1. News

പ്രളയം: കാർഷികമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ശാസ്ത്രജ്ഞർ എത്തി

പ്രളയത്തെ തുടർന്ന് അടിഞ്ഞത് എക്കൽമണ്ണാണെങ്കിലും ചെളി കൂടുതലുള്ളതാണ്. ഇവ പാളിയായി ഉറച്ചിരുന്നാൽ മണ്ണിലെ പ്രാണവായുവിൻ്റെ അളവു കുറയുമെന്നും ഇതു വിളകൾ വേഗത്തിൽ നശിക്കുന്നതിനു കാരണമാകുമെന്നും വിദഗ്ധർ പറയുന്നു. ഈ ചെളിമണ്ണ് ഉഴുതില്ലെങ്കിൽ വിളകൾക്കു ദോഷം വരുത്തുമെന്നും കൃഷി ശാസ്ത്രജ്ഞർ അറിയിച്ചു.അഗ്രികൾചർ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസിയുടെ (ആത്മ) നേതൃത്വത്തിൽ പ്രളയബാധിത മേഖലയിൽ സന്ദർശനത്തിനെത്തിയതാണു കൃഷിവിദഗ്ധർ.

KJ Staff

ചെറിയ കൃഷിയിടമാണെങ്കിൽ തൂമ്പ കൊണ്ടു കിളയ്ക്കാം.വലിയ പ്രദേശമാണെങ്കിൽ ട്രാക്ടർ ഉപയോഗിക്കാം മണ്ണ് നന്നായി ഇളക്കിക്കൊടുത്താൽ വളക്കൂറുള്ളതായി മാറും.മണ്ണിൻ്റെ അമ്ലത്വം വർധിച്ചതായി സംഘം വിലയിരുത്തി. ശാസ്ത്രീയമായ പരിശോധനയ്ക്കായി മണ്ണിൻ്റെ സാംപിൾ ശേഖരിച്ചു. ഇത് പരിശോധിച്ച ശേഷം തുടർകൃഷി എങ്ങനെ വേണമെന്നു നിർദേശം നൽകും. ജാതിമരങ്ങൾ കരിഞ്ഞുണങ്ങിയതു പരിശോധിച്ചു.വേരുകൾ അഴുകി മുറിഞ്ഞതാണു കരിയാൻ കാരണമെന്നു സംഘം വിലയിരുത്തി. കർഷകരോടു വിവരങ്ങൾ ചോദിച്ചറിഞ്ഞു.

കാർഷിക സർവകലാശാല, കൃഷി വിജ്ഞാന കേന്ദ്രം,കേരളം സെന്റർ ഫോർ പെസ്റ് മാനേജ്‌മെന്റ് (കെസിപിഎം),സെൻട്രൽ പ്ലാൻ്റെഷൻ കോർപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിപിസിആർഐ),ഓണാട്ടുകര റീജിയണൽ അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷൻ (ഒആർഎആർഎസ്) എന്നിവിടങ്ങളിലെ കൃഷിവിദഗ്ധരും ഉദ്യോഗസ്ഥരുമാണു പ്രളയബാധിത പ്രദേശങ്ങളായ തിരുവൻവണ്ടൂർ, പാണ്ടനാട്, ഇടനാട്, വെൺമണി എന്നിവിടങ്ങൾ സന്ദർശിച്ചു സ്ഥിതി വിലയിരുത്തിയത്.

English Summary: Flood: Scientists to study problems in agriculture sector

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds