കുട്ടികളുടെ പഠനം, വിവാഹം, റിട്ടയർമെൻറ് കഴിഞ്ഞ ശേഷമുള്ള ജീവിതം എന്നിവയ്‌ക്കെല്ലാം പണം കരുതിവെക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പണപ്പെരുപ്പം, കോവിഡ് പ്രതിസന്ധി എന്നിവയെല്ലാം നിങ്ങളെ ബാധിക്കാതിരിക്കണമെങ്കില്‍ ശരിയായ നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുക്കേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത്തരമൊരു സാഹചര്യത്തില്‍, എസ്ബിഐയുടെ വിവിധ മ്യച്വല്‍ ഫണ്ട് സ്‌കീമുകളെ കുറിച്ച് അറിയുന്നത് വളരെ ഉപകാരപ്രദമായിരിക്കും.
നിക്ഷേപ വിദഗ്ധരുടെ അഭിപ്രായപ്രകാരം ഇടക്കാല നിക്ഷേപങ്ങളിലോ, ദീര്‍ഘകാല നിക്ഷേപ പദ്ധതികളിലോ നിക്ഷേപം നടത്തുമ്പോള്‍ നാം നിക്ഷേപിക്കുന്ന മുതല്‍ തുകയില്‍ നഷ്ടം സംഭവിക്കാനുള്ള സാധ്യതകള്‍ കുറവാണ്. എന്നാല്‍ നിങ്ങള്‍ ഏത് നിക്ഷേപ രീതിയാണ് തെരഞ്ഞെടുക്കുന്നത് എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മ്യച്വല്‍ ഫണ്ടുകളെക്കുറിച്ച് പറയുകയാണെങ്കില്‍, എസ്ബിഐ ടെക്‌നോളജി ഓപ്പോര്‍ച്ചുനിറ്റീസ് ഫണ്ട്, എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി, എസ്ബിഐ മാഗ്നം ഇക്വിറ്റി ഇഎസ്ജി ഫണ്ട് എന്നിവയാണ് അഞ്ച് വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും ഉയര്‍ന്ന ആദായം നല്‍കുന്ന സ്‌കീമുകള്‍.
ഒറ്റത്തവണ നിക്ഷേപവും എസ്‌ഐപിയും
നിക്ഷേപകര്‍ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട സന്തോഷ വാര്‍ത്ത എന്തെന്നാല്‍ ഒറ്റത്തവണ നിക്ഷേപത്തിലൂടെയും എസ്‌ഐപി രീതിയിലും മികച്ച നേട്ടം ഇവ നിക്ഷേപകര്‍ക്ക് നല്‍കും എന്നതാണ്. എവിടെ നിക്ഷേപിച്ചാലാണ് ഏറ്റവും മികച്ച നേട്ടം നിക്ഷേപകര്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കുക എന്ന് നമുക്ക് പരിശോധിക്കാം.
എസ്ബിഐ ടെക്‌നോളജി ഓപ്പോര്‍ച്ചുനിറ്റീസ് ഫണ്ട്
വാല്യു റിസര്‍ച്ച് ഡാറ്റ പ്രകാരം 1 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ അഞ്ച് വര്‍ഷത്തില്‍ നിക്ഷേപത്തുക 3.26 ലക്ഷം രൂപയായി മാറും. അതേ സമയം എസ്ബിഐ ടെക്‌നോളജി ഓപ്പോര്‍ച്ചുനിറ്റീസ് ഫണ്ടില്‍ എസ്‌ഐപി നിക്ഷേപം നടത്തുകയാണെങ്കില്‍, ഓരോ മാസവും 10,000 രൂപ നിക്ഷേപം നടത്തിയാല്‍ അഞ്ച് വര്‍ഷത്തില്‍ നിക്ഷേപത്തുക 14.51 ലക്ഷം രൂപയായാണ് വളരുക.
എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി
എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റിയും നിക്ഷേപകര്‍ക്ക് മികച്ച ആദായം വാഗ്ദാനം ചെയ്യുന്നു. വാല്യൂ റിസര്‍ച്ച് ഡാറ്റ പ്രകാരം അഞ്ച് വര്‍ഷം മുമ്പ് 1 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ ഇപ്പോഴത് 2.19 ലക്ഷം രൂപയായി വളര്‍ന്നിട്ടുണ്ടാകും. അതേ സമയം എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റിയില്‍ എസ്‌ഐപി രീതിയിലാണ് നിക്ഷേപം നടത്തുന്നത് എങ്കില്‍, ഓരോ മാസവും 10,000 രൂപ വീതം നിക്ഷേപം നടത്തിയാല്‍ അഞ്ച് വര്‍ഷത്തില്‍ നിക്ഷേപം 10.23 ലക്ഷം രൂപയായി നിക്ഷേപം വളരും.
എസ്ഐപി മ്യൂച്വല്‍ ഫണ്ട്
ഒറ്റത്തവണ നിക്ഷേപം നടത്തുവാന്‍ വലിയൊരു തുക കൈയ്യില്‍ ഇല്ലാത്ത നിക്ഷേപകര്‍ക്ക് എസ്ഐപി മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയൊരു തുക തന്നെ സ്വന്തമാക്കുവാന്‍ സാധിക്കും. ദീര്‍ഘകാലത്തില്‍ എസ്ഐപി രീതിയിലുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ ശരാശരി 12 ശതമാനത്തിന്റെ ആദായം നിക്ഷേപകന് നേടുവാന്‍ സാധിക്കുമെന്നാണ് നിക്ഷേപ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍
സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി പേര് പോലെ തന്നെ അച്ചടക്കമുള്ള നിക്ഷേപമാണ്. ഒരു നിശ്ചിത തുക ഒരു നിശ്ചിത ഇടവേളകളില്‍ മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപിയുടേത്. നിക്ഷേപകന് അവര്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന തുക, എസ്‌ഐപി തീയതി, സ്‌കീമുകള്‍ എന്നിവ തീരുമാനിക്കാവുന്നതാണ്. കുട്ടികളുടെ ഭാവി ആവശ്യങ്ങള്‍, വിരമിക്കല്‍, വാഹനം വാങ്ങുക തുടങ്ങിയ വ്യത്യസ്ത ജീവിത ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് ഒരാള്‍ക്ക് അവരുടെ എസ്ഐപി ആസൂത്രണം ചെയ്യാന്‍ കഴിയും.
ഈ ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഉത്തരവാദികളല്ല.