Updated on: 4 December, 2020 11:18 PM IST


കാര്‍ഷിക രംഗത്തെ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിനും പുതുതലമുറയെ കാര്‍ഷിക രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനുമായി ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ കാര്‍ഷിക യന്ത്രോപകരണ പരിശീലന കേന്ദ്രം ആരംഭിച്ചു. മേലെ ചൊവ്വയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വഹിച്ചു.

ട്രാക്ടറിലും അനുബന്ധ ഉപകരണങ്ങളിലുമുള്ള പരിശീലനമാണ് ഈ കേന്ദ്രത്തില്‍ ഉദ്ദേശിക്കുന്നത്. ഒരു ബാച്ചില്‍ 15 പേര്‍ക്ക് പ്രവേശനം നല്‍കും. ഉപകരണത്തോടൊപ്പവും അല്ലാതെയും റോഡിലും ഫീല്‍ഡിലും ട്രാക്ടര്‍ ഉപയോഗിക്കുന്നത് പരിശീലനാര്‍ഥികളെ സജ്ജമാക്കുകയും ട്രാക്ടര്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യും. 7000 രൂപയാണ് കോഴ്‌സ് ഫീസ്.

English Summary: Agriculture tools training centre started
Published on: 27 July 2019, 01:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now