തിരുവനന്തപുരം: അന്തർദേശീയ നാളികേര സമൂഹം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജെൽഫിനാ സി അലൗവുമായി നാളികേരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൃഷിമന്ത്രി പി പ്രസാദ് ചർച്ച ചെയ്തു. 20 തെങ്ങ് ഉൽപാദന രാജ്യങ്ങളുടെ സർക്കാർ സംഘടനയാണ് അന്തർദേശീയ നാളികേര സമൂഹം. കേരളത്തിന്റെ നാളികേര വികസനത്തിന് പരിശീലനങ്ങൾ നൽകുവാനും കർഷകർക്കും സംരംഭകർക്കും വിവിധ തെങ്ങ് ഉൽപാദന രാജ്യങ്ങൾ സന്ദർശിക്കുവാനും ഉള്ള സഹായങ്ങളും സാങ്കേതിക വിദഗ്ധരുടെ സേവനങ്ങളും ചർച്ചയിൽ വാഗ്ദാനം ചെയ്തു.
കൃഷിവകുപ്പ് വിശദമായ പദ്ധതി രേഖ തയ്യാറാക്കി അന്തർദേശീയ നാളികേര സമൂഹത്തിന് സമർപ്പിക്കുവാൻ തീരുമാനിച്ചു. ചർച്ചയിൽ കൃഷിമന്ത്രിയോടൊപ്പം കാർഷികോൽപാദന കമ്മീഷണർ ഡോ. ബി. അശോക്, കാർഷിക വില നിർണയ ബോർഡ് ചെയർമാൻ ഡോ.പി. രാജശേഖരൻ എന്നിവർ പങ്കെടുത്തു. കാർഷിക വില നിർണയ ബോർഡ് കേരഗ്രാമങ്ങളെ കുറിച്ച് നടത്തിയ പഠന റിപ്പോർട്ട് ഡോ. ജെൽഫീന സി അലൗവിന് കൈമാറി.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് കൃഷിയിലെ നാട്ടറിവുകൾ അറിയുക. തെങ്ങിൻറെ മികച്ച വളർച്ചയ്ക്കും വിളവിനും.
TVM International Coconut Society Executive Director Dr. Gelfina C. Alau discussed issues related to coconuts with Agriculture Minister P Prasad. The International Coconut Society is a government organization of 20 coconut producing countries. During the discussion, assistance and services of technical experts were offered to provide trainings for the coconut development of Kerala and to visit various coconut producing countries to the farmers and entrepreneurs.
The Department of Agriculture has decided to prepare a detailed project document and submit it to the international coconut community. Agricultural Production Commissioner Dr. B. Ashok, Agricultural Price Determination Board Chairman Dr.P. Rajasekharan also participated. Agricultural Price Determination Board handed over study report on Keragrams to Gelfina C. Alau.