സർക്കാർ ബോണ്ടുകളിൽ ഇനി സാധാരണക്കാർക്കും നിക്ഷേപം നടത്താം

'റീട്ടെയില്‍ ഡയറക്ട്' എന്ന പേരിലാണ് പുതിയ പ്ലാറ്റ്ഫോം അവതരിപ്പിക്കുക
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പണസമാഹരണത്തിനായി പുറത്തിറക്കുന്ന സര്‍ക്കാര്‍ ബോണ്ടുകളിൽ ഇനി സാധാരണക്കാര്‍ക്കും നിക്ഷേപം നടത്താം. ഇതിനായി ഉടൻതന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഒരുക്കുമെന്ന് റിസർവ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
'റീട്ടെയില്‍ ഡയറക്ട്' എന്ന പേരിലാണ് പുതിയ പ്ലാറ്റ്ഫോം അവതരിപ്പിക്കുക. ഇതുവഴി ചെറുകിട നിക്ഷേപകര്‍ക്ക് റിസർവ് ബാങ്കിൽനിന്ന് ബോണ്ടുകള്‍ നേരിട്ട് വാങ്ങാനും വില്‍ക്കാനും കഴിയും.
സർക്കാർ ബോണ്ടുകൾ
സ്ഥിര വരുമാന പദ്ധതികളിൽ ഏറ്റവും സുരക്ഷിതമായവയാണ് സർക്കാർ ബോണ്ടുകൾ. മൂലധന നഷ്ടമില്ലാതെ ഉറപ്പായ ആദായം തരുന്നവയാണിവ.
സര്‍ക്കാര്‍ സെക്യൂരിറ്റികളും കടപ്പത്രങ്ങളും സർക്കാർ ബോണ്ടിൽപ്പെടുന്നു. ഹ്രസ്വകാലയളവിലുള്ള നിക്ഷേപങ്ങളെ ട്രഷറി ബില്ലുകളെന്നും ഒരു വര്ഷത്തിനുമുകളിലുള്ളവയെ സർക്കാർ ബോണ്ടുകളെന്നുമാണ് അറിയപ്പെടുന്നത്. ഡെറ്റ് വിഭാഗത്തില്‍ ഗില്‍റ്റ് ഫണ്ട് എന്നപേരിലാണ് നിക്ഷേപ പദ്ധതി അറിയപ്പെടുന്നത്. ഡെറ്റ് വിഭാഗത്തില്‍ ഗില്‍റ്റ് ഫണ്ട് എന്നപേരിലാണ് നിക്ഷേപ പദ്ധതി അറിയപ്പെടുന്നത്.
മെച്യൂരിറ്റി കാലാവധിക്ക് മുമ്പ് നിക്ഷേപം തിരിച്ചെടുക്കാം
മെച്യൂരിറ്റി കാലാവധി പൂര്‍ത്തിയാക്കിയാല്‍ കൂപ്പണ്‍ നിരക്ക് അല്ലെങ്കില്‍ നിശ്ചിത പലിശ നിരക്കിനോടൊപ്പം നിക്ഷേപ തുക തിരിച്ചുകിട്ടും. മെച്യൂരിറ്റി കാലാവധിയ്ക്ക് മുമ്പ് പണത്തിന് അത്യാവശ്യം വന്നാല്‍ രണ്ടാമത്തെ വിപണി വഴി ബോണ്ടുകൾ വിറ്റ് നിക്ഷേപകന് നിക്ഷേപ തുക തിരിച്ചെടുക്കാനുമാകും. കാലാവധിയെത്തും മുമ്പ് സ്റ്റോക്ക് എക്സ്ചേഞ്ച് വഴിയും ബോണ്ടുകൾ വിറ്റ് പണം തിരിച്ചെടുക്കാം.
എക്സ്ചേഞ്ചിലെ ഇടപാടില്‍ മൂല്യത്തില്‍ വ്യതിയാനം ഉണ്ടാകുമെങ്കിലും മൂലധനം സുരക്ഷിതവുമായിരിക്കും ആദായവും കിട്ടും. 91 ദിവസം മുതല്‍ 40 വര്‍ഷം വരെ കാലാവധിയുള്ള ബോണ്ടുകള്‍ സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്.
ബോണ്ടുകളിൽ എങ്ങനെ നിക്ഷേപിക്കാം?
റിസര്‍വ് ബാങ്കില്‍ ഗ്വില്‍റ്റ് അക്കൗണ്ട് തുടങ്ങിയാണ് ബോണ്ടുകളിൽ നിക്ഷേപം നടത്താനാകുക.
റീട്ടെയില്‍ ഡയറക്ട് പ്ലാറ്റ്ഫോം വഴിയാണ് ഇടപാട് നടക്കുക. മ്യൂച്വൽ ഫണ്ട് വഴിയാണ് ചെറുകിട നിക്ഷേപകര്‍ ഇതുവരെ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിച്ചിരുന്നത്. പുതിയ പ്ലാറ്റ്ഫോം വരുന്നതോടെ നിക്ഷേപകർക്ക് സ്വന്തമായി നിക്ഷേപം നടത്താനാകും.
പ്രൈമറി, സെക്കന്‍ഡറി വിപണികള്‍ വഴി നിക്ഷേപിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.
അതായത് കമ്പനി കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നതുപോലെ ഇഷ്യു സമയത്തും അതിനുപുറമെ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴിയും ഇടപാടുകൾ നടത്താം.
ചെറുകിട നിക്ഷേപകർക്ക് കൈത്താങ്ങായി സർക്കാർ
നിലവിൽ ചില രാജ്യങ്ങൾ മാത്രമാണ് സര്‍ക്കാര്‍ ബോണ്ടുകളില്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് നിക്ഷേപം നടത്താനുള്ള അനുമതി നല്‍കിയിട്ടുള്ളത്.
പൂതിയ ഏകീകൃത സംവിധാനം വരുന്നതോടെ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ വ്യക്തികള്‍ക്കും നിക്ഷേപിക്കാനുള്ള സൗകര്യം നല്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടും.
English Summary: Common people can now invest in government bonds
Share your comments