Updated on: 4 December, 2020 11:19 PM IST

പ്രിയ കർഷക സുഹൃത്തുക്കളേ,

" FARMS " എന്ന മൊബൈൽ ആപ്പ് കർഷകന് തനിയ്ക്ക് ആവശ്യമുള്ള കാർഷിക യന്ത്രങ്ങൾ/ ഉപകരണങ്ങൾ വീടിനടുത്തു വാടകയ്ക്ക് ലഭ്യമാക്കുന്ന വ്യക്തികളെ / സ്ഥാപനങ്ങളെ കുറിച്ചും വാടകനിരക്കുകളെപ്പറ്റിയും അറിയുവാനും അവ ബുക്ക് ചെയ്യാനും വേണ്ടിയുള്ളതാണ്.

ആപ്പ് ലഭിക്കുവാനുള്ള ലിങ്ക്
https://play.google.com/store/apps/details?id=app.chcagrimachinery.com.chcagrimachinery

ആപ്പ് ഇൻസ്റ്റാൾ പൂർത്തിയാകുന്ന മുറയ്ക്ക് ഫോണിൽ പിന്നീട് ഈ മൊബൈൽ ആപ്പ് കാണാൻ സാധിക്കും.അത് OPEN ചെയ്യുക.അതിനു ശേഷം താഴേ പറയുന്നവ സെലക്ട്‌ ചെയ്യുക.

1)Allow location
2)Allow Pictures and video
3) Allow Photo, media and files

തുടർന്ന് ഭാഷ (ENGLISH) തെരഞ്ഞെടുക്കുക..
(മലയാളം തത്‌കാലം തെരഞ്ഞെടുക്കേണ്ടതില്ല).
അതിനുശേഷം NEXT ബട്ടൺ അമർത്തുക.
അപ്പോൾ FARMSAPP ഫോണിൽ ഉപയോഗിക്കുന്നതിനു സജ്ജമാകും.

കാർഷിക യന്ത്രങ്ങൾ വാടകയ്ക്ക് ആവശ്യമുള്ളവർ ചെയ്യേണ്ടത് താഴെ വിവരിക്കുന്നു…

1) Register Here ബട്ടൺ അമർത്തുക

‌2) Farmer / user തെരഞ്ഞെടുക്കുക
3)‌കർഷകന്റെ പേരും ഫോൺ നമ്പറും ചേർക്കുക.

4) Send OTP ബട്ടൺ അമർത്തുക.
അൽപ്പസമയത്തിനകത്തു ലഭിക്കുന്ന OTP, അതിനായി നീക്കി വച്ച സ്ഥലത്ത് ചേർക്കുക.

‌5) നിങ്ങളുടെ സംസ്ഥാനം, ജില്ല, താലൂക്ക്, വില്ലേജ് എന്നിവ തെരഞ്ഞെടുക്കുക.

6) ‌ സ്ഥലം തിരിച്ചറിയുന്നതിനായി അടുത്തുള്ള അറിയപ്പെടുന്ന ലാൻഡ് മാർക്ക് ( ഉദാ: bank, school, ഏതെങ്കിലും കവല, എന്നിങ്ങനെ എന്തെങ്കിലും) എഴുതി ചേർക്കുക.

7) ‌NEXT ബട്ടൺ അമർത്തുക.

ഇപ്പോൾ രജിസ്‌ട്രേഷൻ പൂർത്തി യായിക്കഴിഞ്ഞു. നിങ്ങളുടെ ഫോണിൽ ഒരു പാസ്സ്‌വേർഡ്‌ ലഭിക്കും.

ഇനി ലോഗിൻ സ്‌ക്രീനിൽ Farmer/ User തെരഞ്ഞെടുക്കുക.

ഫോൺ നമ്പർ, നേരത്തെ പാസ്സ്‌വേർഡ്‌ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക..

നിങ്ങളുടെ പുതിയ പാസ്സ്‌വേർഡ്‌ തെരഞ്ഞെടുക്കുക . ( ആദ്യമായി ലോഗിൻ ചെയ്യുമ്പോൾ മാത്രമേ ഇങ്ങനെ ചെയ്യേണ്ടതുള്ളൂ..പാസ്സ്‌വേർഡ്‌ മറക്കാതെ സൂക്ഷിക്കുക )..

Implements booking എന്ന വരിയിലൂടെ നിങ്ങള്ക്ക് ആവശ്യമുള്ള തരം കാർഷികയന്ത്രങ്ങൾ ബുക്ക്‌ ചെയ്യാവുന്നതാണ്...

തിരുവനന്തപുരം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

English Summary: AGRICULTURE EQUIPMENTS BY MOBILE
Published on: 09 November 2020, 11:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now