Updated on: 16 March, 2023 12:13 PM IST
A transition to clean energy is imperative for environmental protection; GR Anil

ഊർജമെന്നത് ഒരു ഉപഭോക്താവിനും ഒഴിവാക്കാനാവാത്ത ഉത്പ്പന്നമാണെന്നും ഇന്ന് പ്രത്യക്ഷമായും പരോക്ഷമായും ഇതിനായി ഉപഭോക്താക്കൾ കൂടുതൽ വില നൽകിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് ശുദ്ധ ഊർജം അനിവാര്യമാണെന്നും ഉപഭോക്താക്കൾക്ക് താങ്ങാവുന്നതും പരിസ്ഥിതിക്ക് കോട്ടം വരുത്താത്തതുമായ ശുദ്ധ ഊർജത്തിലേക്കുള്ള മാറ്റം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ഉപഭോക്തൃ അവകാശ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എൽ.പി.ജിയുടെ വില സാധാരണ ഉപഭോക്താക്കൾക്ക് താങ്ങാനാവാത്ത നിലയിലാണ്. പെട്രോൾ, ഡീസൽ വിലയുടെ കാര്യവും വ്യത്യസ്തമല്ല. അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുന്നതിനായി ഹരിത ഗതാഗത സംവിധാനത്തെപ്പറ്റി ആലോചിക്കുകയും അത് നടപ്പിലാക്കുന്നതിനായുള്ള പരിശ്രമങ്ങളുടെ പാതയിലുമാണ് കേരളത്തിൽ ഗതാഗത വകുപ്പ്.

പെട്രോൾ, ഡീസൽ വാഹനങ്ങളുമായി താരതമ്യം ചെയ്താൽ സീറോ എമിഷനുള്ള ഇലക്ട്രിക് വാഹനങ്ങൾ ഉപഭോക്താവിന് വൃത്തിയുള്ള ഊർജം പ്രദാനം ചെയ്യുന്നു. എന്നാൽ ഈ വാഹനങ്ങളുടെ ഉയർന്ന വില ഉപഭോക്താക്കൾക്ക് താങ്ങാനാകുന്നതല്ല. ഇതിന് പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു. ഇ-വാഹനങ്ങൾക്ക് സബ്‌സിഡി, റിബേറ്റ് എന്നിവ നൽകി ഹരിത ഇന്ധന ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി,

ലോക ഉപഭോക്തൃ അവകാശ ദിനത്തോടനുബന്ധിച്ച് ഊർജ ഉപഭോഗവും ഉപഭോക്തൃ ശാക്തികരണവും കേരളത്തിലെ സവിശേഷ സാഹചര്യം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. എനർജി മാനേജ്‌മെന്റ് സെന്റർ ജോ. ഡയറക്ടർ ദിനേശ് കുമാർ. എ.എൻ സെമിനാർ മോഡറേറ്ററായിരുന്നു.

സർക്കാരിന്റെ രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമായി ഒരു രാജ്യം ഒരു റേഷൻ കട എന്ന പദ്ധതി അടിസ്ഥാനമാക്കിയുള്ള പരസ്യചിത്രത്തിന്റെ പ്രകാശനം, സ്‌കൂളുകളിൽ ഉപഭോക്തൃ ബോധവത്കരണം നടത്തുന്നതിനുള്ള സഞ്ചരിക്കുന്ന പ്രദർശന സംവിധാനമായ 'ദർപ്പണ'ത്തിന്റെ ഉദ്ഘാടനം, എല്ലാ റേഷൻ കടകളിലും പൗരാവകാശ രേഖ പ്രദർശിപ്പിക്കുന്നതിന്റെ ഉദ്ഘാടനം, ലീഗൽ മെട്രോളജി വകുപ്പിന്റെ 100 ദിന പരിപാടികളായ പൂർണ്ണത, ക്ഷമത II എന്നീ പരിശോധനാ പദ്ധതികളുടെ ഫ്‌ളാഗ് ഓഫ്, ഓപ്പൺ ക്വിസ് എന്നിവയും ഇതോടൊപ്പം നടന്നു. ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സി.ഡി.ആർ.സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പി.വി. ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരം ജലജ പരസ്യ ചിത്രങ്ങളുടെ ഉദ്ഘാടനവും ‘എന്റെ റേഷൻ കട സെൽഫി’ മത്സര വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു. പിന്നണി ഗായിക രാജലക്ഷ്മി, ലീഗൽ മെട്രോളജി കൺട്രോളർ ജോൺ വി. സാമൂവൽ എന്നിവർ സംസാരിച്ചു. റേഷനിംഗ് കൺട്രോളർ മനോജ് കുമാർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

ബന്ധപ്പെട്ട വാർത്തകൾ: ആധാർ രേഖകൾ ഓൺലൈനിൽ ജൂൺ 14 വരെ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം

English Summary: A transition to clean energy is imperative for environmental protection; GR Anil
Published on: 16 March 2023, 12:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now