ബുക്കിംഗ് സ്റ്റാർട്ട് ചെയ്തിരിക്കുന്നു
ഗ്രാമപ്രിയ 5000 പീസ്
കലിംഗ ബ്രൗൺ 10000 പീസ്
കാവേരി 4000 പീസ്
സാസോ 6000 പീസ്
കരിംകോഴി (കടക്കനാഥ്) 2000 പീസ്
ഒറിജിനൽ
ഡേ ഓൾഡ് കോഴികൾ ബുക്കിംഗ് സ്റ്റാർട്ട് ചെയ്തിരിക്കുന്നു ആവശ്യക്കാർ മാത്രം ബന്ധപ്പെടുക +919847795771
പരിമിതമായസ്റ്റോക്കുകൾ മാത്രം
കരിംകോഴി (ഡേ ഓൾഡ് ) 500 പീസ്
കരിംകോഴി 4 മാസം പ്രായം 40 പീസ്
കരിംകോഴി 1 മാസം പ്രായം 30 പീസ്
കരിംകോഴി 85 ദിവസം പ്രായം 80 പീസ്
ഗ്രാമപ്രിയ(ഡേ ഓൾഡ്) 5000 പീസ്
ക്രോയിലർ (ഡേ ഓൾഡ്) 4000 പീസ്
തനി നാടൻ (ഡെലിവറി31/10/2020) 500 പീസ്
റെയിൻബോ റോസ്‌റ്റർ (ഡേ ഓൾഡ്)
സാസോ ഗ്രേഡ് 1 (ഡേ ഓൾഡ്) 5000പീസ്
കലിംഗ ബ്രൗൺ (ഡേ ഓൾഡ്) 5000 പീസ്
രാജ 2 (ഡേ ഓൾഡ് ) 5000 പീസ്
കരിംകോഴി (ഡേ ഓൾഡ് ) 500 പീസ്
ആവശ്യമുള്ളവർ ബന്ധപെടുക ഓൾ കേരള ഡെലിവറി
https://wa.me/c/919847795771
Phone - 9847795771
സാസോ കോഴികളുടെ നെഞ്ചിലെ മാംസത്തിന് കുറഞ്ഞ അളവിൽ കൊഴുപ്പും കൂടുതൽ പ്രോട്ടീനും ഉണ്ട്. അതിവേഗം വളരുന്ന ബ്രോയിലർ കോഴിയിൽ നിന്ന് വ്യത്യസ്തമായി പതുക്കെ വളരുന്ന ഇവയ്ക്ക് മരണനിരക്ക് കുറവാണ്. വളർച്ചയ്ക്കനുസരിച്ചു നല്ല തൂക്കം അതാത് സമയങ്ങളിൽ ലഭിക്കുന്നു. ഇവയുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറവായതിനാൽ ഇതിൻറെ ഇറച്ചിയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കും നല്ല ഡിമാൻഡാണ്. മുട്ടക്കോഴി ആയി വളർത്തിയാൽ ഒരു വർഷം 80-120 വരെ ബ്രൗൺ നിറത്തോടുകൂടിയ മുട്ടയും ലഭിക്കും.
ബ്രോയിലർ കോഴിയെങ്കിലും നാടൻ കോഴി പോലെയും വളർത്താം. കറുപ്പും വെളുപ്പും അതുപോലെ അവയുടെ മിക്സഡ് കളറിലും എല്ലാം ഇവ ലഭിക്കും. കൂടുകളിലും വളർത്താം, അതുപോലെ നാടൻ കോഴികളെ പോലെ തുറന്നു വിട്ടു വളർത്തുകയും ആവാം.നെറ്റ് കെട്ടി അതിനുള്ളിലും വളർത്താം. തീറ്റകളിൽ നിർബന്ധമില്ലാത്ത കോഴിയിനം ആണ്. പ്രത്യേക തീറ്റ വേണം എന്നില്ല. 200 മുതൽ 240 എന്ന തോതിൽ ഓരോ വർഷവും മുട്ട ഇടുന്ന ഇനമാണ് ഇത്. അതുകൊണ്ടു തന്നെ ആൾക്കാർ മുട്ടയ്ക്ക് വേണ്ടിയും ഇറച്ചിക്കു വേണ്ടിയും സാസോ ഇനത്തിനെ വളർത്താറുണ്ട്. തുറന്നു വിട്ടു വളർത്തിയാലും കൂട്ടിലിട്ടു വളർത്തിയാലും ഇവയ്ക്കു ഒരു പ്രശ്‌നവുമില്ല എന്ന് പറഞ്ഞല്ലോ. അതുകൊണ്ടു ക്ഷീണിച്ചു പോവുകയോ ഒന്നുമില്ല. കാര്യമായ രോഗബാധയൊന്നും ഇല്ലാത്ത ഇനമാണ് ഇത്. രണ്ടു രണ്ടര മാസം കൊണ്ട് രണ്ട് രണ്ടര കിലോയോളം തൂക്കം വയ്ക്കും ഈ കോഴികൾക്ക്.
തവിട്ടും, കറുപ്പും, വെളുപ്പും കലര്‍ന്ന ഗ്രാമശ്രീ, വെളുപ്പില്‍ കറുത്തപുള്ളികളുള്ള ( ഗ്രാമപ്രിയ, കാവേരി, കലിംഗ ബ്രൗണ്‍ തുടങ്ങിയ കോഴി ഇനങ്ങള്‍ അടുക്കളമുറ്റങ്ങള്‍ക്കു വേണ്ടി വികസിപ്പിച്ചവയാണ്. കേരള വെറ്ററിനറി സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത ഉയർന്ന തീറ്റപരിവര്‍ത്തനശേഷി, വളര്‍ച്ചാ നിരക്ക്, നാടന്‍ കോഴികളുമായുള്ള കൂടിയ സാമ്യത തുടങ്ങിയ ഗുണങ്ങളുള്ള ഗ്രാമശ്രീ കോഴികള്‍ വീട്ടുവളപ്പിലെ കോഴി വളർത്തലിന് ഏറ്റവും അനിയോജ്യമാണ്.
കാഴ്ചയില്‍ നാടന്‍ കോഴികളുടെ വര്‍ണ്ണവൈവിധ്യത്തോട് സാമ്യമുള്ളവയാണ് ഗ്രാമശ്രീ കോഴികൾ. നാടന്‍ കോഴിയുടെ മുട്ടയോട് സാദൃശ്യമുള്ളതും, തവിട്ട് നിറത്തോട് കൂടിയതും, മഞ്ഞക്കരുവിന് കടും മഞ്ഞ നിറമുള്ളയുമായ ഗ്രാമശ്രീ മുട്ടകള്‍ക്ക് മികച്ച വിപണിയാണുള്ളത്. മാത്രമല്ല ഇറച്ചിയ്ക്കും ഉത്തമമായ ഇനമാണ് ഗ്രാമശ്രീ കോഴികള്‍. സ്വദേശിയും വിദേശിയുമായ വിവിധ കോഴിയിനങ്ങള്‍ തമ്മില്‍ ജനിതകമിശ്രണം ചെയ്ത് ഉരിത്തിരിച്ചെടുത്ത ഈ സങ്കരയിനം കോഴിയിനങ്ങള്‍ എല്ലാം തന്നെ അഞ്ച്-അഞ്ചര മാസം പ്രായമെത്തുമ്പോള്‍ മുട്ടയിടല്‍ ആരംഭിക്കും. ഒരു വര്‍ഷം 190-220 മുട്ടകള്‍ വരെ ഇവയിൽ നിന്നും കിട്ടും. 72-74 ആഴ്ചകള്‍ (ഒന്നര വര്‍ഷം പ്രായം) നീണ്ടുനില്‍ക്കുന്ന ലാഭകരമായ മുടയുല്‍പ്പാദനകാലം കഴിഞ്ഞാല്‍ ഇവയെ ഇറച്ചിക്കായി വിപണിയില്‍ എത്തിക്കാം. അപ്പോള്‍ ഏകദേശം രണ്ട് കിലോയോളം ശരീരഭാരം കോഴികള്‍ക്കുണ്ടാവും.
രണ്ട് മാസം പ്രായമെത്തിയ ആവശ്യമായ രോഗപ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കിയ മുട്ടക്കോഴി കുഞ്ഞുങ്ങളെ വളര്‍ത്താനായി വാങ്ങുന്നതാണ് അഭികാമ്യം. സർക്കാര്‍ അംഗീകൃത നഴ്സറികളില്‍ നിന്നോ, സര്‍ക്കാര്‍, സര്‍വ്വകലാശാല ഫാമുകളില്‍ നിന്നോ കോഴി കുഞ്ഞുങ്ങളെ വാങ്ങാം. വീട്ടുമുറ്റത്തും പറമ്പിലും അഴിച്ചുവിട്ട് വളര്‍ത്തുന്ന കോഴികള്‍ക്ക് വലിയ പാര്‍പ്പിടസൗകര്യങ്ങള്‍ ഒന്നും തന്നെ വേണ്ടതില്ല. രാത്രി പാര്‍പ്പിക്കുന്നതിനായി തടിയും കമ്പിവലയും ഉപയോഗിച്ച് ലളിതമായ പാര്‍പ്പിടം പണിയാം. യഥേഷ്ടം കാറ്റും വെളിച്ചവും കടക്കുന്ന സുരക്ഷിതമായ കൂടുകൾ വേണം നിർമിക്കേണ്ടത്. ഒരു കോഴിക്ക് നിൽക്കാൻ കൂട്ടിൽ ഒരു ചതുരശ്രയടി സ്ഥല സൗകര്യം നല്‍കണം. 4 അടി നീളം 3 അടി വീതിയും 2 അടി ഉയരവും ഉള്ള ഒരു കൂട് പണിതാല്‍ 10-12 കോഴികളെ പാര്‍പ്പിക്കാം. തറനിരപ്പിൽ നിന്ന് രണ്ടടി എങ്കിലും ഉയരത്തിൽ വേണം കൂട് ക്രമീകരിക്കേണ്ടത്. ഓട്, ഓല, ഷീറ്റ് എന്നിവയിലേതെങ്കിലും കൊണ്ട് കൂടിന് മേൽക്കൂര ഒരുക്കാം.
പുരയിടത്തില്‍ പൂർണമായും തുറന്ന് വിട്ട് വളര്‍ത്താന്‍ സൗകര്യമില്ലെങ്കില്‍ കൂടിന് ചുറ്റും നൈലോണ്‍/കമ്പിവല കൊണ്ടോ, മുള കൊണ്ടോ വേലികെട്ടി തിരിച്ച് അതിനുള്ളിൽ പകൽ തുറന്ന് വിട്ട് വളര്‍ത്താം. ഒരു കോഴിക്ക് പത്ത് ചതുരശ്രയടി സ്ഥലം എന്ന കണക്കില്‍ പത്ത് കോഴികൾക്ക് 100 ചതുരശ്ര അടി സ്ഥലം വേലികെട്ടിനുള്ളില്‍ നല്‍കണം. തീറ്റപാത്രങ്ങളും വെള്ളപാത്രങ്ങളും കൂട്ടിൽ തന്നെ ക്രമീകരിക്കാം. കോഴികൾക്ക് മുട്ടയിടുന്നതിനായി ഒരടി വീതം നീളത്തിലും വീതിയിലും അരയടി ഉയരത്തിലും കാർഡ് ബോർഡു കൊണ്ടോ മരം കൊണ്ടോ ഉള്ള നെസ്റ്റ് ബോക്സ് / മുട്ടപ്പെട്ടികൾ കൂട്ടിലോ വേലി കെട്ടിനുള്ളിലോ നിർമിക്കണം. നെസ്റ്റ് ബോക്സിനുള്ളിൽ വൈക്കോലോ ഉണക്കപ്പുല്ലോ ചകിരിയോ വിരിച്ച് വിരിപ്പൊരുക്കാം. അഞ്ച് കോഴികൾക്ക് ഒന്ന് എന്ന അനുപാതത്തിൽ വേണം നെസ്റ്റ് ബോക്സുകൾ ക്രമീകരിക്കേണ്ടത്. മുട്ട പൊട്ടാതെയും അഴുക്ക് പുരളാതെയും ശേഖരിക്കാൻ മുട്ടപ്പെട്ടികൾ സഹായിക്കും.
തീരെ സ്ഥല പരിമിതിയുള്ളവര്‍ക്ക് കോഴികളെ മുറ്റത്തോ, മട്ടുപ്പാവിലെ വളര്‍ത്തുന്നതിനായി ജി.ഐ. കമ്പിയില്‍ നിര്‍മ്മിച്ച തുരുമ്പെടുക്കാത്ത മോഡേണ്‍ കൂടുകളും ഇന്നുണ്ട്. കുടിവെള്ള സൗകര്യമൊരുക്കാൻ കൂടിന് മുകളില്‍ വാട്ടര്‍ ടാങ്ക്, ഓട്ടോമാറ്റിക്ക് നിപ്പിള്‍ ഡ്രിങ്കര്‍ സംവിധാനം, ഫീഡര്‍, എഗ്ഗര്‍ ചാനല്‍, കാഷ്ടം ശേഖരിക്കാൻ ട്രേ എന്നിവയെല്ലാം ഒരു കുടക്കീഴില്‍ ഉള്‍ക്കൊള്ളുന്നവയാണ് ഈ ഹൈടെക് കൂടുകള്‍. വിലയൊരല്പം കൂടുമെങ്കിലും ഏറ്റവും ചുരുങ്ങിയ സ്ഥലത്ത് കോഴികളെ വളര്‍ത്താം എന്നതും ദീര്‍ഘകാലം ഈട് നില്‍ക്കുമെന്നതും ഈ കൂടുകളുടെ പ്രത്യേകതയാണ്.