News

കൃഷിനാശം പരിഹരിക്കാൻ ഐ ഐ എസ് ആർ നിർദേശങ്ങൾ

pepper loss

പ്രളയശേഷം സംസ്ഥാനത്തെ സുഗന്ധവ്യഞ്ജനങ്ങളിൽ പടരുന്ന വിവിധ രോഗങ്ങൾ നിയന്ത്രിക്കാൻ ആവശ്യമായ നടപടികളെടുക്കണമെന്നു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച് (ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം) സർക്കാരിനോട് ആവശ്യപ്പെട്ടു.കോ​ഴി​ക്കോ​ട്​ ചെ​ല​വൂ​രി​ലെ ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം ഏ​ഴു ജി​ല്ല​ക​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്​ ​സം​സ്​​ഥാ​ന​ത്തെ സു​ഗ​ന്ധ​വി​ള കൃ​ഷി​യി​ലു​ണ്ടാ​യ ന​ഷ്​​ടം വ്യ​ക്​​ത​മാ​യ​ത്. 48,253 ഹെ​ക്​​ട​റി​ലെ സു​ഗ​ന്ധ​വി​ള​ക​ൾ ന​ശി​ച്ച​തോ​ടെ 25,138 ട​ൺ സു​ഗ​ന്ധ​വ്യ​ഞ്​​ജ​ന​ങ്ങ​ളു​ടെ കുറവാണുണ്ടായിട്ടുള്ളത്.പ്ര​ള​യ​ത്തി​ൽ കേ​ര​ള​ത്തി​ലെ സു​​ഗ​ന്ധ​വി​ള​ക​ൾ​ക്ക്​ ഇൗ ​വ​ർ​ഷ​ത്തെ ഉ​ൽ​​പാ​ദ​ന ന​ഷ്​​ടം​ 1254 കോടിരൂപയാണ് .


ഏഴു ജില്ലകളിൽനടത്തിയ പഠനത്തിലാണ് സുഗന്ധവിളകൃഷിയിലുണ്ടായ നഷ്ടം വ്യക്‌തമായത്‌ 48,253 ഹെ​ക്​​ട​റി​ലെ സു​ഗ​ന്ധ​വി​ള​ക​ൾ ന​ശി​ച്ച​തോ​ടെ 25,138 ട​ൺ സു​ഗ​ന്ധ​വ്യ​ഞ്​​ജ​ന​ങ്ങ​ളു​ടെ കു​റ​വാ​ണ്​ ഉണ്ടായിട്ടുള്ളത് .കുരുമുളകും ഏലവും നിലവിലുള്ളതിനേക്കാൾ യഥാക്രമം ശതമാനവും 31 38.5 ശ​ത​മാ​ന​വും ഇൗ ​വ​ർ​ഷം ഉ​ൽ​പാ​ദ​നം കു​റ​യും. 30 ശ​ത​മാ​ന​മാ​ണ്​ ആ​കെ സു​ഗ​ന്ധ​വി​ള​ക​ളു​ടെ ശ​രാ​ശ​രി വാ​ർ​ഷി​ക ഉ​ൽ​പാ​ദ​ന ന​ഷ്​​ടം.

