Updated on: 8 November, 2022 5:45 PM IST
മലബാർ മേഖലയിലെ കാർഷിക പദ്ധതികൾക്ക് അർഹമായ പരിഗണന ലഭിക്കും; മന്ത്രി പി. പ്രസാദ്

മലബാർ മേഖലയിലെ കാർഷിക പദ്ധതികൾക്ക് അർഹമായ പരിഗണന ലഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കുന്നുമ്മൽ ബ്ലോക്ക് അഗ്രോ സർവ്വീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ ധനസഹായത്തോടെ ചാത്തങ്കോട്ടുനടയിൽ 5 ഏക്കർ സ്ഥലത്ത് ആരംഭിക്കുന്ന കാർഷിക നേഴ്സറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ബന്ധപ്പെട്ട വാർത്തകൾ: 1400 കോടിയുടെ കാർഷിക ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് പി പ്രസാദ്

സാധ്യമായ ഇടങ്ങളിൽ എല്ലാം പച്ചക്കറികൾ, പഴങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ കൃഷി ചെയ്യാൻ പ്രത്യേക താല്പര്യം കാണിക്കണമെന്നും മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമ്മാണ മേഖലയിൽ ഇടപെടണമെന്നും ഇത് കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ഔഷധ ഗുണങ്ങളുടെയും, പോഷകാംശങ്ങളുടെയും കലവറയാണ് ഈ കിഴങ്ങ് ഇനങ്ങൾ

ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷൻ മണ്ണുത്തി സ്പെഷ്യൽ ഓഫീസർ ഡോ. യു. ജയകുമാരൻ മുഖ്യാതിഥിയായി. സൊസൈറ്റിയുടെ സെക്രട്ടറി ബാബു പി.പി റിപ്പോർട്ട് അവതരിപ്പിച്ചു. 

ബന്ധപ്പെട്ട വാർത്തകൾ: 16 ജൈവകൃഷിരീതികൾ - കിഴങ്ങുവിള കൃഷിക്ക് ഒരുങ്ങുമ്പോൾ ചെയ്യുക

സൊസൈറ്റിയുടെ പ്രസിഡന്റ് ബോബി മൂക്കൻതോട്ടം, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ് മാസ്റ്റർ, കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ രമാദേവി, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ പി.ഷിജു, ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ സ്വപ്ന, ചാത്തങ്കോട്ടുനട സോഫിയ ചർച്ച് വികാരി ഫാ.ജോർജ് കിഴക്കേമുറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, ജനപ്രതിനിധികൾ, രാഷ്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

English Summary: Agricultural projects in the Malabar region will get due consideration; Minister P Prasad
Published on: 08 November 2022, 05:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now