Features

അച്ഛന്റെ വേർപാട് വിനിഷിനെ കർഷകനാക്കി

അച്ഛന്റെ വേർപാട് വിനിഷിനെ കർഷകനാക്കി

ഗിരീഷ് അയിലക്കാട്.

അർബുദം ആയുസെടുത്ത അച്ഛന്റെ, വേദനിക്കുന്ന വേർപാടിൽ, അച്ഛൻ നടത്തിയിരുന്ന നേന്ത്രവാഴ കൃഷിയെ ഏറ്റെടുത്ത് വിജയകരമായ മുഴുവൻ സമയ കർഷകന്റെ വഴിത്തിരിവിലെത്തിയ ഒരു യുവകർഷകനുണ്ട്..

പാലക്കാട് ജില്ലയിലെ പട്ടിത്തറയിൽ, വെള്ളിലാപ്പുള്ളി വീട്ടിൽ വിനീഷ് എന്ന മുപ്പത്തിമൂന്ന്കാരൻ...

നേന്ത്രവാഴ കർഷകനായിരുന്നു വിനീഷിന്റെ പിതാവായ വേലായുധൻ, എന്ത് തന്നെ സംഭവിച്ചാലും വർഷങ്ങളായ് തുടർന്ന് പോരുന്ന നേന്ത്രവാഴ കൃഷി വേലായുധന്റെ പതിവ് ശീലത്തിൽ അലിഞ്ഞുചേർന്നതാണ്,

നേന്ത്രവാഴ കൃഷി

വേലായുധന്റെ മൂത്ത മകനായ വിനീഷ് അടക്കമുള്ള മൂന്ന് മക്കളെ വളർത്തിയതും, പത്ത് സെന്റിലൊരു വീട് മാത്രമുള്ള സാധാരണ കുടുംബത്തിന്റെ ഉപജീവനവും നേന്ത്രവാഴ കൃഷിയായിരുന്നു...

സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന വേലായുധൻ കർഷകനായിരുന്നുവെങ്കിലും, മക്കളാരും കൃഷി' വഴിയിലേക്കെത്തിയിരുന്നില്ല.. വിവിധ കൈ തൊഴിലുകളിലേക്കാണ് അവർ നീങ്ങിയത്.. വിനീഷ് കല്പടവ് നിർമ്മാണ തൊഴിലിലാണ് സജീവമായത്.

നിനച്ചിരിക്കാതെ അച്ഛനെ ബാധിച്ച ക്യാൻസർ, ആ സാധാരണ കുടുംബത്തെ ശരിക്കും തകർത്തു..

അഞ്ച് വർഷം മുൻപുള്ള അച്ഛന്റെ വിയോഗം, അച്ഛൻ പാതിവഴിയിൽ കൃഷി ചെയ്ത് നിർത്തിയ നേന്ത്രവാഴ കൃഷിയിലേക്ക് കുടുംബ ചുമതലകൾ ഏറ്റെടുത്ത് കൊണ്ട് വിനീഷ് ഇറങ്ങിച്ചെന്നു...

അച്ഛന്റെ വിയർപ്പ് വീണ നേന്ത്രവാഴത്തോട്ടത്തിലും, തന്റെ കാർഷിക പ്രവർത്തനങ്ങളിലുമെല്ലാം അച്ഛന്റെ സ്മരണയും, വത്സല്യവും അനുഭവിക്കുവാൻ കഴിയുന്നുണ്ടന്നാണ് വിനീഷ് പറയുന്നത്... അച്ഛന്റെ ഓർമ്മകൾ നിലനിർത്തുന്നതിനായ് അങ്ങിനെ നേന്ത്രവാഴ കൃഷി തുടരുവാൻ തന്നെ തിരുമാനിച്ചു... പഠിച്ച കൈ തൊഴിൽ താല്ക്കാലം ഉപേക്ഷിച്ചു...

