കാർഷിക വിവരസംബന്ധമായ ആവശ്യങ്ങൾക്കു വേണ്ടി വിവിധ മൊബൈൽ ആപ്ലിക്കേഷനുകളുടെ ഉപയോഗത്തെയും സ്വീകാര്യതയെയും കുറിച്ച് കേരളത്തിലെ കർഷകർക്കിടയിൽ നടത്തുന്ന പഠനം - ചോദ്യാവലി
പ്രിയ സുഹൃത്തേ,
കാർഷിക വിവര സംബന്ധമായ ആവശ്യങ്ങൾക്കു വേണ്ടി കർഷകർ വിവിധ മൊബൈൽ ആപ്പുകളുടെ (Mobile Apps) സേവനങ്ങൾ സ്വീകരിക്കുന്നതിനെക്കുറിച്ചും, അത് ഉപയോഗപെടുത്തുന്നതിനെക്കുറിച്ചും, അതിനെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങളെക്കുറിച്ചും കേരളത്തിലെ കർഷകർക്കിടയിൽ പഠനം നടത്തുന്ന ഒരു ഗവേഷണ വിദ്യാർത്ഥിയാണ് ഞാൻ.
ചോദ്യാവലിയുടെ ആവശ്യം (Importance of Questionnaire)
ഈ ഗവേഷണ പഠനത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിന് നിങ്ങളുടെ വിലയേറിയ പിന്തുണയും സഹകരണവും ഞാൻ അഭ്യർത്ഥിക്കുന്നു. ഈ ചോദ്യാവലി പൂരിപ്പിക്കുന്നതിന് നിങ്ങളുടെ വളരെ കുറച്ചു വിലയേറിയ സമയം മതിയാകും. നിങ്ങൾ നൽകുന്ന വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും ഗവേഷണത്തിനും അക്കാദമിക് ആവശ്യങ്ങൾക്കും മാത്രമേ അത് ഉപയോഗിക്കുകയുള്ളുവെന്നും ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു.
ഈ സർവ്വേയുമായി ബന്ധപ്പെട്ടു നിങ്ങളുടെ പേര് , വിലാസം , ഫോൺ നമ്പർ തുടങ്ങിയ ഒരു വ്യക്തിഗത വിവരങ്ങളും ശേഖരിക്കുന്നില്ല. ദയവായി ഈ സർവേയിൽ പങ്കെടുത്തു ചോദ്യാവലി പൂരിപ്പിക്കണമെന്നു അഭ്യർത്ഥിക്കുന്നു. ഈ പഠനം കാർഷിക കേരളത്തിന്റെ വികസനത്തിനും മാറ്റത്തിനും വഴിയൊരുക്കും എന്ന് വിശ്വസിക്കുന്നു.
നിങ്ങൾക്കു അറിയാവുന്ന കർഷകർക്കും കർഷക സുഹൃത്തുക്കൾക്കും ഈ ലിങ്ക് ഷെയർ ചെയ്യുവാനും അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ പിന്തുണയ്ക്ക് വളരെ നന്ദി.
മലയാളത്തിൽ ഉള്ള ഈ സർവേയിൽ പങ്കെടുക്കുന്നതിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://forms.gle/MbjSTcmUoAsQGWVT6
നന്ദി.
Agri reserach Team