Updated on: 4 December, 2020 11:19 PM IST

കേന്ദ്രഗവൺമെന്റിന്റെയും, സംസ്ഥാന സർക്കാരുകളുടെയും നേതൃത്വത്തിൽ കർഷകർക്ക് നേരിട്ട് *കാർഷിക യന്ത്രവത്കരണ പദ്ധതി അഥവാ Direct Benefit Transfer in Agriculture Mechanization* എന്ന  പദ്ധതിയിലൂടെ നേരിട്ട് വാങ്ങാവുന്നതാണ്. ഈ പദ്ധതിപ്രകാരം നിങ്ങൾക്ക് ലഭിക്കേണ്ടതായ സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും നേരിട്ട് നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ കൈമാറുന്നതാണ്.

വിവിധയിനം ട്രാക്റ്ററുകൾ, കൊയ്ത്തു മെതി യന്ത്രങ്ങൾ, എല്ലാവിധ ആവി പുക ഉണക്കൽ യന്ത്രങ്ങൾ, നടീൽ യന്ത്രങ്ങൾ, കഴുകൽ യന്ത്രങ്ങൾ, അലുമിനിയം കോവണികൾ, ഇലക്ട്രോണിക് സോളാർ കാർഷിക യന്ത്രങ്ങൾ, കാർഷിക അനുബന്ധ ശുചീകരണ യന്ത്രങ്ങൾ തുടങ്ങിയവയും, പുൽവെട്ടു യന്ത്രമടക്കമുള്ള കാർഷിക ഉപകരണങ്ങളും, പൊടിക്കൽ അരയ്ക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങളും മറ്റും ഇത്തരത്തിൽ കർഷകർക്ക് വാങ്ങാവുന്നതാണ്.

ഓൺലൈൻ റജിസ്ട്രേഷനിലൂടെ കാർഷികയന്ത്രങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കി കൃഷിവകുപ്പ്. കൊയ്ത്തു മുതൽ സംസ്കരണം വരെയുള്ള യന്ത്രങ്ങളും ഉപകരണങ്ങളും 40 മുതൽ 80% സബ്സിഡി നിരക്കിൽ കർഷകർക്കു ലഭ്യമാക്കും. കർഷകസംഘങ്ങൾ, സ്വയംസഹായ സംഘങ്ങൾ, കർഷകത്തൊഴിലാളികൾ, സഹകരണ സംഘങ്ങൾ എന്നിവർക്കുംസഹായം ലഭിക്കും. ഇതിനായി  www.agrimachinery.nic.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം.

യന്ത്രബാങ്കുകൾ  കസ്റ്റം ഹയറിങ് സെന്ററുകളിൽ വാടകയ്ക്ക് നൽകുന്നതിനായി  യന്ത്രങ്ങൾ വാങ്ങുന്നതിന് പദ്ധതി സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സഹായം. 40% നിരക്കിലാണ് സബ്സിഡി. 25 ലക്ഷത്തിന്റെ  പദ്ധതിക്ക് 10 ലക്ഷം രൂപയും 40 ലക്ഷത്തിന്റെ  പദ്ധതിക്ക് 16 ലക്ഷം രൂപയും സഹായം ലഭിക്കും. സഹകരണസംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ, കർഷക ഉൽപാദക സംഘങ്ങൾ എന്നിവയ്ക്ക് യന്ത്രബാങ്കുകൾ തുടങ്ങാൻ സഹായം. തിരഞ്ഞെടുത്ത പഞ്ചായത്തുകളിലാണ് പദ്ധതി. 80% സബ്സിഡി നിരക്കിൽ പരമാവധി എട്ടു ലക്ഷം രൂപ വരെ സഹായം.

റജിസ്ട്രേഷൻ മെനുവിൽ ക്ലിക്ക് ചെയ്തശേഷം farmer ഓപ്ഷൻ ക്ലിക്ക് ചെയ്താലുള്ള  നിർദേശപ്രകാരം റജിസ്ട്രേഷൻ പൂർത്തിയാക്കാം. ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ അനുബന്ധരേഖകളും സമർപ്പിക്കേണ്ടതാണ്. സംരംഭകർക്കും സ്വയംസഹായ സംഘങ്ങൾക്കും ഉൽപാദക കമ്പനികൾക്കും റജിസ്ട്രേഷനു പ്രത്യേക ഓപ്ഷനുണ്ട്. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തിട്ടുള്ള നിർമാതാക്കളുടെയും ഡീലർമാരുടെയും പക്കൽനിന്നു താൽപര്യമുള്ള യന്ത്രം തിരഞ്ഞെടുക്കാൻ സൗകര്യവുമുണ്ട്. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലാണു സഹായം ലഭ്യമാക്കുന്നത്. അപേക്ഷയുടെ നിജസ്ഥിതി ട്രാക്ക് ചെയ്യുവാനുള്ള സംവിധാനവും വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഒരു HP ക്ക് 0.018 ലക്ഷം എന്ന നിരക്കിൽ സബ്മേഴ്സിബിൾ പമ്പുകൾക്കും ഇലക്ട്രിക് പമ്പുസെറ്റുകളുടെ റിമോട്ട് മോട്ടോർ ഓപ്പറേറ്ററുകൾക്കും ധനസഹായമുണ്ട്. വിശദവിവരങ്ങൾ കൃഷിഭവനുകളിൽ ലഭിക്കും. 

പ്രസ്തുത പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി

https://agrimachinery.nic.in/Farmer/Management/Index

എന്ന വെബ്‌സൈറ്റിൽ കർഷകർ രജിസ്റ്റർ ചെയ്യേണ്ടതാണ്. നിങ്ങളുടെ ആധാർ കാർഡും, പാസ്പോര്ട്ട് സൈസിലുള്ള ഫോട്ടോയും, കൃഷിഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളും, ഗുണഭോക്താവിന്റെ പേരുവിവരങ്ങളടങ്ങിയ ബാങ്ക് പാസ്ബുക്കിന്റെ ആദ്യത്തെ പേജിന്റെ കോപ്പിയും, ആധാർ കാർഡ് / ഡ്രൈവിംഗ് ലൈസെൻസ് / വോട്ടർ ഐഡി കാർഡ് / പാൻ കാർഡ്  / പാസ്പോർട്ട്  എന്നിവയിലേതെങ്കിലുമൊരു തിരിച്ചറിയൽ രേഖയും SC / ST / OBC വിഭാഗത്തിൽ പെടുന്നവരാണെങ്കിൽ ഗുണഭോക്താവിന്റെ ജാതി തെളിയിക്കുന്ന രേഖയുടെയും സ്‌കാൻ കോപ്പിയും രെജിസ്ട്രേഷൻ ചെയ്യുമ്പോൾ കരുതേണ്ടതാണ്.

സർക്കാരിന്റെ ഈ പദ്ധതിയിൽ കാർഷിക യന്ത്ര - ഉപകാരണനിർമ്മാതാക്കൾക്കും, സംരംഭകർക്കും, സൊസൈറ്റികൾക്കും, സ്വാശ്രയ സംഘങ്ങൾക്കും, മറ്റും പങ്കെടുക്കാവുന്നതും, സബ്സിഡിയടക്കമുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി മെഷിനുകൾ വാങ്ങി ഉപയോഗിക്കാവുന്നതും, ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക്

https://agrimachinery.nic.in/

എന്ന കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും അറിയാവുന്നതാണ്.

ഓൺലൈൻ റജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് അതാത് ജില്ലകളിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായും  ബന്ധപ്പെടാം.

തിരുവനന്തപുരം: 0471–2482022, കൊല്ലം: 0474–2795434, പത്തനംതിട്ട: 0473–4252939,  ആലപ്പുഴ: 0477–2268098, ഇടുക്കി: 0486–2228522, കോട്ടയം: 0481–2561585, എറണാകുളം: 0484–2301751,  തൃശൂർ: 0487–2325208, പാലക്കാട്: 0491–2816028, മലപ്പുറം: 0483–2848127, കോഴിക്കോട്: 0495–2723766, വയനാട്: 0493–6202747, കണ്ണൂർ: 0497–2725229, കാസർകോട്: 0499–4225570.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കാര്‍ഷിക പമ്പുകള്‍ സൗരോര്‍ജ്ജത്തിലേക്ക് പദ്ധതിയൊരുക്കി അനര്‍ട്ട്

English Summary: Agriculture machinery for 80 subsidy
Published on: 24 May 2020, 09:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now