പരിചയമില്ലാത്ത നേന്ത്രവാഴ കൃഷിയിൽ ഉപദേശ നിർദ്ദേശങ്ങളുമായ് അച്ഛന്റ സഹോദരനായ കൃഷ്ണനാണ് സഹായിച്ചത്..

ഇന്ന് വിജയകരമായ അഞ്ച് വർഷത്തിൽ എത്തി നിൽക്കുന്ന കാർഷിക പ്രവർത്തനങ്ങൾ ഒട്ടേറെ അനുഭവങ്ങൾ നേരിട്ടറിയുവാനും പഠിക്കുവാനും കഴിഞ്ഞു...

പാട്ടത്തിനെടുത്ത രണ്ട് ഏക്കറിൽ നടത്തുന്ന നേന്ത്രവാഴ കൃഷിയും, നാല് ഏക്കറിൽ നടത്തുന്ന നെൽകൃഷിയും, വൈവിധ്യ പച്ചക്കറി കൃഷികളുമൊക്കെയായ്,.. കൃഷിവഴികളിൽ കർമ്മനിരതനായ വിനീഷ് ഓരോ കാർഷിക പ്രവർത്തനങ്ങളിലും കൃത്യമായ ചുവട് വെപ്പുകളും, മുൻധാരണകളുമുണ്ട്..

വിനീഷ് ഒരു മാതൃകയാണ്..

വൻതോതിലുള്ള രാസ-കീടനാശിനി പ്രയോഗങ്ങളില്ലാത്ത സ്വാഭാവിക കാർഷിക പ്രവർത്തനങ്ങളോടാണ് വിനീഷിന് കൂടുതൽ താല്പര്യം.

കാർഷിക മേഖലയിലേക്ക് കടന്ന് വരുവാൻ മടിക്കുന്ന യുവാക്കൾക്ക് തീർച്ചയായും.. വിനീഷ് ഒരു മാതൃകയാണ്..

വർഷങ്ങൾക്ക് ശേഷം പട്ടിത്തറയിലൂടെയുള്ള ഒരു യാത്രക്കിടയിലാണ് യാദൃശ്ചികമായ് റോഡരികിൽ വെച്ച് ചീര വില്പന നടത്തുന്ന വിനീഷിനെ വീണ്ടും കണ്ടുമുട്ടുന്നത്...

ചീര കൃഷിയുടെ വിളവെടുപ്പ് തിരക്ക് തുടങ്ങി കഴിഞ്ഞു.

മണ്ണിൽ മല്ലിട്ട് വളർത്തിയെടുത്ത ചീരക്ക് കച്ചവടക്കാർ വിലതാഴ്ത്തിയതോടെ വിനിഷ് തന്നെ കൃഷിയിടത്തിൽ നിന്നും പറിച്ചെടുത്ത നല്ല ചുവന്ന ചീര കൃഷിയിടത്തോട് ചേർന്ന റോഡരികിൽ വെച്ച് നല്ല വിലക്ക് തന്നെ വിറ്റഴിക്കുകയാണ്...

മാസങ്ങളോളം മണ്ണിൽ കഷ്ടപ്പെട്ട് ഉല്പാദിപ്പിച്ചെടുക്കുന്ന കാർഷിക ഉല്പന്നങ്ങൾ കർഷകർ തന്നെ നേരിട്ട് ഏതാനും ദിവസം മാത്രം മുടക്കി വിറ്റാലെന്താണ് കുഴപ്പം എന്നാണ് ഈ യുവകർഷകൻ ആത്മരോഷത്തോടെ ചോദിക്കുന്നത്...

വിപണിയിലെ കർഷക ഇടപെടലിന്റെ പരിമിതിയാണ് മെയ്യനങ്ങാത്ത ഇടത്തട്ടുകാരന്റെ ചുഷണം, വ്യാപകമാകുന്നതിന്റെ അടിസ്ഥാന കാരണമെന്നാണ് ഈ യുവ കർഷകൻ പറഞ്ഞ് വെക്കുന്നത്...


English Summary: succes story of youth farmer

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine