കര്‍ഷകര്‍ ഒരു കണക്കുമില്ലാതെ വാരിയെറിയുന്ന വളവും സ്‌പേ ചെയ്യുന്ന കീട നാശിനിയും കളനാശിനിയുമൊക്കെ ഗതകാല ഓര്‍മ്മകളാകാന്‍ ഇനി അധികം കാത്തിരിക്കേണ്ട. കള പറിക്കാനിറങ്ങുന്ന കര്‍ഷകതൊഴിലാളിയുടെ ഇടപെടല്‍ കൊണ്ട് നശിക്കുന്ന വിളകളും തൊഴിലാളിയുടെ കണ്ണില്‍പെടാത്ത കളയുമെല്ലാം ഇനി ഉണ്ടാവില്ല തന്നെ. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വന്‍തോതില്‍ കൃഷിയിലേക്ക് വരുകയാണ്. നമ്മെ അമ്പരിപ്പിക്കുംവിധം രംഗം കൈയ്യടക്കുന്നത്് ലോകം കൈയ്യിലിട്ടമ്മാനമാടുന്ന ആമസോണ്‍ പോലുള്ള കമ്പനികളും. ഇതുകൊണ്ട് തൊഴില്‍ നഷ്ടമാകും എന്നു പറയാന്‍ കഴിയില്ല, കാരണം ഇത്തരം തൊഴിലുകള്‍ ചെയ്യാന്‍ ആളുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കയാണ്. എന്നാല്‍ ഗുണങ്ങള്‍ ധാരാളമാണ് താനും. പ്രകൃതിയിലേക്ക് അനാവശ്യമായ അളവില്‍ മാലിന്യങ്ങള്‍ അടിയുന്നില്ല, വിളവ് വര്‍ദ്ധിക്കുന്നു, വിളവിന്റെ ഗുണമേന്മ കൂടുന്നു, മണ്ണ് ശക്തമാകുന്നു, പോഷകവീര്യമാര്‍ജ്ജിക്കുന്നു.
ആമസോണ്‍, ഷെമോട്‌സര്‍ ഹോ ( Schmotzer hoe) ടെക്‌നോളജിയുമായി കൈകോര്‍ത്താണ് രംഗത്തെത്തുന്നത്. മികച്ച വിളവിനും ഗുണമേന്മയ്ക്കും സസ്യസംരക്ഷണം അനിവാര്യ ഘടകമാണ്. ജനസംഖ്യാ വര്‍ദ്ധനവിന്റെ നിരക്ക് പരിഗണിക്കുമ്പോള്‍ ഇത് രണ്ടും അത്യാവശ്യമാണു താനും. രാസകീടനാശിനികള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. ഒരു വശത്ത് ആരോഗ്യ-പ്രകൃതി സംരക്ഷകരും മറുവശത്ത് കര്‍ക്കശമായ നിയമങ്ങളും പിടിമുറുക്കുകയാണ്. അതുകൊണ്ടുതന്നെ സസ്യസംരക്ഷണം ബഹുവിധ സംവിധാനങ്ങളിലൂടെയാവണം എന്നു പറയുന്നതും.വിതയും നടീലും മാത്രമല്ല ,വിത്തിന്റെ തെരഞ്ഞെടുപ്പും വിള പരിവര്‍ത്തനവും ഇടവിളയും സോണ്‍ തിരിച്ചുളള കൃഷിയും ഇതില്‍ ഉള്‍പ്പെടും. ആഴം കുറച്ചുള്ള നിലം ഉഴലും പ്രധാനമാണ്. കളകളും അനുയോജ്യമല്ലാത്ത മറ്റ് സസ്യങ്ങളും മണ്ണില്‍ വളമായി മാറാന്‍ ഈ ഉഴല്‍ സഹായിക്കും. വിതയ്ക്കു മുന്നെയുള്ള ഉഴലും ഇടയ്ക്കുളള ഉഴലുമൊക്കെ കലപ്പ പ്രയോഗിച്ചാണ് പരമ്പരാഗതമായി ചെയ്തുവരുന്നത്.
തൈകള്‍ നടുന്നതിലും വ്യത്യസ്തമായ രീതികള്‍ പ്രയോഗിക്കാറുണ്ട്. അടുത്തടുത്തുളള നടീലും അകലം കൊടുത്തുള്ള നടീലും ഉദാഹരണങ്ങളാണ്. മനുഷ്യര്‍ കളപറിക്കുന്നിടത്ത് അവര്‍ക്ക് നിന്ന് ജോലി ചെയ്യാന്‍ കഴിയും വിധം അകലം നല്‍കേണ്ടതുണ്ട്. എന്നാല്‍ ഹോയിംഗ് ( നീണ്ട കൈയ്യും പരന്ന ബ്ലേയ്ഡുമുള്ള കള പറിക്കുന്ന ഉപകരണം) പ്രയോഗിക്കുന്നതാണ് കരണീയം. ജൈവകൃഷിയിലും ഹോയിംഗിന് വലിയ പ്രാധാന്യമുണ്ട്. ജൈവകൃഷിയില്‍ കളനാശിനികളുടെ ഉപയോഗം തീര്‍ത്തും ഒഴിവാക്കി മെക്കാനിക്കല്‍ വീഡിംഗിലാണ് ശ്രദ്ധ കൊടുക്കുന്നത്. ക്യാമറയും കണ്‍ട്രോള്‍ ടെക്‌നോളജിയും ഇതിനായി ഉപയോഗിക്കുന്നു. ഇതുതന്നെയാകാം ആമസോണിനെ ഷെമോട്‌സര്‍ ടെക്‌നോളജിയിലേക്ക് ആകര്‍ഷിച്ചതും.ഹോയും ബാന്‍ഡ് സ്‌പ്രേയിംഗും വഴി കളനാശിനികളുടെ ഉപയോഗം 40 മുതല്‍ 60 ശതമാനം വരെ കുറയ്ക്കാന്‍ ഇതിലൂടെ കഴിഞ്ഞു. ബാന്‍ഡ് സ്‌പ്രേയിംഗ് ഒറ്റ തവണയും രണ്ട് ഘട്ടങ്ങളിലായും ചെയ്യാന്‍ ഇത് അവസരമൊരുക്കുന്നുണ്ട്. ഇതിനായി യുഎക്‌സ് ട്രെയില്‍ഡ് സ്േ്രപയറും ആമസെലക്ട് റോ നോസിലും ഉപയോഗിക്കുന്നു.
പരമ്പരാഗത രീതിയുളള രാസകീടനാശിനി പ്രയോഗത്തിന് പകരം രേഗം ബാധിച്ച സസ്യത്തെ പ്രത്യേകം കണ്ടെത്തി മരുന്നു നല്‍കുന്ന രീതിയും വന്നുകഴിഞ്ഞു. അമസ്വിച്ച് അഥവ അമസെലക്ട് സിംഗിള്‍ നോസില്‍ കണ്‍ട്രോള്‍ ജിപിഎസ് സ്വിച്ച് , ആട്ടോമാറ്റിക് നോസില്‍ സ്വിച്ച് ഓഫ് ഉപയോഗിച്ച് ഇത് ചെയ്യുക വഴി കീടനാശിനിയുടെ ഉപയോഗത്തില്‍ 8-10 ശതമാനം കുറവ് വരുത്താന്‍ കഴിയും
അമസെലക്ട് റോ ,അമസെലക്ട് കര്‍വ് കണ്‍ട്രോള്‍, അമസെലക്ട് സ്‌പോട്ട് എന്നിവ കൃത്യത ഉറപ്പാക്കി മരുന്നുപയോഗം കുറയ്ക്കും. ചുരുക്കത്തില്‍ യുഎക്‌സ് അമ സ്‌പോട്ടും സ്മാര്‍ട്ട് സ്‌പ്രെയറും ചേര്‍ന്ന് സസ്യങ്ങളുടെ വ്യക്തിഗത ചികിത്സ നടത്തും എന്നു പറയാം. അമസെന്‍സ് വെതര്‍ സിസ്റ്റം ഉപയോഗിച്ച് ചികിത്സാ സമയക്രമവും നിശ്ചയിക്കാം. ഫീല്‍ഡ് റോബോട്ടുകൂടി വരുന്നതോടെ മെക്കാനിക്കലും കെമിക്കലുമായ സസ്യസംരക്ഷണം ഒരു പരിധിവരെ അവര്‍ ഏറ്റെടുക്കും. ബോണിറോബ് ഇപ്പോള്‍ മുന്നിലും പിന്നിലും മധ്യത്തും 9 മീറ്റര്‍ വീതിയും 16 സെന്റിമീറ്റര്‍ മുതല്‍ 200 സെന്റീമീറ്റര്‍ വരെയും നിയന്ത്രിക്കാന്‍ കഴിവ് നേടിയിട്ടുണ്ട്. ക്യാമറ ടെക്‌നോളജി ആയതിനാല്‍ ഒരു മണിക്കൂറില്‍ 15 കിലോമീറ്റര്‍ കവര്‍ ചെയ്യാനും കഴിയുന്നു. നാല്‍പ്പത് ശതമാനം ചരിവുള്ള പ്രദേശത്തുപോലും ഇതിന് പ്രവര്‍ത്തിക്കാന്‍ കഴിയും. വേഗത്തിലുളള ബ്ലേയ്ഡ് മാറ്റവും ഇവയ്ക്ക് സാധിക്കുന്നു.
