Updated on: 28 December, 2021 6:00 PM IST
AIIMS Gorakhpur Faculty Recruitment 2021: Apply for 105 posts

ഗൊരഖ്പൂർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (AIIMS) ഫാക്കൽട്ടി തസ്തികകളിലുള്ള  ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.  യോഗ്യതയുള്ളവർക്ക് ഗൊരഖ്പൂർ എയിംസിന്റെ ഔദ്യോഗിക വെബ്സൈറ്റായ aiimsgorakhpur.edu.in സന്ദർശിച്ച് അപേക്ഷിക്കാം. പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ ഫാക്കൽട്ടി തസ്തികകളിലെ 105 ഒഴിവുകളിലേയ്ക്കാണ് നിയമനം നടത്തുന്നത്.

ഈ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

കൂടുതൽ വിവരങ്ങൾക്കായി aiimsgorakhpur.edu.in/current-notices ൽ ക്ലിക്ക് ചെയ്യാം.

ഒഴിവുകളുടെ വിശദവിവരങ്ങൾ

പ്രൊഫസർ- 28 ഒഴിവുകൾ

അഡീഷണൽ പ്രൊഫസർ- 22 ഒഴിവുകൾ

അസോസിയേറ്റ് പ്രൊഫസർ- 23 ഒഴിവുകൾ

അസിസ്റ്റന്റ് പ്രൊഫസർ- 32 ഒഴിവുകൾ

എന്നിങ്ങനെ ആകെ 105 ഒഴിവുകൾ

ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ

യോഗ്യത നേടിയവർ

പ്രൊഫസർ, അഡീഷണൽ പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 58 വയസാണ്. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് 50 വയസു വരെയുള്ളവർക്ക് അപേക്ഷിക്കാം. ഓരോ തസ്തികയ്ക്കും വേണ്ട വിദ്യാഭ്യാസ യോഗ്യത വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

ശമ്പളം

പ്രൊഫസർ- 1,68,900 മുതൽ 2,20,400 രൂപ വരെ (പേ ലെവൽ 14 എ)

അഡീഷണൽ പ്രൊഫസർ- 1,48,200 രൂപ മുതൽ 2,11,400 രൂപ വരെ (പേ ലെവൽ 13- എ 2)

അസോസിയേറ്റ് പ്രൊഫസർ- 1,38,300 രൂപ മുതൽ 2,09,200 രൂപ വരെ (പേ ലെവൽ 13- എ1)

അസിസ്റ്റന്റ് പ്രൊഫസർ- 1,01,500 രൂപ മുതൽ 1,67,400 രൂപ വരെ (പേ ലെവൽ- 12)

നേരത്തെ റായ്ബറേലി എയിംസിലെ 118 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 2022 ജനുവരി 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നിശ്ചിത യോഗ്യതയുള്ളവർക്ക് റായ്ബറേലി എയിംസിന്റെ ഔദ്യോഗിക വെബ്സൈറ്റായ aiimsrbl.edu.in സന്ദർശിച്ച് അപേക്ഷിക്കാം.

English Summary: AIIMS Gorakhpur Faculty Recruitment 2021: Apply for 105 posts
Published on: 28 December 2021, 04:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now