കർഷക ശാസ്ത്രജ്ഞർ മുഖാമുഖം (Farmer - Scientist face to face)
കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രം ശാസ്താംകോട്ട ബ്ലോക്കിൽ ജൂൺ 2 (ബുധനാഴ്ച) രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെ ഗൂഗിൾ മീറ്റ് വഴി കർഷക ശാസ്ത്രജ്ഞർ (Scientist) മുഖാമുഖം സംഘടിപ്പിക്കുന്നു. കർഷകർ ഗൂഗിൾ മീറ്റിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
പങ്കെടുക്കുന്ന ശാസ്ത്രജ്ഞർ
1. Dr. ബിന്ദു എം ആർ പ്രൊഫസർ & ഹെഡ്,FSRS
2. Dr. ബിന്ദു ബി,അസിസ്റ്റൻഡ് പ്രൊഫസർ, FSRS
3. Dr. രഞ്ജൻ ബി,അസിസ്റ്റൻറ് പ്രൊഫസർ, FSRS
4. Dr. രാധിക NS, അസിസ്റ്റൻഡ് പ്രൊഫസർ കാർഷിക കോളേജ് പടന്നക്കാട്
5. Dr. സന്തോഷ് കുമാർ, T അസിസ്റ്റന്റ് പ്രൊഫസർ കാർഷിക കോളേജ് വെള്ളായണി
6. Dr. വിജയശ്രീ, V, അസിസ്റ്റന്റ് പ്രൊഫസർ കാർഷിക കോളേജ് വെള്ളായണി
https://meet.google.com/mzy-jogm-qhc
അടുക്കളമുറ്റത്തെ കോഴിവളർത്തൽ
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ "അടുക്കളമുറ്റത്തെ കോഴിവളർത്തൽ " എന്ന വിഷയത്തിൽ _05/06/2021 ശനി_ രാവിലെ 10 മണിയ്ക്ക് ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു.
ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെയാണ് പരിശീലനം.പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ
https://docs.google.com/forms/d/e/1FAIpQLSd_aEM3D6EJKHtoXfC8UiV1NySlmWkW7QIsCgyShuggSKn7vg/viewform?usp=pp_url എന്ന ലിങ്കിൽ കയറി 04/06/2021 രാത്രി 7 മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്.പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് വാട്സ്ആപ്പ് വഴി അറിയിക്കുന്നതാണ്.
Contact 8089293728
Deputy Director, LMTC ATHAVANAD
അഗ്രി ബിസിനസ് മാനേജ്‌മെന്റ് അപേക്ഷിക്കാം ( Agri -Business Management)
കേരള കാര്‍ഷിക സര്‍വകലാശാലയുടെ തൃശ്ശൂര്‍ വെള്ളാനിക്കരയിലെ കോളേജ് ഓഫ് കോ ഓപ്പറേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് നടത്തുന്ന മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (അഗ്രി ബിസിനസ് മാനേജ്‌മെന്റ് (Agri-Business Management)) [എം.ബി.എ.- എ.ബി.എം.] പ്രവേശനത്തിന് അപേക്ഷിക്കാം.
ഐ.സി.എ.ആര്‍. സംവിധാനത്തിലെ സ്റ്റേറ്റ് അഗ്രിക്കള്‍ച്ചറല്‍ സര്‍വകലാശാലകള്‍/കല്പിത സര്‍വകലാശാലകള്‍ എന്നിവയില്‍ നിന്നുമുള്ള പ്രൊഫഷണല്‍ ബിരുദധാരികള്‍, റഗുലര്‍ സ്ട്രീമില്‍ ഐ.സി.എ. ആര്‍./എ.ഐ.സി.ടി.ഇ./യു.ജി.സി. അംഗീകാരമുള്ള, ഇന്ത്യന്‍/ വിദേശ സര്‍വകലാശാലകളില്‍ നിന്നുമുള്ള പ്രൊഫഷണല്‍ ബിരുദധാരികള്‍ ഉള്‍പ്പെടെയുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
നവംബര്‍ 2020-നും ഏപ്രില്‍ 2021-നും ഇടയ്ക്ക് നടത്തിയ കെമാറ്റ്/സിമാറ്റ്/കാറ്റ് സ്‌കോര്‍ ഉണ്ടായിരിക്കണം. അപേക്ഷ www.admissions.kau.in വഴി ജൂണ്‍ അഞ്ച് വരെ നല്‍കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് ജൂണ്‍ 14-നകം ലഭിക്കണം.