നിരകള്‍ക്കിടയിലെ കളകളും തൈകള്‍ക്കിടയിലെ കളകളും നീക്കുന്നതിന് ഉപകരിക്കുന്നതാണ് ഈ സംവിധാനം. വിരലുകള്‍ പോലെ പ്രവര്‍ത്തിക്കുന്ന ഫിംഗര്‍ ഹോയാണ് ഇതിന് സഹായിക്കുന്നത്. ഹൈഡ്രാളിക് സിംഗിള്‍ റോ പാരലലൊഗ്രം യൂണിറ്റായതിനാല്‍ ഏറ്റവും കുറഞ്ഞ അളവിലുള്ള കേടുപാടുകളെ ചെടികള്‍ക്കുണ്ടാവുകയുള്ളു. ഇത്തരം ഹോയിംഗിന്റെ പ്രധാന ഗുണം ഇതിന് ഈ പ്രവര്‍ത്തനത്തോടൊപ്പം ബാന്‍ഡ് സ്‌പ്രേയിംഗും വളപ്രയോഗവും നടത്താം എന്നതാണ്. ഗ്രീന്‍ ഡ്രില്‍ യൂണിവേഴ്‌സല്‍ ക്യാച്ച് ക്രോപ്പ് സീഡര്‍ ബോക്‌സ് വഴി ക്യാച്ച് ക്രോപ്‌സും വിത്തുകളും മൈക്രോ ഗ്രാനുലാര്‍ മറ്റീരിയല്‍സും ബാഫിള്‍ പ്ലേറ്റിലൂടെ നിക്ഷേപിക്കാനും ഇതില്‍ സൗകര്യമുണ്ട്. ചുരുക്കത്തില്‍ ഹോയിംഗിലൂടെ മെക്കാനിക്കല്‍ വീഡ് കണ്‍ട്രോളിന് പുറമെ കീടനാശിനി ലാഭിക്കാനും പ്രതിരോധിക്കുന്ന കളകളെപോലും ഇല്ലാതാക്കാനും കഴിയും. മണ്ണ് കട്ടപിടിക്കുന്നത് ഒഴിവാക്കുക വഴി മണ്ണില്‍ വായു സഞ്ചാരവും വേരുകളുടെ സുഗമമായ സഞ്ചാരവും ഉറപ്പാക്കുന്നു. മണ്ണ് ഇളകുന്നതിനാല്‍ ചെടികള്‍ക്ക് ജലവും വേണ്ടത്ര ലഭിക്കും. മണ്ണില്‍ നിന്നും ജലാംശം ഈര്‍പ്പമായി പോകുന്നതിനെ നിയന്ത്രിക്കുകയും ചെയ്യും. ഇളകിയ മണ്ണ് ചൂടു പിടിക്കുന്നതിനാള്‍ വസന്തകാലകൃഷിയുടെ വളര്‍ച്ചയും ഉത്പ്പാദനവും ത്വരിതപ്പെടുകയും ചെയ്യും ഈ സംവിധാനം.