ജോർദാനിൽ നിന്നും തിരിച്ചുവന്നശേഷം പൃഥ്വിരാജ് താൻ ഏറെ നാളായി തന്നിൽനിന്ന് അകന്നുകഴിഞ്ഞിരുന്ന തൻറെ പ്രിയപ്പെട്ട അരുമയായ സോറോയിക്കൊപ്പം (Zorro) കുറച്ചുനേരം ചെലവഴിച്ചു. തൻറെ യജമാനൻെറ ഒപ്പം അൽപനേരം ചെലവഴിക്കാൻ കിട്ടിയ നിമിഷങ്ങളിൽ നിർവൃതി കൊണ്ട് സോറോ ധാരാളം ആരാധകരുടെ രോമാഞ്ചമായ ആ വിരിഞ്ഞ മാറിടത്തിലേക്ക് തല വെച്ച് ഒന്നു മയങ്ങി. ആ ആനന്ദത്തിൽ മതിമറന്ന് പൃഥ്വിരാജും അതിനെ മാറോട് ചേർത്ത് ഇരുന്നു.
സോറോയെ കുറിച്ച് പൃഥ്വിരാജിൻറെ വാക്കുകൾ
"Was meaning to cuddle..but fell asleep! Zorro,"
കൂടുതൽ ചിത്രങ്ങൾക്ക് പൃഥ്വിരാജിൻറെ ഇൻസ്റ്റാഗ്രാം ലിങ്ക്
https://www.instagram.com/p/CCthFxUgwHd/?utm_source=ig_embed
ജര്‍മ്മന്‍കാരന്‍ ആണെങ്കിലും പൃഥ്വിരാജിന് വളരെ പ്രിയങ്കരനായ ഡാഷണ്ട് (Dashund) വീട്ടില്‍ വളര്‍ത്താന്‍ കൊള്ളാവുന്ന നല്ലയിനം നായകളിലൊന്നാണ്.
നല്ല ബുദ്ധിയുള്ളയിനമായ ഇവയ്ക്കു പരിക്ക് പറ്റാന്‍ ഇടയുള്ളതിനാല്‍ ഇവയുടെ ഭാരം നിയന്ത്രിക്കുന്നത് നന്നായിരിക്കും. അതുപോലെ തന്നെ ഭാവിയില്‍ അനുസരണകേട് കാട്ടാന്‍ സാധ്യതയുള്ളതുകൊണ്ട് ഇവയുടെ ചെറുപ്പത്തില്‍ തന്നെ സ്വഭാവം രൂപികരിക്കാന്‍ നല്ല പരിശീലനം കൊടുക്കുന്നത് നന്നായിരിക്കും.
ഒമ്പത് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇനത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ആയിട്ടും ആറിഞ്ച് വരെ ഉയരം വയ്ക്കുന്നതിനെ മിനിയേച്ചര്‍ ആയിട്ടും കണക്കാക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് ഇനത്തിനു ശാരാശി പതിനാലു കിലോവരെയും മിനിയേച്ചര്‍ ഇനത്തിനു അഞ്ചു കിലോയില്‍ താഴെയും മാത്രമേ ഭാരം വയ്ക്കൂ.
കുട്ടികളോടുള്ള പെരുമാറ്റം ഇവയുടെ ഓരോ ഇനത്തിനും ഓരോ രീതിയിലായിരിക്കും. നീളമുള്ള രോമമുള്ള ഡാഷ് പൊതുവേ കുട്ടികളോട് നന്നായി പെരുമാറും എങ്കിലും മറ്റുള്ളവ അത്ര നന്നായി പെരുമാറണം എന്നില്ല.
പന്ത്രണ്ടു മുതല്‍ പതിനാലു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നുമുതല്‍ നാലുകുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
"ഹൗണ്ട്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.
ഭക്ഷണവും പരിചരണവും
മൂന്നു നേരമാണ് ഭക്ഷണം. രാവിലെ ഡോഗ് ഫുഡ് നല്കും. ഇതോടൊപ്പം കുടിവെള്ളം ധാരാളം നല്‍കും. ഉച്ചയ്ക്ക് പാല്‍. വൈകുന്നേരം ചിക്കനിട്ടു വേവിച്ച ചോറ് എന്നിങ്ങനെയാണ് ഭക്ഷണക്രമം. രോമം കൂടുതലുള്ള ഇനമായതിനാല്‍ എല്ലാ ദിവസവും ബ്രഷ് ചെയ്യുന്നതാണ് രോമത്തിന്റെ ഭംഗിക്കു നല്ലത്.
Whilst the Dachshund dog breed was developed to hunt down badgers, the miniature dachshunds were tasked to hunt European hare from small burrows. They were originally bred for hunting purposes but they are now one of the most popular canines to own as pets.
They are intelligent, devoted, and most importantly, one-of-a-kind furry companions.
ചൂട് കൂടുതലായതിനാല്‍ വേനല്‍ക്കാലത്ത് മുടി മുറിച്ചു കളയുകയാണ് ഇവിടത്തെ രീതി. താരതമ്യേന അസുഖങ്ങള്‍ വളരെ കുറവാണിവയ്ക്ക്.
കാത്സ്യം,വൈറ്റമിന്‍ സപ്ലിമെന്റുകളും നല്കാറുണ്ട്.
പൃഥ്വിരാജ് ബിജുമേനോന് ഒപ്പം അഭിനയിച്ച 'അയ്യപ്പനും കോശിയും' എന്ന പടത്തിൻറെ ഹിന്ദി റീമേക്കുമായി ബന്ധപ്പെട്ട് നിൽക്കുകയാണ്. ബോളിവുഡ് നടനായ ജോൺ എബ്രഹാം നിർമ്മിക്കുന്ന ഈ ചിത്രം ഇന്ത്യ കണ്ടതിൽ വെച്ച് വലിയ ഒരു ബിഗ് ബജറ്റ് ചിത്രമാണ്.