pepper-wayanad

കു​രു​മു​ള​കി​നാ​ണ്​ കൂ​ടു​ത​ൽ ന​ഷ്​​ടം.ഭാ​വി​യി​ലെ ഉ​ൽ​​പാ​ദ​ന​മൂ​ല്യം ക​ണ​ക്കാ​ക്കു​​​മ്പാ​ൾ 3000 കോ​ടി​യോ​ള​മാ​ണ്​ ന​ഷ്​​ടം.ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണൊ​ലി​പ്പി​ലും ച​ളി​യും മ​റ്റും അ​ടി​ഞ്ഞു​കൂ​ടി സൂ​ക്ഷ്​​മാ​ണു​ക്ക​ളും വി​ര​ക​ളും ന​ശി​ച്ച​തും സു​ഗ​ന്ധ​വി​ള ക​ർ​ഷ​ക​ർ​ക്ക്​ തി​രി​ച്ച​ടി​യാ​യി. ഒാ​ക്​​സി​ജ​ൻ ഇ​ല്ലാ​താ​യ​തോ​ടെ മ​ണ്ണി​​െൻറ ഫ​ല​ഭൂ​യി​ഷ്​​ഠ​ത കു​റ​ഞ്ഞ​താ​യും പ​ഠ​ന​ത്തി​ൽ വ്യ​ക്​​ത​മാ​യി.വെ​ള്ളം കെ​ട്ടി​നി​ന്നാ​ണ്​ പ​ല​വി​ള​ക​ളും ന​ശി​ച്ച​ത്. ‘സൈ​ലോ സാ​ൻ​ഡ്ര​സ്’​ പോ​ലു​ള്ള വ​ണ്ടു​ക​ൾ .ഇ​ക്കാ​ല​ത്ത്​ പെ​രു​കി​യ​തും ക​ർ​ഷ​ക​ർ​ക്ക്​ ആ​ഘാ​ത​മാ​യ​താ​യി. ച​രി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ണ്ണൊ​ലി​പ്പ്​ ഏ​ലം കൃ​ഷി​യെ​യും സാ​ര​മാ​യി ബാ​ധി​ച്ചു..ചി​ല​യി​ട​ത്തെ ചെ​ടി​ക​ൾ മൂ​ന്നു​ മു​ത​ൽ ഏ​ഴു​ മാ​സ​ത്തി​ന​കം കൂ​ടു​ത​ൽ ക​രു​ത്തോ​ടെ ‘ഉ​യി​ർ​ത്തെ​ഴ... ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​മെ​ന്നാ​ണ്​’ പ്ര​തീ​ക്ഷ.ഏ​റ്റ​വും കൂ​ടു​ത​ൽ ഏ​ലം ഉ​ൽ​​പാ​ദി​പ്പി​ക്കു​ന്ന ഇ​ടു​ക്കി​യി​ൽ 25,600 ഹെ​ക്​​ട​റി​ൽ കൃ​ഷി​യെ ബാ​ധിച്ചു.

ഇ​ഞ്ചി​യും മ​ഞ്ഞ​ളും പോ​ലു​ള്ള ​ഹ്ര​സ്വ​കാ​ല വി​ള​ക​ൾ ഉ​ൽ​​പാ​ദി​പ്പി​ച്ച്​​ ക​ർ​ഷ​ക​രു​ടെ ന​ഷ്​​ടം കു​റ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തണം .അ​ത്യു​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള വി​ള​ക​ൾ കൃ​ഷി​ചെ​യ്​​ത്​ സു​ഗ​ന്ധ​വി​ള​ക​ളു​ടെ കു​റ​വ്​ നി​ക​ത്ത​ണ​മെ ​ന്നും പ​ഠ​ന​റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​തി​നാ​യി 194 കോ​ടി രൂ​പ​യു​ടെ തൈ​ക​ൾ വേ​ണ്ടി വ​രും. വ​ള​ങ്ങ​ളും മ​റ്റു​ പോ​ഷ​ക​ഘ​ട​ക​ങ്ങ​ൾ​ക്കു​മാ​യി 182.5 കോ​ടി​യും ആ​വ​ശ്യ​മാ​ണ്. വെ​ള്ള​പ്പൊ​ക്ക മേ​ഖ​ല​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും വി​ല്ലേ​ജ്​ ത​ല​ത്തി​ൽ കാ​ലാ​വ​സ്​​ഥ പ്രവചനം ന​ട​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന്​ പ​ഠ​ന റി​പ്പോ​ർ​ട്ട്​ നി​ർ​ദേ​ശി​ക്കു​ന്നു. മ​ണ്ണി​ര ക​േ​മ്പാ​സ്​​റ്റ്​ പോ​ലു​ള്ള​വ ഉ​പ​യോ​ഗി​ച്ച്​ മ​ണ്ണി​​ൻ്റെ ഫ​ല​ഭൂ​യി​ഷ്​​ഠ​ത കൂ​ട്ട​ണ​മെ​ന്നും ക​ർ​ഷ​ക​ർ​ക്ക്​ പ​ലി​ശ​ര​ഹി​ത വാ​യ്​​പ ന​ൽ​ക​ണ​മെ​ന്നും സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേന്ദ്രം നിർദ്ദേശിക്കുന്നു.

 


English Summary: ISSR tips to make up for agri loss

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine