Updated on: 9 October, 2023 8:41 PM IST
ആലത്തൂര്‍ മത്സ്യ ഭവന്‍ കെട്ടിടം ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ ഇന്ന് നിര്‍വഹിച്ചു

പാലക്കാട്: ആലത്തൂര്‍ മത്സ്യ ഭവന്‍ കെട്ടിടം ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 9)  വൈകിട്ട് നാലിന് മംഗലം മത്സ്യവിത്തുത്പാദന കേന്ദ്രത്തിന് സമീപം ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്‌തു. പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി.  അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര എന്നിവര്‍ മുഖ്യാതിഥികളായി.  ഫിഷറീസ് ഡയറക്ടര്‍ ഡോ. അദീലാ അബ്ദുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തോടെ മത്സ്യഭവനകളുടെ ശാക്തീകരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20.75 ലക്ഷം രൂപ ചെലവഴിച്ചാണ് മംഗലംഡാം മത്സ്യവിത്ത് ഉത്പാദനകേന്ദ്രത്തിന് സമീപം ജില്ലാ നിര്‍മ്മിതി കേന്ദ്രം മത്സ്യ ഭവന്‍ കെട്ടിടം പൂര്‍ത്തിയാക്കിയത്.

പരിപാടിയില്‍ നെന്മാറ, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി. ലീലാമണി, രജനി ബാബു, വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ രമേഷ്, വൈസ് പ്രസിഡന്റ് പി. ശശികല,  ജില്ലാ പഞ്ചായത്ത് അംഗം ആര്‍. ചന്ദ്രന്‍, നെന്മാറ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എച്ച് സൈതാലി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ശശികുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബിത മുരളീധരന്‍,

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഇബ്രാഹിം, വാര്‍ഡ് അംഗം ടി.എം ശശി, ഫിഷറീസ് ഉള്‍നാടന്‍ ജോയിന്റ് ഡയറക്ടര്‍ എച്ച്. സലിം, ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് എന്‍ജിനീയര്‍ കെ. അജിത്ത്, മംഗലം ഡാം ജലസേചന വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ലസ്‌ലി വര്‍ഗീസ്, ഫിഷറീസ് മധ്യ മേഖല ജോയിന്റ് ഡയറക്ടര്‍ എസ്. മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Alathur Matsya Bhavan bldg was inaugurated by Minister Saji Cherian today
Published on: 09 October 2023, 08:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now