Updated on: 4 December, 2020 11:18 PM IST
കുട്ടനാട്ടിൽ പ്രളയശേഷം കിട്ടിയത് ഇരട്ടി വിളവ്. പ്രളയത്തിൽ എക്കൽ അടിഞ്ഞതാണ് വിളവ് കൂടാൻ      കാരണം കഴിഞ്ഞ വർഷങ്ങളിൽ 20 ക്വിന്റലാണു കിട്ടിയിരുന്നതെങ്കിൽ ഇപ്രാവശ്യം  ശരാശരി ഒരേക്കറിൽ നിന്നു 30 ക്വിന്റൽ നെല്ലിനു മുകളിലാണ് കൊയ്തത്. വെള്ളപ്പൊക്കത്തെത്തുടർന്നു പാടശേഖരങ്ങളിൽ എക്കൽ അടിഞ്ഞു മണ്ണിനു വളക്കൂറുണ്ടായതും കീടബാധ  കുറഞ്ഞതുമാണു വിളവു വർധനയ്ക്കു കാരണം.വളക്കൂറിൽ നിന്ന നെൽച്ചെടികൾക്ക് ആരോഗ്യം കൂടിയതാണു രോഗബാധ കുറയാനിടയായത്. കൃഷി സീസണായ ഒക്ടോബർ–നവംബർ മാസങ്ങളിൽ വിത പൂർത്തിയാക്കാനായതും വിളവു കൂടാൻ ഇടയായിട്ടുണ്ടെന്നാണു കണ്ടെത്തൽ. 
രാസവളത്തെക്കാൾ മണ്ണിലുള്ള സ്വാഭാവിക വളമാണു നെൽച്ചെടികൾക്കു പ്രിയം. വെള്ളപ്പൊക്കത്തെ ത്തുടർന്നു രണ്ടാഴ്ചയിലേറെ പാടശേഖരങ്ങളിൽ വെള്ളം കെട്ടിനിന്നു. ഒഴുകിയെത്തിയ എക്കൽ പാടത്തു നിക്ഷേപിക്കപ്പെട്ടതു നെൽച്ചെടികൾക്കു പ്രയോജനമായി. കുട്ടനാടൻ മേഖലയിൽ 3 സെന്റി മീറ്റർ മുതൽ 20 സെന്റീ മീറ്റർ വരെ എക്കൽ അടിഞ്ഞതായി കണക്കുകൾ പറയുന്നു.
3–7സെന്റീ മീറ്റർ വരെ എക്കൽ അടിഞ്ഞ പാടങ്ങളിലെ നെൽക്കൃഷിക്കാണു മികച്ച വിളവ് ലഭിച്ചത്.  ഉമ വിത്തു വിതയ്ക്കുന്നവർക്കു സാധാരണ നിലയിൽ തന്നെ ഏക്കറിന് 25 ക്വിന്റൽ വിളവ് ലഭിക്കാറുണ്ട്. എക്കൽ അടിഞ്ഞ കേളക്കേരി–മാടപ്പള്ളിക്കാട് പാടശേഖരത്തു നിന്നു 30–35 ക്വിന്റൽ നെല്ല് ലഭിച്ചതായി കർഷകർ പറയുന്നു.
English Summary: after flood prosperity in Kuttanad
Published on: 16 February 2019, 12:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now