Updated on: 14 October, 2022 9:21 AM IST
മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽ തൊഴിലധിഷ്ഠിത പരിശീലനത്തിന് അസാപ് കേരളയും വാഷ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ കരാർ ഒപ്പുവെച്ചു

മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽ തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുന്ന 'വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നീഷ്യൻ  കോഴ്സ് ആരംഭിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും  വാട്ടർ സാനിറ്റേഷൻ ആൻഡ് ഹൈജീൻ (വാഷ്) ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പിട്ടു. അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസിന്റെ സാന്നിധ്യത്തിൽ  പ്രൊക്യുർമെന്റ് ഹെഡ്  എൽ അൻവർ ഹുസൈനും  വാഷ് ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ അറുമുഖം കാളിമുത്തുവും  തമ്മിലാണ്  കരാറിൽ ഒപ്പുവെച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: വിദ്യാഭ്യാസ വായ്പകള്‍ക്ക് എടുക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ  പ്രവർത്തനവും  സുരക്ഷയും നിരീക്ഷിക്കാനും പരിപാലിക്കാനും ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിനാണ്  200 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്. തിയറി, പ്രാക്ടിക്കൽ, പ്ലാന്റ് വിസിറ്റ്, ഓൺ ദി ജോബ് ട്രെയിനിംഗ് എന്നീ ഘടകങ്ങൾ പരിശീലനത്തിന്റെ ഭാഗമായി ഉണ്ടാകും. 

ബന്ധപ്പെട്ട വാർത്തകൾ: മലിനജലം ശുദ്ധീകരിക്കാൻ ആൽഗകൾ

മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കുക, ഭൂഗർഭ ജലത്തിന്റെ ദൗർലഭ്യം കുറയ്ക്കുക, സാനിറ്റേഷനിലും ശുചിത്വത്തിലും ഗുണമേന്മ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ നിറവേറ്റാനായി മലിനജല ശുദ്ധീകരണ യൂണിറ്റുകൾ വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇവിടങ്ങളിൽ ടെക്നീഷ്യന്മാരുടെ അഭാവം പരിഹരിക്കുക എന്ന ലക്ഷ്യം കൂടി ഈ പരിശീലന പരിപാടിക്കുണ്ട്. 12-ാം ക്ലാസ് അല്ലെങ്കിൽ ITI പാസായ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുക. എൻ.എസ്.ക്യു.എഫ് അംഗീകാരമുള്ള കോഴ്‌സാണ്.

ബന്ധപ്പെട്ട വാർത്തകൾ: SRESHTA Scheme: സ്‌കോളർഷിപ്പ് തുകയോടെ മികച്ച വിദ്യാഭ്യാസം നൽകാൻ 'ശ്രേഷ്ഠ'

സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശീലനത്തിൽ മലപ്പുറം പാണ്ടിക്കാടുള്ള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വാഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ധനസഹായത്തോടെ അസാപ് കേരള പരിശീലനം നൽകും. ഇവിടെ വിദ്യാർത്ഥികൾക്ക് പരിശീലനം സൗജന്യമായിരിക്കും.

സാനിറ്റേഷൻ, ശുചിത്വം, സുരക്ഷിതമായ കുടിവെള്ളം ഉറപ്പുവരുത്തൽ,  മലിനജല ശുദ്ധീകരണം എന്നിവയെ മുൻനിർത്തിയുള്ള പരിശീലനവും, ധനസഹായവും നൽകുന്ന സംഘടനയാണ് വാഷ് ഇൻസ്റ്റിറ്റ്യൂട്ട്.

English Summary: Agreement signed b/w ASAP Kerala & WASH Instt for Vocational Training in Sewage Treatment Plants
Published on: 14 October 2022, 09:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now