Updated on: 21 August, 2022 7:11 PM IST
കുരുമുളകിന്റെയും ഇഞ്ചിയുടെയും ഉദ്പാദനവും കയറ്റുമതിയും വർദ്ധിപ്പിക്കാൻ കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ മുഖ്യ പങ്ക് വഹിക്കണം

തിരുവനന്തപുരം: കേരളത്തിൽ കുരുമുളകിന്റെയും ഇഞ്ചിയുടെയും ഉൽപ്പാദനവും കയറ്റുമതിയും വർദ്ധിപ്പിക്കാൻ കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ മുഖ്യ പങ്ക് വഹിക്കണമെന്ന് കേന്ദ്ര രാസവസ്തു രാസവളം നവ പുന:രുപയോഗ ഊർജ്ജ സഹ മന്ത്രി ശ്രീ. ഭാഗവന്ദ് ഖുബ്ബ പറഞ്ഞു. കൊല്ലം  സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്ന അവലോകന യോഗത്തിൽ  വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബന്ധപ്പെട്ട വാർത്തകൾ: ഇഞ്ചിയുടെ പ്രധാനപ്പെട്ട അഞ്ച്‌ ഉപയോഗങ്ങൾ

കുരുമുളകിന്റെയും ഇഞ്ചിയുടെയും ഉൽപ്പാദനവും കയറ്റുമതിയും വർദ്ധിപ്പാക്കാനുള്ള കേന്ദ്ര സംസ്ഥാന ഗവൺമെന്റ് പദ്ധതികളെ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക പഠനത്തിന്നോ, ഡോക്ടറേറ്റ് ബിരുദമോ സർട്ടിഫിക്കറ്റുകളോ കരസ്ഥമാക്കാൻ വേണ്ടിയല്ല, കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് കാർഷിക ശാസ്ത്രജ്ഞർ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

ബന്ധപ്പെട്ട വാർത്തകൾ: കൃഷി വിജ്ഞാന കേന്ദ്രം മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണത്തിലേക്ക്

കാർഷിക മേഖയിൽ പുതിയ ദിശാമാറ്റത്തിനും സമ്പൂർണ പരിവർത്തനന്നത്തിനും തുടക്കമിട്ടത് ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റാണെന്നും അദ്ദേഹം പറഞ്ഞു. കർഷക കേന്ദ്രീകൃതമാവണം രാജ്യത്തിന്റെ വികസന പ്രവർത്തനമെന്നതാണ് ഗവൺമെന്റ് നയമെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: കാര്‍ഷികസേവനങ്ങള്‍ ഒരു കുടക്കീഴില്‍

കൊല്ലം സദാനന്ദപുരം കൃഷി വിജ്ഞാൻ കേന്ദ്ര വികസിപ്പിച്ച അലങ്കാര വാഴക്കൂമ്പ് കൊണ്ടുള്ള ബൊക്കെയും, കെ വി കെ ടൈംസ് ൻ്റെ കൊല്ലം ഇ- പതിപ്പും കേന്ദ്ര സഹ മന്ത്രി ശ്രീ. ഭാഗവന്ദ് ഖുബ്ബ പ്രകാശനം ചെയ്തു. കൊല്ലം കെവി കെ യുടെ  പ്രവർത്തനങ്ങളെക്കുറിച്ച്  സ്ഥാപന മേധാവി ഡോ. ബിനി സാം വിശദീകരിച്ചു. കേരള കാർഷിക സർവകലാശാല ഡയറക്ടർ ഓഫ് എക്സ്ടെൻഷൻ ഡോ. ജയശ്രീ. കൃഷ്ണൻ കുട്ടി എം സ്വാഗതവും കെ വി കെ കൊല്ലം അസി.പ്രൊഫസർ ഡോ. ലത നന്ദിയും പറഞ്ഞു.

English Summary: Agri science centers should play a key role to increase production and export of pepper and ginger
Published on: 21 August 2022, 06:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now