Updated on: 10 October, 2022 3:36 PM IST
Agricultural crops will be promoted in Krishi Bhavans; Minister P Prasad

കൃഷി ജീവിത മാർഗമായി എടുത്ത കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനായി ഓരോ കൃഷി ഭവനിലും ഒരു മൂല്യ വർധിത ഉത്പന്നം ഒരുക്കുമെന്ന് കൃഷി, കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.

കടമക്കുടി -വരാപ്പുഴ ജൈവ പൊക്കാളി ഐ.സി.എസ് സംഘടിപ്പിച്ച പൊക്കാളി കൊയ്‌ത്തുത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ ഉത്പന്നത്തിനും പ്രത്യേക വിപണന സൗകര്യം ഒരുക്കണം. അതിനായി പാക്കേജിങ് ഉൾപ്പടെ മെച്ചപ്പെടണം. കാർഷിക ഉത്പന്ന പ്രചാരണത്തിനായി പൊതുജന സ്വകാര്യ പങ്കാളിത്തത്തോടെ പ്രത്യേക കമ്പനി ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

കൃഷിയിലേക്ക് ജനങ്ങളെ മടക്കി കൊണ്ടുവരിക എന്ന ലക്ഷ്യത്തിൽ നടപ്പാക്കിയ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി വഴി 25642 കൃഷിക്കൂട്ടങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞു. ലോക ബാങ്കിന്റെ സഹായത്തോടെ കാർഷിക മൂല്യ വർധിത മിഷൻ രൂപീകരിക്കും. ഇതിനായി 1400 കോടി രൂപ ലോകബാങ്ക് സഹായം ലഭിക്കും. പൊക്കാളി ഉൾപ്പടെയുള്ള ഉത്പന്നങ്ങളോട് പൊതുജനങ്ങളുടെ മനോഭാവം മാറണം. പൊക്കാളി പോലുള്ളവയ്ക്ക് പ്രത്യേക പരിഗണന ലഭിക്കേണ്ടതുണ്ട്. ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ അരി പരമാവധി ഇടങ്ങളിൽ ഉത്പാദിപ്പിക്കപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി.

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ട്രീസ മാനുവൽ, ജില്ലാ പഞ്ചായത്ത് അംഗം എൽസി ജോർജ്ജ്, വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് , കടമക്കുടി ഗ്രാമ പഞ്ചായത്ത്‌ അംഗം പ്രബിൻ ദിലീപ് കുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ജോസഫ് ജോഷി വർഗീസ്, സെറിൻ ഫിലിപ്പ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജെ.എസ് സുധാകുമാരി, കാർഷിക സർവകലാശാല ഐ.പി.ആർ സെൽ കോ ഓഡിനേറ്റർ ഡോ. പി.ദീപ്തി ആൻ്റണി, വൈറ്റില നെല്ല് ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞ ഡോ. ദീപ തോമസ്, കൃഷി ഓഫീസർ ബി.എം അതുൽ, ജൈവ പൊക്കാളി ഐ.സി.എസ് പ്രസിഡൻ്റ് ജെയിംസ് അറയ്ക്കൽ, സെക്രട്ടറി കെ.എ തോമസ് , വരാപ്പുഴ പൊക്കാളി പാടശേഖരസമിതി അംഗങ്ങളായ ജോസ് മോൻ കന്നനാട്ട് , ടി.എം ശശീന്ദ്രൻ തുടങ്ങിയ വർ പങ്കെടുത്തു.

പൊക്കാളി

ഒരാൾപ്പൊക്കത്തിൽ വളരുന്ന ഒരിനം നെല്ലാണ് പൊക്കാളി. വെള്ളപ്പൊക്കത്തേയും വെള്ളക്കെട്ടിനേയും അതിജീവിക്കുവാനുള്ള കഴിവ് ഈ ചെടിക്ക് ഉണ്ട്. 2008 ൽ ഭൗമസൂചിക പദവി ( GI Tag) ലഭിച്ചിട്ടുള്ള പൊക്കാളി ആഗോള തലത്തിൽ തന്നെ വളരെയധികം പ്രാധാന്യം ലഭിച്ചിട്ടുള്ള നെല്ലിനമാണ്. മാത്രമല്ല ഇതിന് ലവണ പ്രതിരോധ ശക്തിയും അമ്ലത്വ സഹന ശക്തിയുമുള്ള നെല്ലാണ് പൊക്കാളി. വൈറ്റമിൻ ഇ, ആൻ്റി ഓക്സിഡൻ്റുകൾ, ഇരുമ്പ്, സൾഫർ എന്നിങ്ങനെയുള്ള ധാതുക്കൾ പൊക്കാളിയിൽ അടങ്ങിയിട്ടുണ്ട്. പൊക്കാളിയരിയുടെ കഞ്ഞിവെള്ളം കോളറ രോഗികൾക്ക് ചികിത്സിക്കാൻ എടുക്കാറുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഞങ്ങളും കൃഷിയിലേക്ക്: നാടന്‍ പൂക്കള്‍ കൃഷി ചെയ്ത് പന്തളം തെക്കേക്കര പഞ്ചായത്ത്; കൂടുതൽ കൃഷി വാർത്തകൾ

English Summary: Agricultural crops will be promoted in Krishi Bhavans; Minister P Prasad
Published on: 10 October 2022, 03:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now