കാർഷിക സംബന്ധമായ കോഴ്സുകൾ പഠിച്ചവർക്കും, കാർഷിക അനുബന്ധ വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമുള്ളവർക്കോ സ്വയംതൊഴിൽ സംരംഭം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പുതിയ പദ്ധതിയാണ് അഗ്രി ക്ലിനിക് ആൻഡ് ബിസിനസ് സെന്ററുകൾ. ഇതിൻറെ വിവരങ്ങൾക്ക് ഏറ്റവും അടുത്തുള്ള ബാങ്കുമായി ബന്ധപ്പെടുക. ഈ പദ്ധതി പ്രകാരം വനിതകൾ, എസ്. ടി /എസ്. സി വിഭാഗക്കാർക്ക് പദ്ധതിച്ചെലവിന്റെ 44 ശതമാനം വരെയും പൊതുവിഭാഗക്കാർക്ക് 36 ശതമാനം വരെയും സബ്സിഡി നൽകും. പ്രാദേശിക സൗകര്യങ്ങൾ കണക്കിലെടുത്ത് കാർഷിക സേവനങ്ങൾ ചെറിയ നിരക്കിലുള്ള ഫീസ് ഈടാക്കിയോ സൗജന്യമായോ കർഷകരിൽ എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ബയോഗ്യാസ് - ഒരു വ്യത്യസ്ത മോഡൽ
ഗുണമേന്മയുള്ള മുറ പോത്തിൻ കുട്ടികളെ വാങ്ങാം.
കൂർക്ക മഞ്ഞൾ, ഇഞ്ചി തുടങ്ങിയവ കൃഷി ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത..