Updated on: 15 April, 2023 11:13 PM IST
താലൂക്ക് തലം മുതൽ എല്ലാ ആശുപത്രികളും സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കും:

ആലപ്പുഴ: താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളും  സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കാനാണ്  ആർദ്രം മിഷനിലൂടെ സർക്കാർ വിഭാവനം ചെയ്യുന്നതെന്നു ആരോഗ്യ മന്ത്രി വീണ ജോർജ്. ചേർത്തല കരുവ നഗരകുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ബന്ധപ്പെട്ട വാർത്തകൾ: Brain Health: ശ്രദ്ധ കുറഞ്ഞാൽ, ഈ ശീലങ്ങൾ തലച്ചോറിനെ തകരാറിലാക്കും

സർക്കാർ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണം പരിശോധിച്ചാൽ 60  ശതമാനത്തിന് മുകളിൾ സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.  ഇതിനനുസരിച്ചുള്ള ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു  വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നത്. ഈ സാമ്പത്തിക വർഷം തന്നെ ചേർത്തല ആശുപത്രിയിൽ കൂടുതൽ തസ്തികകൾ സൃഷ്ടിച്ചു മികച്ച ആശുപത്രിയായി മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: Heart health: ആരോഗ്യകരമായ ഹൃദയത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കാം

നഗരാരോഗ്യ കേന്ദ്രങ്ങളിൽ എല്ലാ സേവനങ്ങളും പൂർണമായും സൗജന്യമാണ്. പൊതുജനാരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കൂടുതൽ ശാക്തീകരിക്കുക, പൊതുജനാരോഗ്യം ഉറപ്പാക്കുക, സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് നഗര ആരോഗ്യ കേന്ദ്രത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു.

ചേർത്തല നഗരസഭ ചെയർപേഴ്സൺ  ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി. എസ് അജയകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ശോഭ ജോഷി, ജി. രഞ്ജിത്ത്, ലിസി ടോമി, എ.എസ്. സാബു, ഏലിക്കുട്ടി ജോൺ,  മുനിസിപ്പൽ സെക്രട്ടറി ടി. കെ സുജിത്ത്, പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ. പ്രസാദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ. ആർ രാധാകൃഷ്ണൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൻ. അനിൽകുമാർ, ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ. ഡീവർ പ്രഹ്ലാദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

46 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരാരോഗ്യ കേന്ദ്രം നിർമിച്ചത്.

English Summary: All hospitals from taluk level to become specialty hospitals: Minister Veena
Published on: 15 April 2023, 11:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now