1. News

വാഹനം വാങ്ങുന്നവർ ശ്രദ്ധിക്കൂ! ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാരിൽ നിന്നും ഇത്രയും ഇളവുകളോ!

പുതുവർഷത്തിൽ പുതിയൊരു വാഹനം വാങ്ങണമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ, ഇന്ധനവാഹനങ്ങൾ വാങ്ങണോ, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങണോ എന്നതിൽ നിങ്ങൾക്ക് വ്യക്തമായൊരു തീരുമാനമെടുക്കാൻ ഇത്തരം നികുതികളെയും സർക്കാർ നൽകുന്ന നേട്ടങ്ങളെയും കുറിച്ച് അറിയുന്നത് നല്ലതാണ്.

Anju M U
ev
ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാരിൽ നിന്നും ഇത്രയും ഇളവുകളോ!

ഇലക്ട്രിക് വാഹനങ്ങൾ അഥവാ ഇ.വി. രാജ്യത്തെ നിരത്തുകളിലും വാഹനകമ്പോളത്തിലും അതിവേഗം സ്ഥാനം പിടിക്കുകയാണ് ഈ വാഹനങ്ങൾ. പാരിസ്ഥിതകമായ ഗുണങ്ങൾ മാത്രമല്ല, ഇന്ധനവിലയിൽ നിന്നും ഇവ ആശ്വാസമാണെന്നതും ഇലക്ട്രിക് വാഹനങ്ങളുടെ മാറ്റ് കൂട്ടുന്നു. ഇവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാരിന്റെ ഭാഗത്ത് നിന്നായാലും നികുതി ഇളവുകളും മറ്റും നൽകുന്നുവെന്നതും ഇ.വികളിലേക്ക് ഗുണഭോക്താക്കളെ ആകർഷിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: 2022ൽ പണം സമ്പാദിക്കാനുള്ള 3 സുരക്ഷിത മാർഗങ്ങൾ

കാര്‍ബണ്‍ പുറന്തള്ളല്‍ പരമാവധി കുറയ്ക്കാൻ ഏറ്റവും ഉചിതമായ വാഹനങ്ങളാണ് ഇവ. ഈ വാഹനങ്ങളുടെ വില സാധാരണക്കാരനും ഇണങ്ങുന്നതാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നികുതി ഇളവുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു. പുതുവർഷത്തിൽ പുതിയൊരു വാഹനം വാങ്ങണമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ, ഇന്ധനവാഹനങ്ങൾ വാങ്ങണോ, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങണോ എന്നതിൽ നിങ്ങൾക്ക് വ്യക്തമായൊരു തീരുമാനമെടുക്കാൻ ഇത്തരം നികുതികളെയും സർക്കാർ നൽകുന്ന നേട്ടങ്ങളെയും കുറിച്ച് അറിയുന്നത് നല്ലതാണ്.

സാധാരണ നിങ്ങൾ വ്യക്തിഗത ആവശ്യങ്ങൾക്കായി വാങ്ങുന്ന വാഹനങ്ങൾക്കുള്ള വായ്പകളിൽ വലിയ ആനുകൂല്യങ്ങളൊന്നും ലഭിക്കാറില്ലല്ലോ! കാരണം ഇവ ഇന്ത്യന്‍ നികുതി നിയമങ്ങള്‍ക്ക് കീഴില്‍ ആഡംബര ഉല്‍പ്പന്നമായാണ് പരിഗണിച്ചിരിക്കുന്നത്. എന്നാൽ, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നികുതി ഇളവുകള്‍ നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ ചില സെക്ഷനുകള്‍ കൊണ്ടുവന്നിട്ടുണ്ട്.
സർക്കാർ ഇത്തരത്തിൽ തരുന്ന ഇളവുകൾ കാരണം ഇലക്ട്രിക് വാഹനങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന വാഹന നിര്‍മാതാക്കള്‍ പോലും ഇ.വിയിലേക്ക് മാറിക്കഴിഞ്ഞു. കൂടാതെ, ഇന്ത്യൻ വിപണി ഇതിനെ മികച്ച രീതിയിൽ സ്വീകരിച്ചതോടെ, പുതുവർഷത്തിലും സമീപഭാവിയിലുമായി ഒട്ടനവധി പുതിയ മോഡലുകളാണ് തരംഗം സൃഷ്ടിക്കാൻ വരുന്നത്.

ഇ.വിയ്ക്കുള്ള ​നികുതി ഇളവുകൾ

സെക്ഷന്‍ 80EEB അനുസരിച്ച്, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള വായ്പയ്ക്ക് 1,50,000 രൂപ വരെ മൊത്തം നികുതി ഇളവ് ലഭിക്കുന്നു. ഇലക്ട്രിക് കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഈ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇവ സ്ഥാപനങ്ങള്‍ക്കോ നികുതിദായകനോ ലഭിക്കില്ല. പകരം വ്യക്തികൾക്കാണ് ഇവ പ്രയോജനപ്പെടുത്താൻ കഴിയുന്നത്.
​സെക്ഷന്‍ 80 ഇ.ഇ.ബിയിലെ ഇളവ് ഒരു വ്യക്തിക്ക് ഒറ്റത്തവണ മാത്രമേ ലഭ്യമാകൂ എന്നതും ശ്രദ്ധിക്കണം. അതായത്, നിങ്ങൾക്ക് മുൻപ് ഒരു ഇലക്ട്രിക് വാഹനം സ്വന്തമായില്ലെങ്കിൽ മാത്രമേ നികുതി ഇളവ് അനുവദിക്കുകയുള്ളൂ.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വാഹനങ്ങൾക്കായി വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഈ ഇളവ് സ്വന്തമാക്കാം. പുതിയതായി അപേക്ഷിക്കുന്ന വായ്പകൾക്ക് മാത്രമല്ല, 2019 ഏപ്രില്‍ ഒന്നിനും 2023 മാര്‍ച്ച് 31 നും ഇടയില്‍ എടുത്ത ഇ.വി വായ്പകള്‍ക്കും ഈ നേട്ടം കൈവരിക്കാം.

വായ്പാ നികുതിയിളവ് മാത്രമല്ല…

കഴിഞ്ഞ വര്‍ഷം ഇ.വിയ്ക്കുള്ള ജി.എസ്.ടി ബാധ്യത സര്‍ക്കാര്‍ അഞ്ചു ശതമാനമായി കുറച്ചിരുന്നത് ഭൂരിഭാഗം പേർക്കും അറിയാം. എന്നാൽ, വാഹനങ്ങളുടെ രജിസ്ട്രേഷന് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതായി ചുരുക്കം പേർക്ക് മാത്രമായിരിക്കും അറിയാവുന്നത്.
പാരീസ് കാലാവസ്ഥാ ഉടമ്പടിയുടെ ഭാഗമായി, ഇന്ധന വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം നിരവധി നടപടികൾ എടുക്കുകയും ഇ.വി വാഹനങ്ങളുടെ വിപണി വർധിപ്പിക്കാനായി സംസ്ഥാന സര്‍ക്കാരുകളെ പ്രേരിപ്പിക്കുകയും ചെയ്തു. ഇ.വിയ്ക്കുള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും പുതുക്കുന്നതിനും ഫീസ് ഒഴിവാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഈയിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ, ഫെയിം 2 പദ്ധതിയിലൂടെ ഇലക്ട്രിക് കാറുകള്‍ക്ക് 1.5 ലക്ഷം രൂപ വരെ ഇളവും, ഇരുചക്ര വാഹനങ്ങള്‍ക്ക് മൊത്തം വിലയുടെ 40 ശതമാനം വരെ സബ്‌സിഡിയും നൽകുന്നുണ്ട്.

English Summary: More to know about government supports for Electric Vehicles in India

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds