Updated on: 4 December, 2020 11:18 PM IST
കീടനാശിനി വിഷബാധയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഭക്ഷ്യവകുപ്പും കൃഷിവകുപ്പും സംയുക്തമായി നടപടികള്‍ സ്വീകരിക്കാനും, ജൈവ പച്ചക്കറി ബ്രാൻഡുകളിലെ  കീടനാശിനി സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍  തീരുമാനമായി. ഗൈഫോസേറ്റ് എന്ന കളനാശിനിയുടെ വില്പനയും നിയന്ത്രണവും അടിയന്തിരമായി നിയന്ത്രിക്കാനും  തീരുമാനമായി .ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷന് അപേക്ഷിക്കുന്ന ഭക്ഷ്യ സംരംഭകര്‍ ഉല്പന്നങ്ങള്‍ കീടനാശിനി മുക്തമാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഫുഡ് സേഫ്റ്റി ലൈസന്‍സ് നല്‍കുന്നതിന് മുന്നോടിയായി അസിസ്റ്റന്റ് സുരക്ഷാ കമ്മീഷണര്‍മാര്‍ പരിശോധന നടത്തിയിരിക്കണം.



ജൈവ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഒരു സാമ്പിള്‍ വീതം എല്ലാ മാസവും പരിശോധിക്കണം. കീടനാശിനി രാസവള വ്യാപാരികള്‍ക്കും ഇവ ഉപയോഗിക്കുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പരിശീലനം ലഭ്യമാക്കണം. തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ, മെഡിക്കല്‍ പരിശോധന എന്നിവ നിര്‍ബന്ധമാക്കണം. കീടനാശിനി-രാസവള വ്യാപാരികള്‍ക്കും ഇവ ഉപയോഗിക്കുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പരിശീലനം ലഭ്യമാക്കണം. കീടനാശിനി പ്രയോഗ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ പൂര്‍ണ വിവരങ്ങള്‍ കൃഷിഭവനുകളില്‍ പ്രദര്‍ശിപ്പിക്കണം.  അഗ്രോ ക്ലീനിക്കുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം.

English Summary: agriculture food security
Published on: 18 February 2019, 03:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now