കൃഷിയും സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. പെരുമ്പാവൂര്‍ പുല്ലുവഴി ജയകേരളം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പിലാക്കിയ സംസ്ഥാന സര്ക്കാരിന്റെ 'ഞങ്ങളും കൃഷിയിലേക്ക്- ഇന്‍സ്റ്റിറ്റിയൂഷണല്‍ കള്‍ട്ടിവേഷന്‍ പദ്ധതി'യുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ബന്ധപ്പെട്ട വാർത്തകൾ: അടുത്ത 5 വർഷത്തിനുള്ളിൽ പുത്തൻ മാറ്റങ്ങൾ, സാങ്കേതികവിദ്യ നിർണായകമാകും: ടെഫ്ല തുടങ്ങിയിടത്ത് നിന്നും ഇനിയും വളരുമ്പോൾ...
സ്‌കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിക്കുന്ന ചടങ്ങും മന്ത്രി ഉദ്ഘാടനം ചെയ്തു.
കാര്‍ഷികവൃത്തിയെ തൊഴില്‍ മേഖലയായി സ്വീകരിക്കുന്നവരുടെ എണ്ണം നമ്മുടെ സമൂഹത്തില്‍ കുറഞ്ഞുവരികയാണ്. എന്നാല്‍ പുതുതലമുറയിലെ കുട്ടികളില്‍ ചിലര്‍ക്ക് കൃഷിയോട് നല്ല താല്പര്യം കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കുട്ടികളിൽ കർഷക മനസുണ്ടാക്കണം
യന്ത്രവല്‍കരണം കൊണ്ടുമാത്രം പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയില്ല. കര്‍ഷക മനസുണ്ടാകുക എന്നതാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ തലം മുതലേ അതിനുള്ള അടിത്തറ പാകുന്നതിന് കൃഷി പാഠ്യവിഷയങ്ങളില്‍ ഒന്നായി ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.
പോക്‌സോ നിയമം പാഠ്യപദ്ധതിയിടെ ഭാഗമാക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സ്വാഗതം ചെയ്യുന്നു. അതിനൊപ്പം സ്ത്രീധനത്തെ കുറിച്ചും പരിസ്ഥിതി സംരക്ഷത്തെകുറിച്ചും കുട്ടികളില്‍ അവബോധം സൃഷിട്ടിക്കത്തക്ക വിധം പഠന വിഷയങ്ങള്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രമല്ല എയ്ഡഡ് സ്‌കൂളുകളിലും ആ മാറ്റം പ്രകടമാണ്. സര്‍ക്കാരിന് സ്വകാര്യ വിദ്യാഭ്യാസ മേഖലയോട് എതിര്‍പ്പില്ല. പാവപ്പെട്ടവര്‍ക്ക് കൂടി പ്രാപ്യമാകുന്ന വിധമായിരിക്കണം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരേ മനസോടെ പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് ഇനിയും വലിയ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
പാവലും, പടവലവും, വഴുതനയും, വെണ്ടയുമാണ് സ്‌കൂളില്‍ കൃഷി ചെയ്തിരിക്കുന്നത്. മന്ത്രി കുട്ടികളെയും അധ്യാപകരെയും അഭിനന്ദിക്കുകയും കൃഷി തുടരണമെന്ന് നിർദേശിക്കുകയും ചെയ്തു. ഹരിത വിദ്യാലയമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ അങ്കണത്തില്‍ മന്ത്രി വൃക്ഷത്തൈ നട്ടു. സ്‌കൂളിലെ പാചകപ്പുരയും അദ്ദേഹം സന്ദര്‍ശിച്ചു.
എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി അജയകുമാര്‍, സ്‌കൂള്‍ മാനേജര്‍ എം.ജി. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വര്‍ഗീസ്, ശാരദ മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപാ ജോയി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, ജയകേരളം എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ സുമിത ബിന്ദു, പി.ടി.എ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.