Updated on: 3 September, 2021 9:10 AM IST
Amazon plans to hire 55,000 new employees

ആമസോൺ വരും മാസങ്ങളിൽ ആഗോളതലത്തിൽ കോർപ്പറേറ്റ്, ടെക്നോളജി രംഗത്ത് 55,000 പേരെ പുതിയതായി നിയമിക്കാൻ പദ്ധതിയിടുന്നതായി ചീഫ് എക്സിക്യൂട്ടീവ് ആൻഡി ജാസി പ്രഖ്യാപിച്ചു.

കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ നഷ്ടവുമെല്ലാം ലോകമെമ്പാടും വ്യാപകമാകുമ്പോൾ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുന്നത് ആശ്വാസകരമായ കാര്യമാണ്.  40,000 തൊഴിൽ അവസരങ്ങളും യുഎസിൽ ആയിരിക്കുമെന്നാണ് സൂചന. കോർപ്പറേറ്റ്, ടെക്നോളജി രംഗത്തായിരിക്കും നിയമനം എന്ന് ആമസോൺ ചീഫ് എക്സിക്യൂട്ടീവ് വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈയിൽ ആമസോണിന്റെ ഉയർന്ന പദവിയിൽ കയറിയതിനു ശേഷമുള്ള തന്റെ ആദ്യ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫേസ്ബുക്കിൻെറ മൊത്തം ജീവനക്കാരുടെ അത്രയും പുതിയ ജീവനക്കാരെയാണ് ആമസോൺ നിയമിക്കുന്നത്. ഗൂഗിളിൻെറ മൂന്നിലൊന്ന് ജീവനക്കാരുടെ എണ്ണത്തിനടുത്താണ് നിയമനം.  മറ്റ് ബിസിനസുകൾക്കൊപ്പം റീട്ടെയിൽ, ക്ലൗഡ്, പരസ്യം രംഗത്ത് ഡിമാൻഡ് ഉർത്താൻ കമ്പനി തയ്യാറാകുകയാണ്. ബ്രോഡ്‌ബാൻഡ് ആക്‌സസ് വിപുലീകരിക്കുന്നതിന് കമ്പനി പുതിയ പ്രോജക്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യാ രംഗത്തും ധാരാളം അവസരങ്ങൾ ഉണ്ട്.

ആകര്‍ഷകമായ ശമ്പള വ്യവസ്ഥകളാണ് വാഗ്‌ദാനം ചെയ്യുന്നത്.  ആകര്‍ഷകമായ ശമ്പള വ്യവസ്ഥകളും ഇൻസെൻറീവും ജോലിയനുസരിച്ച് ആമസോൺ ജീവനക്കാര്‍ക്കായി വാഗ്ദനം ചെയ്യുന്നുണ്ട്. കസ്റ്റമര്‍ കെയര്‍ അസോസിയേറ്റുകൾക്കുൾപ്പെടെ കുറഞ്ഞ പ്രതിവര്‍ഷ ശരാശരി ശമ്പളം 4.6 ലക്ഷം രൂപ വരെയാണ്. ആമസോൺ വെയർഹൗസ് ജോലികൾക്ക് നിലവിൽ 25,560 ഡോളര്‍ മുതൽ 32,934 ഡോളര്‍ വരെ ഉണ്ട്. കാലിഫോര്‍ണിയയിൽ പ്രതിവർഷം 39,324 ഡോളര്‍ കമ്പനി നൽകുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യാ രംഗത്തും ധാരാളം അവസരങ്ങൾ ഉള്ളതിനാൽ ആകര്‍ഷകമായ പാക്കേജുകളും ലഭിക്കും.

English Summary: Amazon plans to hire 55,000 new employees
Published on: 03 September 2021, 09:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now