Updated on: 4 December, 2020 11:18 PM IST
പ്രായമാകുന്ന വളര്‍ത്തുനായ്ക്കളെ വഴികളില്‍ ഉപേക്ഷിച്ച്‌ മുങ്ങുന്ന ഉടമസ്ഥർക്കെതിരെ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ .വളര്‍ത്തുനായകള്‍ക്ക് പ്രായമാകുന്നതോടെ അവയെ റോഡിലും മറ്റും ഉപേക്ഷിച്ച്‌ കടന്നുകളയുന്ന പ്രവണത വര്‍ധിച്ചു വരുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. വന്‍ വിപണിയുള്ള നായകളെ വാങ്ങുകയും പിന്നീട് പ്രായമാവുമ്ബോള്‍ ഉപേക്ഷിക്കുന്ന രീതി ഇന്ന് വിവിധയിടങ്ങളില്‍ വ്യാപകമാവുകയാണ് . ഇത്തരം പ്രവണതകള്‍ തടയാനാണ് സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുന്നത്.വളര്‍ത്തുനായ്ക്കള്‍ക്ക് ചിപ് ഘടിപ്പിക്കുന്ന സംവിധാനമാണ് സംസ്ഥാനസര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ രൂപകല്‍പന ചെയ്യുന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. സോഫ്റ്റ്‌വെയറിൻ്റെ  നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.
 

നായ്ക്കളുടെ കഴുത്തിന്റെ പിന്‍ഭാഗത്ത് ഘടിപ്പിക്കുന്ന ചിപ്പിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ ഉടമസ്ഥൻ്റെ മുഴുവന്‍ വിവരങ്ങളും അറിയാന്‍ സാധിക്കുന്ന രീതിയിലാണ് സംവിധാനം നടപ്പിലാക്കുക. വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും ചിപ് ഘടിപ്പിക്കുക.കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് 500 രൂപയും വില്‍പന നടത്തുന്ന ബ്രീഡര്‍ നായ്ക്കള്‍ക്ക് 1000 രൂപയുമാണ് ഇതിനായി ഫീസ് ഈടാക്കുക.

English Summary: Action against those who abandon elderly dogs
Published on: 12 July 2019, 05:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now