കനത്തമഴയിലും കാറ്റിലുമുണ്ടായ കൃഷിനാശം ഓൺലൈൻ സംവിധാനത്തിലൂടെ കൃഷിഭവൻ അധികൃതരെ അറിയിക്കുകയും നഷ്ടപരിഹാരത്തിന് അപേക്ഷിക്കുകയും ചെയ്യാം. Farmers can contact their perspective krishibhavns through online grievance facility
വിവരങ്ങൾക്കൊപ്പം നാശനഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തിൽ കർഷകൻ നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ) എടുത്ത് കൃഷി ഓഫീസറുടെ വാട്സാപ്പ് നമ്പറിലേക്ക് അയച്ചുകൊടുക്കുക.നഷ്ടപരിഹാരം ലഭിക്കാൻ കർഷകർ ആദ്യം AIMS പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി https://www.aims.kerala.gov.in/home സന്ദർശിക്കുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള മാർഗനിർദേശങ്ങൾക്കായി https://youtu.be/PwW6_hDvriY കാണുക.
വിളകൾ ഇൻഷുർ ചെയ്തിട്ടുള്ള കർഷകർ 15 ദിവസത്തിനകം AIMS പോർട്ടലിൽ വിവരങ്ങൾ രജിസ്റ്റർചെയ്യണം. മറ്റു കർഷകർ 10 ദിവസത്തിനുള്ളിൽ ഇതേ പോർട്ടൽ വഴി അപേക്ഷിക്കണം.