Updated on: 1 May, 2023 6:08 PM IST
സാധാരണക്കാർക്ക് മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കും: ആരോഗ്യമന്ത്രി

മിതമായ നിരക്കിൽ സാധാരണക്കാരായ ആളുകൾക്ക് ചികിത്സ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മലപ്പുറം ജില്ലയിലെ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ പുതുതായി അനുവദിച്ച കാരുണ്യ ഫാർമസിയുടെയും ആധുനിക ഐ.സി യൂണിറ്റിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. നിലവിൽ സംസ്ഥാനത്ത് 70 % ആളുകളും ആശ്രയിക്കുന്നത് സർക്കാർ ആശുപത്രികളെയാണ്. വെന്റിലേറ്റർ സൗകര്യങ്ങളോടെ 5 കിടക്കകൾ അടങ്ങിയ ആധുനിക ഐ.സി യൂണിറ്റാണ് ആശുപത്രിയിൽ സജ്ജമാക്കിയിട്ടുള്ളത്. 

കൂടുതൽ വാർത്തകൾ: വീടുകളിൽ Solar panel സ്ഥാപിക്കാൻ സർക്കാർ വായ്പയും സബ്സിഡിയും

എമർജൻസി കോവിഡ് റെസ്പോൺസ് ഫെയിസ് ഫണ്ടിൽ നിന്നും 84,25,000 രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. "പണമില്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കാൻ ഇടവരരുത് എന്നാണ് സർക്കാർ നിലപാട്. അതിനുവേണ്ടി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയത് കൊണ്ടാണ് സർക്കാർ ആശുപത്രികൾ ജനങ്ങൾ സ്വീകരിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,638 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്ക് ചെലവഴിച്ചത്. ഇതിൽ കേന്ദ്രം നൽകുന്നത് 138 കോടി രൂപ മാത്രമാണ്. ഏറ്റവും കൂടുതൽ പേർക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കിയതിന് ദേശീയ തലത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് പുരസ്‌കാരം നേടിയിരുന്നു, മന്ത്രി പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രക്രിയ പദ്ധതി നടപ്പാക്കിയത് ഇതിന്റെ ഉദാഹരണമാണ്. സൗജന്യ കരൾ മാറ്റൽ ശസ്ത്രക്രിയ ആദ്യഘട്ടത്തിൽ കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ നടപ്പാക്കി", മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ 74-ാംമത്തെ കാരുണ്യ ഫാർമസിയാണ് മലപ്പുറത്ത് തുടങ്ങുന്നത്. 93 ശതമാനം വിലക്കുറവിൽ ഇവിടെ നിന്നും മരുന്നുകൾ ലഭിക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കാരുണ്യ ഫാർമസി പ്രവർത്തിക്കും.

75 ലക്ഷത്തോളം രൂപയുടെ 3,000ൽ പരം മരുന്നുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിട്ടുള്ളത്. തുടർന്ന് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ സൗജന്യ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടു. സർക്കാർ മേഖലയിൽ അവയവ മാറ്റ ശസ്ത്രക്രിയയ്ക്കായി മാത്രം ആശുപത്രി തുടങ്ങാൻ പദ്ധതിയുണ്ട്. കോഴിക്കോട് തുടങ്ങുന്ന ആശുപത്രിക്ക് വേണ്ടി സ്പെഷ്യൽ ഓഫീസറെ നിയമിക്കുകയും സ്ഥലം കെണ്ടത്തുകയും ചെയ്തിട്ടുണ്ട്, മന്ത്രി അറിയിച്ചു. 

മലബാർ മേഖലയിലുള്ളവരുടെ ആരോഗ്യ സുരക്ഷയ്ക്ക് ഈ ആശുപത്രി മുതൽക്കൂട്ടാകും. അർബുദ പ്രതിരോധത്തിനും സർക്കാർ മുൻതൂക്കം നൽകുന്നുണ്ട്. ഇതിനായി 2024 ആകുമ്പോഴേക്ക് സർക്കാർ മേഖലയിൽ റോബോട്ടിക്ക് സർജറി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പരിപാടിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി നടത്തുന്ന 'ആരോഗ്യഭേരി' പദ്ധതിയുടെ ബുക്ക്‌ലെറ്റ്, ലോഗോ പ്രകാശനം മന്ത്രി നിർവഹിച്ചു.

English Summary: Affordable treatment for common man said Health Minister veena george
Published on: 01 May 2023, 05:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now