Updated on: 15 January, 2021 7:08 PM IST
കര്‍ഷകര്‍ക്ക് സഹായമായി കൃഷിവകുപ്പും ഒപ്പമുണ്ട്.

ആലപ്പുഴ: കാല്‍ നൂറ്റാണ്ടിന് ശേഷം കതിരിടാനൊരുങ്ങി പുലിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചിറ്റാറ്റുവയല്‍ പാടശേഖരം. ചിറ്റാറ്റു വയലിലെ രണ്ട് ഹെക്ടര്‍ സ്ഥലത്താണ് പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ കൃഷിയിറക്കിയിരിക്കുന്നത്.

ജലലഭ്യതയുടെ കുറവ് മൂലം കൃഷിക്കും കര്‍ഷകര്‍ക്കും നഷ്ടങ്ങള്‍ സംഭവിച്ചതോടെയാണ് കര്‍ഷകര്‍ ഇവിടെ കൃഷി ചെയ്യാതായത്.

പി.ഐ.പി കനാല്‍ വഴിയാണ് നിലവില്‍ ഇവിടേക്ക് വെള്ളമെത്തിക്കുന്നത്. കര്‍ഷകര്‍ക്ക് സഹായമായി കൃഷിവകുപ്പും ഒപ്പമുണ്ട്. പുലിയൂര്‍ കൃഷി ഓഫീസറായ മഞ്ജുഷയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

കൃഷി ഭവനില്‍ നിന്നാണ് വിതക്കാനാവശ്യമായ നെല്‍ വിത്തുകള്‍ നല്‍കിയത്. പൂട്ടി കൂലി ഇനത്തില്‍ ഹെക്റ്ററിന് പതിനായിരം രൂപയും, ഉത്പാദന

ബോണസായി ഹെക്റ്ററിന് ആയിരം രൂപ വീതവും, ആര്‍.കെ.വി.വൈ ഹെക്റ്ററിന് 3500 രൂപ വീതവും കര്‍ഷകര്‍ക്ക് നല്‍കുമെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു.

കൂടുതൽ അനുബന്ധ വർത്തകൾക്ക് :ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയില്‍ അനധികൃത മത്സ്യ ബന്ധനം; ശക്തമായ നിയമനടപടി സ്വീകരിക്കും

English Summary: After a quarter of a century, Chittatuvayal was ready for cultivation
Published on: 15 January 2021, 06:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now