Updated on: 4 December, 2020 11:19 PM IST
mango seedlings

കാസര്‍കോട്, പടന്നക്കാട് കാര്‍ഷിക കോളേജ് ഫാമില്‍ ഒരുലക്ഷം ഗ്രാഫ്റ്റ് മാവിന്‍തൈകളുടെ ഉത്പാദനം ആരംഭിച്ചു.ഇതിനായി രണ്ടുലക്ഷം മാങ്ങയണ്ടികളാണ് ശേഖരിച്ചത്. ഇവ മുളപ്പിച്ച് കാര്‍ഷിക കോളേജിലെ മികച്ചയിനം മാവുകളുടെ കമ്പ് ശേഖരിച്ചുള്ള ഗ്രാഫ്റ്റിങും തുടങ്ങി. കോളേജിലെ മികച്ച മാവിനങ്ങളായ ഫിറങ്കിലടുവ, നീലം, കാലപ്പാടി, ബംഗനപ്പള്ളി, അല്‍ഫോണ്‍സ, പ്രിയൂര്‍, മുണ്ടപ്പ, സങ്കരയിനങ്ങളായ ഹിമയുദീന്‍ ഇന്‍ഡു നീലം, ഹിമയുദീന്‍ ഇന്‍ഡു കാലപ്പാടി, നാട്ടുമാവുകളായ ഗോമാവ്, കുറ്റിയാട്ടൂര്‍ മാവ് എന്നിവയുടെ തൈകളും ഉത്പാദിപ്പിക്കുന്നുണ്ട്. 

മാവ് നഴ്സറി പദ്ധതിക്കായി കാര്‍ഷിക സര്‍വകലാശാല അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ 10 ലക്ഷം രൂപ ഉത്പാദനത്തിനും രണ്ടുലക്ഷം വരുംവര്‍ഷത്തേക്കായി മാതൃവൃക്ഷങ്ങളെ സംരക്ഷിക്കാനും ചെലവഴിക്കും. ഇതിന്റെ ഭാഗമായി നീലേശ്വരം കരുവാച്ചേരി ഫാമില്‍ മാവിന്‍തോട്ടമുണ്ടാക്കും. സെപ്റ്റംബര്‍ അവസാനത്തോടെ ഗ്രാഫ്റ്റിങ് പ്രവൃത്തികള്‍ പൂര്‍ത്തിയാകും. 60 മുതല്‍ 100 രൂപവരെയാണ് തൈകളുടെ വില. കാസര്‍കോട് ജില്ലയില്‍ മാത്രം 15000 തൈകള്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്യും. മണ്ണൂത്തിയിലുള്ള വില്‍പനകേന്ദ്രം വഴിയും സര്‍വകലാശാലയിലെ മറ്റ് സ്ഥാപനങ്ങള്‍ വഴിയും തൈകള്‍ ലഭ്യമാക്കും. മൂന്നുവര്‍ഷത്തിനകം ഫലം ലഭിക്കുമെന്നതാണ് ഗ്രാഫ്റ്റ് തൈകളുടെ പ്രത്യേകത.

Kasargod, Pathanakkad Agricultural College Farm has started production of one lakh grafted mango seedlings. For this, 2 lakh mangoes have been collected.

English Summary: Agriculture college farm in Kasargode started producing one lakh grafted-mango seedlings
Published on: 16 July 2020, 09:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now