ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ (AFMS) ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസർമാരുടെ (SSC Officer) തസ്തികകളിലേയ്ക്ക് നിയമനം നടക്കുന്നു. ആകെ 200 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നവംബർ 13 മുതൽ അപേക്ഷിച്ചു തുടങ്ങാം. അപേക്ഷിക്കാനായി ഔദ്യോഗിക വെബ്സൈറ്റായ amcsscentry.gov.in സന്ദർശിക്കുക.
നവംബർ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഡിസംബറിൽ അഭിമുഖമുണ്ടായിരിക്കും. പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
മദ്രാസ് ഐ.ഐ.ടിയിൽ 49 അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
വിദ്യാഭ്യാസ യോഗ്യത
ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എം.ബി.ബി.എസ്/ പി.ജി ഡിപ്ലോമ/ പോസ്റ്റ് ഗ്രാജ്വേഷൻ യോഗ്യതയുണ്ടായിരിക്കണം.
ഐ.ടി വകുപ്പിന് കീഴിൽ ഗവേഷണ പ്രോജക്ടുകളിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
ആകെയുള്ള 200 ഒഴിവുകളിൽ പുരുഷൻമാർക്ക് 180 ഒഴിവും സ്ത്രീകൾക്ക് 20 ഒഴിവുമാണുള്ളത്. എം.ബി.ബി.എസ് ബിരുദധാരിയാണെങ്കിൽ 30 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് 35 വയസു വരെ അപേക്ഷിക്കാം.