഷണ വിദ്യാർഥികൾ തുടങ്ങി ഈ പ്രശ്നവുമായി ബന്ധപ്പെട്ടവർ  ചർച്ചയിലും തുടർന്നുള്ള ഭാവി രൂപരേഖ ആസൂത്രണത്തിലും  പങ്കെടുക്കുത്തു. ന്യൂ ഡൽഹിയിലുള്ള ഐ സി എ ആർ ആസ്ഥാനത്തെ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ ഡോ. എസ്സ്. സി. ദുബയ്, ബാംഗ്ലൂർ എൻബിഎഐആർ ഡയറക്ടർ ഡോ. എസ്സ്. എൻ. സുശീൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.

ലോകത്തിൽ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന അഞ്ചാമത്തെ പ്രധാന ഭക്ഷ്യവിളയായ മരച്ചീനി ഉൾപ്പെടെ നിരവധി വിളകളുടെ മുഖ്യ ശത്രുക്കൾ മൂന്നിനം മീലിമൂട്ടകളാണ്. സാധാരണ കാഴ്ചയിൽ വലിയവ്യത്യാസം കാണുകയില്ല. ഈ കീടങ്ങളിൽ പലതും ആകസ്മികമായി നമ്മുടെ രാജ്യത്ത് എത്തിച്ചേർന്നതാണ്. 2008-ൽ ശ്രീലങ്കയിൽ നിന്ന് രാജ്യത്തെത്തിയ പപ്പായ മീലിമൂട്ട നിരവധി വിളകൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയ പരദേശ കീടങ്ങളിൽ ഏറ്റവും മുഖ്യമാണ്. ഈ മൂന്നു മീലിമൂട്ടകളിൽ മരച്ചീനിക്ക് ഏറ്റവും അപകടകാരി  കസ്സാവാ മീലിബഗ് ആണ്, ഇന്ത്യയിൽ ഇതിന്റെ സാന്നിദ്ധ്യം ആദ്യമായി കണ്ടെത്തിയത് 2020 ഏപ്രിലിൽ തൃശ്ശൂരിൽ നിന്നാണ്. ബാംഗ്ലൂരിലെ നാഷണൽ ബ്യൂറോ ഓഫ് അഗ്രികൾച്ചറൽ ഇൻസെക്‌ട് റിസോഴ്‌സസ് (എൻബിഎഐആർ) ആണ് ഇന്ത്യയിൽ ആദ്യമായി ഇത് റിപ്പോർട്ട്   ചെയ്തത്. മരച്ചീനി മീലിമൂട്ടകളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളെയും തായ്‌ലണ്ടിനെയും  രക്ഷിച്ച കടന്നൽ വിഭാഗത്തിൽപ്പെട്ട പരാന്നഭോജിയായ അനഗൈറസ് ലോപേസിയെ ബാംഗ്ളൂരിലുള്ള സ്ഥാപനം   2021-ഇൽ എല്ലാ നിയമങ്ങൾക്കും വിധേയമായി നമ്മുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത് അവരുടെ ലാബിൽ പഠനവിധേയമാക്കി പുറത്തിറക്കി. പിന്നീടതിനെ 2022-ൽ തമിഴ് നാട്ടിലും കഴിഞ്ഞ മാസം തൃശൂരും വിതരണം  ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ: മരച്ചീനി മീലിമുട്ട നിയന്ത്രണം സംബന്ധിച്ച വിദഗ്ധരുടെ ചർച്ച സി റ്റി സി ആർ ഐയിൽ

ജൈവ നിയന്ത്രണ പരാന്ന ഭോജിയെ കർഷകരുടെ തോട്ടങ്ങളിൽ വ്യാപകമായി പുറത്തിറക്കുന്നതിന്റെ ഭാഗമായി ചടങ്ങിൽ വെച്ച് കേരളത്തിലെ 8ഉം, തമിഴ്നാട്ടിലെയും  മഹാരാഷ്ടയിലെയും കൃഷി വിജ്ഞാന കേന്ദ്രങ്ങൾക്കും, കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കും,  കർഷകർക്കും ഇത് വിതരണം ചെയ്തു. മരച്ചീനിയെ ആക്രമിക്കുന്ന വിവിധ മീലിമൂട്ടകളെക്കുറിച്ചും ഇവയ്‌ക്കെതിരെയുള്ള   പരാന്നഭോജികളുടെ ഉപയോഗത്തെക്കുറിച്ചും വിദഗ്ദ്ധർ സാങ്കേതിക സെഷനിൽ ക്ലാസ്സുകളെടുത്തു. 

പാനൽ ചർച്ചയുടെ പ്ലീനറി സെഷനിൽ, ഈ മേഖലയിലെ വിദഗ്ധർ വിശദമായ സംവാദം നടത്തി. സെഷനുകളിലെ വിലപ്പെട്ട എല്ലാ നിർദ്ദേശങ്ങളും ശുപാർശകളും പരിഗണിച്ച്, എഡിജി (പിപി ആൻഡ് ബി), എൻബിഎഐആർ ഡയറക്ടർ എന്നിവരുമായി കൂടിയാലോചിച്ച ശേഷം, മരച്ചീനിയെ ബാധിക്കുന്ന മീലിമൂട്ടകൾ കൈകാര്യം ചെയ്യുന്നതിനുള്ള നയരേഖ തയ്യാറാക്കുകയും, പ്രസിദ്ധീകരിക്കുകയും കൗൺസിലിൽ സമർപ്പിക്കുകയും ചെയ്യുമെന്ന് സിടിസിആർഐ ഡയറക്ടർ ഡോ. ജി. ബൈജു പറഞ്ഞു. സംഘാടക സമിതി  സെക്രട്ടറി ഡോ.ഹരീഷ്, വിള സംരക്ഷണ വിഭാഗം മേധാവി ഡോ.എസ്.എസ്.വീണ എന്നിവർ പരിപാടി ഏകോപിപ്പിച്ചു.

English Summary: A policy document will be formulated for the mgnt of mealybugs affecting cassava
Published on: 24 May 2023, 05:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now