Updated on: 4 December, 2020 11:18 PM IST

പ്രശസ്തമായ അമ്പലപ്പുഴ പാല്‍പ്പായസം ഇനി മുതൽ അറിയപ്പെടുക ഗോപാല കഷായം എന്നായിരിക്കും.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.ഈ പേര് മറ്റാരും ഉപയോഗിക്കരുതെന്നും വ്യവസ്ഥ ചെയ്യും.മുന്‍കാലങ്ങളില്‍ ആചാരപരമായി അമ്പലപ്പുഴ പാല്‍പ്പായസം അറിയപ്പെട്ടിരുന്നത് ഗോപാലകഷായം എന്ന പേരിലായിരുന്നു. ഈ സാഹചര്യത്തില്‍ ഗോപാലകഷായം എന്ന ലേബല്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇനി അമ്പലപ്പുഴ പാല്‍പ്പായസം നല്‍കുകയെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. ഈ പേര് മറ്റാരും ഉപയോഗിക്കരുതെന്നും വ്യവസ്ഥ ചെയ്യും.കൂടാതെ അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ് ഉഷപ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അപ്പം, അരവണ എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേരില്‍ പലയിടങ്ങളിലും പായസം കടകളിലൂടെ വില്‍പ്പന നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.ചില ബേക്കറികള്‍ക്കു പുറമേ കേറ്ററിങ് സ്ഥാപനങ്ങളും പാചകക്കാരും അമ്പലപ്പുഴ പാല്‍പ്പായസം എന്നു തെറ്റിദ്ധരിപ്പിച്ച് പായസം വില്‍ക്കുന്നുണ്ട്. ഇവര്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

English Summary: Ambalappuzha palppayasam to be known as gopala kashayam
Published on: 04 November 2019, 02:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now