കേന്ദ്രകൃഷി മന്ത്രാലയവും, സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (Crop Insurance scheme)_ ഖാരിഫ് 2021
സംസ്ഥാന സർക്കാർ വിജ്ഞാപനമായി ( G.O.(Rt) No.578/2020/AGRI തീയതി 25/06/2020). നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, കൊക്കോ , ജാതി, പച്ചക്കറികളായ (പടവലം, പാവൽ, പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്) എന്നീ വിളകൾക്കാണ് ഈ പദ്ധതിയിൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. വാഴക്ക് ജില്ലയിലെ സൂചന കാലവസ്ഥ നിലയങ്ങൾ സ്ഥിതിചെയ്യുന്ന ( കാവിലും പാറ, പുതുപ്പാടി, ബാലുശേരി, നടപുരം, കൊടുവള്ളി, ബേപ്പൂർ, കൂടരഞ്ഞി, ചക്കിട്ടപ്പാറ, പേരാബ്ര ) എന്നീ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിൽ മാത്രമേ ഈ പദ്ധതിയിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളു. പദ്ധതിയിൻ കീഴിൽ ഓരോ വിളകൾക്കും പ്രീമിയത്തിന്റെ നിശ്ചിത ശതമാനം സബ്സിഡിയായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്നു. ബാക്കി തുക മാത്രം കർഷകർ പ്രീമിയം തുകയായി അടച്ചാൽ മതിയാകും.
വിളകളുടെ കർഷക പ്രീമിയം തുകയും ഇൻഷുറൻസ് തുകയും (ഹെക്ടറിൽ) താഴെ ചേർക്കുന്നു. (Crop premium and Insurance rate)
നെല്ല് - കർഷക പ്രീമിയം - 1600/- ഇൻഷുറൻസ് തുക - 80000/-
വാഴ- കർഷക പ്രീമിയം - 8750/- , ഇൻഷുറൻസ് തുക 175000
പച്ചക്കറികൾ ( പടവലം,പാവൽ,പയർ, കുമ്പളം,മത്തൻ, വെള്ളരി,വെണ്ട, പച്ചമുളക്) കർഷക പ്രീമിയം - 2000/- , ഇൻഷുറൻസ് തുക - 40000/-
കവുങ്ങ് - കർഷക പ്രീമിയം - 5000/- , ഇൻഷുറൻസ് തുക - 100000 /-
കുരുമുളക് - കർഷക പ്രീമിയം - 2500 /- ഇൻഷുറൻസ് തുക - 50000
മഞ്ഞൾ - കർഷക പ്രീമിയം - 3000/-, ഇൻഷുറൻസ് തുക - 60000/-
ജാതി - കർഷക പ്രീമിയം - 2750/-,ഇൻഷുറൻസ് തുക - 55000/-
കൊക്കോ - കർഷക പ്രീമിയം - 3000/-, ഇൻഷുറൻസ് തുക - 60000/-
കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ശക്തിയായ കാറ്റ് (വാഴ, ജാതി, കവുങ്ങ് , കുരുമുളക്, ഏലം എന്നീ വിളകൾക്കു മാത്രം) എന്നിവ കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങൾക്ക് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. വിളയുടെ പ്രായത്തെ അടിസ്ഥാനപ്പെടുത്തി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്പെക്ഷൻ റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാരം നിർണ്ണയിക്കുന്നു. നഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കേണ്ടതാണ്. കൂടാതെ കാലാവസ്ഥയുടെ ഡാറ്റ അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരവും കർഷകർക്ക് ലഭ്യമാണ്.
പദ്ധതിയിൽ ഓരോ വിളയ്ക്കും വെവ്വേറെ പ്രതികൂല കാലാവസ്ഥാ ഘടകങ്ങളും അത് രേഖപ്പെടുത്തുന്ന കാലാവധിയും, വിളയനുസരിച്ചുള്ള കാലാവസ്ഥയുടെ നിർണ്ണായക തോതും, ടേം ഷീറ്റ് പ്രകാരം സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഓരോ വിജ്ഞാപിത പ്രദേശത്തിനും, നിശ്ചിത സൂചനാ കാലാവസ്ഥാനിലയം, സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇവയിൽ രേഖപ്പെടുത്തുന്ന കാലാവസ്ഥയുടെ ഡാറ്റയും ഓരോ വിളയ്ക്കുമുള്ള ടേം ഷീറ്റും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിർണ്ണയിക്കുന്നത്.
Pmfby സ്കീംമിൽ കാലാവസ്ഥനിലയം ഇല്ലാത്ത പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിൽ വിളകളായ വാഴയും മരച്ചീനി യും ഉൾപ്പെടുന്നു .
വാഴക്ക് കർഷക പ്രീമിയം - 9000/-, (ഹെക്ടറിൽ ) ഇൻഷുറൻസ് തുക - 300000/-
മരച്ചീനി -5250/- ( ഹെക്ടറിൽ ), ഇൻഷുറൻസ് തുക - 125000/-
കർഷകർ തങ്ങളുടെ ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, ഭൂനികുതി രശീതി, പാട്ടക്കരാർ (പാട്ടത്തിനാണ് കൃഷി ചെയ്യുന്നെതെങ്കിൽ മാത്രം) പ്രീമിയം തുകയും CSC/അക്ഷയ കേന്ദ്രം മുഖേനേയോ,കൃഷി ഭവനുമായോ, എ ഐ സി യുടെ അംഗീകൃത ബ്രോക്കിംഗ് സ്ഥാപനങ്ങളുമായോ, മൈക്രോ ഇൻഷുറൻസ് ഏജന്റുമായോ, നേരിട്ട് ഓൺലൈനായോ (www.pmfby.gov.in) സമർപ്പിച്ച് പദ്ധതിയിൽ ചേരാവുന്നതാണ്.
കർഷകർക്ക് പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി 31-7-2021